Changatham

Home | Groups | Pazhashiraja
Pazhashiraja
Group Information
Category:
Name:
Pazhashiraja
Description:
Mammukas fans
Created:
Thursday, 22 October 2009
Creator:

Announcements

No bulletin added yet

Discussions

No discussion added yet.

Photo Albums

No album created yet.
Riaz Ali, Friday, 30 October 2009 20:18
Riaz Ali
ചരിത്രം
East India Company - ക്ക് എതിരായി ആദ്യം പട നയിച്ച കേരളത്തിലെ നാട്ടുരാജാക്കന്മാരില്‍ പ്രമുഖന്‍ ആയിരുന്നു ശ്രീ പഴശ്ശി കേരള വര്‍മ. ഇദ്ദേഹം കേരള സിംഹം എന്നാണ് അറിയപെടുന്നത്.
1753-ല്‍ കോട്ടയം രാജവംശത്തിലാണ്‌ പഴശ്ശിരാജ യുടെ ജനനം.
രാജവംശത്തിന്റെ ആസ്ഥാനം കോട്ടയം (കണ്ണൂര്‍ - കൂത്ത്പറമ്പ് നു സമീപം) ആയിരുന്നു.

ചിത്രത്തെ കുറിച്ച്...
മലയാളികള്‍ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു ചിത്രം ആണ് കേരളവര്‍മ പഴശ്ശിരാജ. എല്ലാതരത്തിലും... അത് സാങ്കേതിക വശം ആയാലും കലാപരം ആയാലും.. നമുക്കു അഭിമാനിക്കാം.
ഉള്ളടക്കം
പഴശ്ശിരാജയുടെ അവസാന വര്‍ഷങ്ങള്‍ ആണ് ചിത്രത്തില്‍ പറയുന്നത്. അതായത് ടിപ്പുവിനെതിരെ കമ്പനി യോട് കൂടി യുദ്ധം നയിച്ച പഴശ്ശി, പിന്നീട് കമ്പനി യുടെ തെറ്റായ തീരുമാനങ്ങളെയും നിയമങ്ങളെയും എതിര്‍ത്ത് അവര്‍ക്കെതിരെ ഒളിപ്പോരുമായി യുദ്ധം ചെയ്തു വീരമൃത്യു വരിക്കുന്നതാണ് ചിത്രം.
സാങ്കേതികം
എം ടി, ഹരിഹരന്‍ എന്നിവരുടെ ഈ രംഗത്തെ പരിചയം തന്നെ ആണ് ഈ ചിത്രത്തിന്റെ മുതല്‍കൂട്ട്. കൂടെ Music - Ilayaraaja, sound design - Rasool Pookkutty, Camara - Venu/Raamanand Shetty, Editing - Sreekar Prasad മുതലായവരും. പിന്നെ ഈ area യെ കുറിച്ച് എന്ത് പറയാന്‍...
കാഴ്ചയില്‍
മമ്മുട്ടി പഴശ്ശി കേരളവര്‍മ ആയപ്പോള്‍ ശരത് കുമാര്‍- എടച്ചെന കുങ്കന്‍, പത്മപ്രിയ - നീലി, കനിഹ‌- കൈതേരി മാക്കം , സുമന്‍- പഴയം‌വീടന്‍ ചന്തു, മനോജ് കെ ജയന്‍- തലക്കല്‍ ചന്തു എന്നിവരായി. (വളരെ വലിയ ഒരു താര നിര തന്നെ ഈ ചിത്രത്തില്‍ ഉള്ളതിനാല്‍ എല്ലാവരുടെയും പേരു ഉള്‍പെടുത്തുക അസാധ്യം തന്നെ)
ആയുധങ്ങളും വേഷവിധാനങ്ങളും പഴമയുടെ പ്രതാപം വിളിച്ചോതുന്നവയായി. അതിലൊന്നും യാതൊരു തരത്തിലും ഉപേക്ഷ വിചാരിക്കതിരുന്നത് അഭിനന്ദനീയം തന്നെ.
location കളില്‍ കാട് പ്രധാനമായിരുന്നു. അത് പോലെ കോട്ടകളും കൊട്ടാരങ്ങളും. എല്ലാം അതിന്റെതായ തനിമയോടെ തന്നെ കാണാനായി.
Positive Parts
