ഹായ് എന്റെ ഗ്രാമം തചോട്ടുകാവ്. തിരുവനന്തപുരത്ത് നിന്നും കാട്ടാകടയിലേക്ക് പോകുന്ന വഴിയാണ് ഈ സ്ഥലം. ഈ സ്ഥലം ഒരു ഗ്രാമം എന്ന് പറയാം അത്രയേ ഉള്ളൂ. എന്നാല്‍ ഞാന്‍ എവിടെ പറയുന്നത് എന്റെ അച്ഛന്റെ സ്ഥലമായ കാരേട്ടു ആണ്. തിരുവനന്തപുരത്തിനും കിളിമാനൂരിനും ഇടക്കാണ് ഈ സ്ഥലം. അച്ഛന്റെ വീട്ടിലേക്കു പോകുന്നത് വയലില്‍ കൂടിയാണ്. ആ യാത്ര ഒരു അനുഭൂതി തന്നെയാണ്. വീടിനു ചുറ്റും വയല്‍ ആണ്. കൂടെ അടുത്തൊരു അമ്പലവും. എന്ന് രാവിലെ ഉണരുന്നത് കിളികളുടെ കരച്ചിലും അമ്പലത്തില്‍ നിന്നും കാറ്റിലൂടെ ഒഴുകിയെത്തുന്ന സുപ്രഭാതവും കേട്ട് കൊണ്ടാണു. അത് തന്നെ മതി ഒരാളെ ഉഷാറാക്കാന്‍. ഇതുപോലുള്ള അനുഭൂതികള്‍ വരും തലമുറയ്ക്ക് കിട്ടുമോ എന്നാ കാര്യം പോലും സംശയമാണ്. അമ്മയുടെ സ്ഥലം പാവുമ്പ ആണ്. കരുനാഗപ്പള്ളിയില്‍ നിന്നും പതിനഞ്ച് കിലോമീറെര്‍ കിഴക്കോട്ടു മാറിയാണ് ഈ സ്ഥലം. ഇത് ഒരു അസല്‍ ഗ്രാമമാണ്. ചുറ്റിനും പുഞ്ച പാടങ്ങള്‍. ക്ഷേത്രങ്ങളും വീടുകളുമോക്കെയായി അടിപൊളി ആയൊരു ഗ്രാമം.