Changatham

Home | Groups | നാടന്‍ പാട്ടുകള്‍
നാടന്‍ പാട്ടുകള്‍
Group Information
Category:
Name:
നാടന്‍ പാട്ടുകള്‍
Description:
പഴയ മലയാളം നാടന്‍ പാട്ടുകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം:
Created:
Sunday, 04 October 2009
Creator:

Announcements

No bulletin added yet

Discussions

Photo Albums

http://www.changatham.com/components/com_community/assets/album_thumb.jpg
Sam P Mathew, Friday, 29 January 2010 16:31
Sam P Mathew
അമ്മിഞ്ഞപ്പാലിനൊപ്പം പകര്‍ന്നു കിട്ടിയ മലയാളം…!!
അമ്മ എന്നാദ്യം പറഞ്ഞ മലയാളം. അമ്മയെപ്പോലെ ഒരു സാന്ത്വനമാണ് മലയാളം.

നാവിന്‍ തുമ്പിലെ ഉച്ഛാരണഭംഗിയുള്ള മലയാളഭാഷ.

നാവിന്‍ തുമ്പില്‍ ഇറ്റിച്ച മുലപ്പാല്‍ മധുരം പോലെ, അമ്മയുടെ സ്നേഹം പോലെ മലയാളഭാഷ നമ്മുടെ രക്തത്തോട്‌ അലിഞ്ഞ്‌ ചേര്‍ന്നിരിക്കുന്നു.

ഒരു മലയാളിയായി ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു...!!
നന്ദി
നമസ്കാരം
 
santhosh, Monday, 26 October 2009 14:30
santhosh
നല്ല നാടന്‍ പാട്ട് കളക്ഷന്‍ അന്നലോ
 
Vaishak Kumar, Monday, 26 October 2009 08:38
Vaishak Kumar
നാടന്‍ പാട്ടുകള്‍ - ആത്തോലേ ഈത്തോലേ

ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കാരിയം കാണാന്‍ പോയി
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
വെള്ളാരം കല്ലിനു വേരിറങ്ങി
പത്തായം തിങ്ങി രണ്ടീച്ച ചത്തു
ഈച്ചത്തോല്‍ കൊണ്ടൊരു ചെണ്ട കെട്ടീ
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
ആലങ്ങാട്ടാലിന്മേല്‍ ചക്ക കായ്ചൂ
കൊച്ചീലഴിമുഖം തീ പിടിച്ചു
പഞ്ഞിയെടുത്തിട്ടു തീ കെടുത്തി
കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
കുഞ്ഞിയെറുമ്പിന്റെ കാതുകുത്തീ
തെങ്ങു മുറിച്ചു കുരടുമിട്ടൂ
കോഴിക്കോട്ടാന തെരുപ്പറന്നു

കളിയല്ല പൊളിയല്ല കുഞ്ഞാത്തോലേ
നൂറ്റുകുടത്തിലും കേറിയാന
ആലിങ്കവേലന്‍ പറന്നുവന്ന്
മീശമേലാനയെ കെട്ടിയിട്ടു
ആത്തോലേ ഈത്തോലേ കുഞ്ഞാത്തോലേ
ഞാനൊരു കളിയാട്ടം കാണാന്‍ പോയി.
 
Vaishak Kumar, Monday, 26 October 2009 08:35
Vaishak Kumar
മഞ്ഞപ്പാട്ട്...
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
പോവുക: വഴികാട്ടി, തിരയൂ

മഞ്ഞക്കാട്ടില്‍ പോയാല്‍ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാല്‍ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാല്‍ പിന്നെ ഉപ്പും മുളകും തിരുമ്മാല്ലൊ.
ഉപ്പും മുളകും തിരുമ്മിയാല്‍ പിന്നെ-
ചട്ടീലിട്ടു പൊരിക്കാല്ലൊ.
ചട്ടീലിട്ടു പൊരിച്ചാല്‍ പിന്നെ
പച്ചിലവെട്ടിപൊതിയാല്ലൊ.
പചിലവെട്ടിപ്പൊതിഞ്ഞാല്‍ പിന്നെ-
തണ്ടന്‍ പടിക്കല്‍ ചെല്ലാല്ലൊ.
തണ്ടന്‍ പടിക്കല്‍ ചെന്നാല്‍ പിന്നെ-
കള്ളിത്തിരി മോന്താല്ലൊ.
കള്ളിത്തിരി മോന്ത്യാല്‍ പിന്നെ
അമ്മേം പെങ്ങളേം തല്ലാല്ലൊ.
അമ്മേം പെങ്ങളേം തല്ലാല്ല്യാല്‍ പിന്നെ-
കോലോത്തും വതില്ക്കല്‍ ചെല്ലാലൊ.
കോലോത്തും വതില്ക്കല്‍ ചെന്നല്‍ പിന്നെ-
കാര്യം കൊണ്ടിത്തിരി പറയാല്ലൊ
കാര്യം കൊണ്ടിത്തിരി പറഞ്ഞാല്‍ പിന്നെ-
കഴുമ്മെല്‍ കിടന്നങ്ങാടാല്ലൊ...
 