മുകളില്‍ പറഞ്ഞ പരിചയ സമ്പന്നരുടെ ആ നിര തന്നെ ആണ് ഈ ചിത്രത്തിന്റെ positive.
ഓരോ സീനിലും നല്ല പ്ലാനിംഗ്‌ കാണാമായിരുന്നു. (പിന്നെ എങ്ങിനെ ഈ ചിത്രം ഇറങ്ങാന്‍ ഇത്രയും കാലതാമസം എടുത്തു എന്ന് ചോദിച്ചാല്‍................. )
ഈ ചിത്രത്തില്‍ മികച്ചു നിന്നത് ശരത് കുമാര്‍, മനോജ്‌ കെ ജയന്‍, പദ്മപ്രിയ എന്നിവരാണ്. അതി ഗംഭീരം ആയിരുന്നു ഇവരുടെ performance. ശരത് കുമാര്‍ ന്റൈ സംഭാഷണ ശൈലിയും അഭിനയത്തിലെ മിതത്വവും മികച്ചതായി.
പഴശ്ശി പറയുന്ന "കരയരുത്.. കരയുന്നെങ്ങില്‍ അത് ഈ ഭാഗ്യമില്ലാത്ത ഈ നാടിനെ ഓര്‍ത്തിട്ടായിരിക്കണം" എന്ന ഭാഗം വളരെ ഹൃദയസ്പര്ശി ആയിരുന്നു..
ഇളയരാജ യുടെ background score ഉം ഗാനങ്ങളും ഹൃദ്യമായിരുന്നു. ആദിയുഷസന്ധ്യ പൂത്തതിവിടെ.. എന്ന ഗാനമായിരുന്നു അതില്‍ മികച്ചത്. യേശുദാസിന്റെ ശബ്ദമഹിമയില്‍ കൂടുതല്‍ മികച്ചതായി ആ ഗാനം.
sound editing ലെ വിസ്മയ ലോകം ആണ് പ്രതീക്ഷിച്ചത് എങ്ങിലും അതിന്റെ സാധ്യതകള്‍ ഈ ചിത്രം നമുക്കു മനസിലാക്കിത്തരുന്നു.
Cinematography ഇല്‍ എനിക്ക് ഈറ്റവും സംതൃപ്തി നല്‍കിയത് പഴശ്ശി യുടെ കുതിര കടിഞ്ഞാണ്‍ ഇല്ലാതെ ഒരു നദി യിലൂടെ കുതിച്ചു വരുന്ന രംഗമായിരുന്നു... യുദ്ധ രംഗങ്ങള്‍ (ഒളിപ്പോര്, നേര്‍ക്ക്‌ നേരെ ഉള്ള യുദ്ധം) കൊള്ളാമായിരുന്നു..
Negative Parts
ഇങ്ങനെ ഉള്ള ഒരു ചിത്രം എന്ന് ആലോചിക്കുമ്പോള്‍ തന്നെ നമ്മുടെ മുന്നില്‍ തെളിയുന്നത് "ഒരു വടക്കന്‍ വീരഗാഥ" ആണ്. ആ ചിത്രവും ആയുള്ള ഒരു താരതമ്യം തന്നെ ആയിരിക്കും ഈ ചിത്രത്തിന്റെ നെഗറ്റീവ്.... യാതൊരു തരത്തിലും ഒരു തട്ടില്‍ വച്ചു നോക്കാവുന്ന ചിത്രങ്ങള്‍ അല്ല ഇവ എങ്ങിലും.....
ഒരു വടക്കന്‍ വീരഗാഥ യില്‍ ചന്തു എന്ന charactor നെ വളരെ വലിയ ഒരു canvas ഇല്‍ ആണ് എം ടി വരച്ചു കാട്ടിയത്. കുട്ടിക്കാലം മുതല്‍ എല്ലാം.. പിന്നെ ചന്തു വിനെ കുറിച്ച് നമുക്കു യാതൊരു സംശയങ്ങളും ഉണ്ടാകുന്നില്ല. എന്നാലിവിടെ... പഴശ്ശി യുടെ വളരെ ചെറിയ ഒരു കാലം മാത്രം ആണ് നമുക്കു മനസിലാക്കാന്‍ കഴിയുന്നത്. പ്രേക്ഷകര്‍ക്ക്‌ മുന്‍പില്‍ പലവിധ സംശയങ്ങളും ഈ ചിത്രം വച്ചു നീട്ടുന്നു. എവിടെ ആണ് ഈ ചിത്രത്തില്‍ പറയുന്ന കോട്ടയം? എന്തിനാണ് പഴശ്ശി ടിപ്പു വിനോട് എതിരെ പോരാടിയത്? അതിനു എന്തിനാണ് കമ്പനി യുടെ സഹായം തേടിയത്? പിന്നെ എന്തിന് അവര്ക്കു എതിരായി? എന്ത് കൊണ്ടാണ് ഒളിപ്പോര് തന്നെ തിരഞ്ഞെടുത്തത്? മറ്റു മുറകള്‍ പരാജയപ്പെട്ടോ? അങ്ങനെ കുറെ സംശയങ്ങള്‍ എനിക്ക് തോന്നി....
കാടിന്റെ മനോഹാരിത പകര്തുന്നതിലും യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലും team മുഴുവനായി വിജയിച്ചോ എന്ന് ഒരു doubt. Ben-Hur(1959 / Directed by William Wyler) എന്ന വിഖ്യാത ചിത്രത്തെക്കാള്‍ മികച്ചതാണ് ഈ ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതായി കേള്‍ക്കാന്‍ കഴിഞ്ഞു . (അവര്‍ ആ ചിത്രം കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്.)
വടക്കന്‍ വീരഗാഥ യിലെ പോലെ അത്ര മനോഹരമായ punch ഉള്ള സംഭാഷണങ്ങള്‍ ഈ ചിത്രത്തില്‍ വിരളമായിരുന്നു. എന്ന് മാത്രമല്ല, പോരില്‍ മുറിവേറ്റു മരണാസന്നനായി കിടക്കുന്ന കൈതേരി അമ്പു (സുരേഷ് കൃഷ്ണ) മരിക്കുമ്പോള്‍ താന്‍ തന്റെ ഇല്ലം/കൊട്ടാരം -ഇല്‍ ഉണ്ടാകുവാന്‍ ആണ് ആഗ്രഹിച്ചിരുന്നത് എന്നതിന് മറുപടിയായി "ഇപ്പോള്‍ അതൊന്നും ഓര്ത്തു വിഷമിക്കണ്ട" എന്ന് പറയുന്ന കൈതേരി മാക്കത്തിന്റെ മറുപടിയോടു ന്യായീകരിക്കാന്‍ പറ്റുന്നില്ല.. (അതൊന്നും ഓര്ത്തു വിഷമിച്ചിട്ട് കാര്യമില്ല.. ഇപ്പോള്‍ ഇതൊക്കെ കൊണ്ടു adjust ചെയ്യണം എന്ന് പറയുന്ന പോലെ തോന്നി..)
Media കളില്‍ news / Report - വന്നത് കൊണ്ടു മാത്രം Rasool Pookkutty ചെയ്ത സൌണ്ട് ശ്രദ്ധിക്കാന്‍ തോന്നി... ഇല്ലായിരുന്നു എങ്കില്‍ ശ്രദ്ധ ആ ഭാഗത്തേക്ക് പോകുവാന്‍ മാത്രം ഒന്നും തന്നെ ഇല്ലായിരുന്നു..
പഴശ്ശിരാജയെ introduce ചെയ്യുന്ന scene കൊള്ളാമായിരുന്നു എങ്ങിലും ഇതിലും മനോഹരമാക്കാമായിരുന്നു..
അതുപോലെ climax ല്‍ മാക്കത്തിന്റെ മുഖത്ത് ഉണ്ടായതിലും വിഷമം പ്രേക്ഷകര്‍ക്ക്‌ ഉണ്ടായിരുന്നു. Climax ലെ തന്നെ company officer ഉടെ സംഭാഷണം ചരിത്രത്തില്‍ രേഖപെടുതിയതാണ് എങ്ങിലും അത് പറയാന്‍ വേണ്ടി മാത്രം പറയിപിച്ച പോലെ തോന്നി..
My Final Word.
തീര്‍ച്ചയായും മലയാള സിനിമ ചരിത്രത്തില്‍ ഇടം പിടിക്കാവുന്ന ഒരു മികച്ച ചിത്രം.
(കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നു എങ്കില്‍ കുറെ കൂടി മികച്ചതാവുമായിരുന്നു എന്ന് മാത്രം.)

# ഈ ചിത്രം കാണാന്‍ പോകുന്നവര്‍ ചരിത്ര രേഖകള്‍ അതുമല്ലെങ്ങില്‍ വിക്കിപീഡിയ എങ്ങിലും നോക്കുന്നത് വളരെ നന്നായിരിക്കും.
What is This? !
'ആരാധകര്‍' എന്തിനാണ് ഈ പാലഭിഷേകം, പുഷ്പാഭിഷേകം ഒക്കെ നടത്തുന്നത്?
അത് പഴശ്ശിരാജക്കണോ അതോ മമ്മൂട്ടിക്കാണോ? ആര്‍ക്കറിയാം.....
 
You are here: Home | Groups | Pazhashiraja

Subscribe

Get latest Changatham updates, blogs, videos in your email
Changatham Videos
Changatham Blog