Vaishak Kumar, Monday, 26 October 2009 08:35
Vaishak Kumar
കുട്ടനാടന്‍ പുഞ്ചയിലെ
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
പോവുക: വഴികാട്ടി, തിരയൂ

കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഒാ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഒാ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....
 
Vaishak Kumar, Monday, 26 October 2009 08:35
Vaishak Kumar
വടക്കത്തി പെണ്ണാളേ
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
പോവുക: വഴികാട്ടി, തിരയൂ

വടക്കത്തി പെണ്ണാളേ

വൈക്കം കായല്‍ ഓളം തല്ലുന്ന വഴിയേ കൊയ്ത്തിനു വന്നവളേ

കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ കന്നി മടത്തേ

വടക്കത്തി പെണ്ണാളേ

ആളൊഴിഞ്ഞ മൈനപ്പാടനടുവരമ്പത്ത് അതിരു വരമ്പത്ത്

ആയിരം താറാകാറനിലവിളിയും എന്റെ മനസ്സിന്റെ കനക്കലു

നീ കേട്ടോ നീകേട്ടില്ലേ എന്റെ താറാപറ്റം പോലെ ചെതറുന്നേ ഞാന്‍

വടക്കത്തി പെണ്ണാളേ

നിലാവുവീണ പമ്പയാറ്റിന്‍ ചുഴിയിളക്കത്തില്‍

ഓളമിളക്കത്തില്‍

കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍

നിന്റെ ജനി മാത്രം തേടി വരുമെന്നെ കണ്ടോ

കണ്ടില്ലേ നീ കണ്ടോ കണ്ടില്ലേ

എന്റെ വരമ്പിലെ വെള്ളം പോലെ ചെതറുന്നേ ഞാന്‍

വടക്കത്തി പെണ്ണാളേ

വൈക്കം കായല്‍ ഓളം തല്ലുന്ന വഴിയേ കൊയ്ത്തിനു വന്നവളേ

കണ്ണുകൊണ്ട് മിണ്ടാണ്ട് മിണ്ടുമിളമങ്കേ കണിമങ്കേ കന്നി മടത്തേ
 
Vaishak Kumar, Monday, 26 October 2009 08:34
Vaishak Kumar
താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു ചാലുഴുതില്ല

ഒരു വിത്തും വിതച്ചില്ല

താനേ മുളച്ചൊരു പൊന്‍തകര

താന തന തന താന തന തന താന തന തന തന്തിനനോ (3)

ഒരു നാളൊരു വട്ടി

രണ്ടാം നാള്‍ രണ്ടു വട്ടി

മൂന്നാം നാള്‍ മൂന്നു വട്ടി

തകര വെട്ടി

താന തന തന താന തന തന താന തന തന തന്തിനനോ (3)

അപ്പൂപ്പനമ്മൂമ്മ

അയലത്തെ കേളുമ്മാവന്‍

വടക്കേലെ നാണിക്കും വിരുന്നൊരുക്കി

താന തന തന താന തന തന താന തന തന തന്തിനനോ (3)

മീന മാസം കഴിഞ്ഞപ്പോള്‍ തകര കരിഞ്ഞു

ഇനിയെന്തു ചെയ്യും വന്‍കുടലെ

ആറാറു മടക്കിട്ട്‌ അറുപത്‌ കുടുക്കിട്ട്‌

അനങ്ങാതെ കിടന്നു വന്‍കുടല്

താന തന തന താന തന തന താന തന തന തന്തിനനോ (3)
 
Vaishak Kumar, Monday, 26 October 2009 08:34
Vaishak Kumar
തെയ്താര തെയ്താര തക തെയ്താര തെയ്താര ......(2)

പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി വട്ടത്തില് കൂടി വഴക്കൊന്നു കൂടി തെയ്താര........(2)

കണ്ണില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിനു കണ്മഷി നന്നല്ലെന്ന് തെയ്താര.........(2)

കാതില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിന്‍ കമ്മലു നന്നല്ലെന്ന് തെയ്താര..........(2)

കയ്യില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിനു കരിവള ചേരില്ലെന്ന് തെയ്താര..........(2)

കണ്ണും മൂക്കും കാതും പോയൊരു പെണ്ണു മൊഴി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു

തന് കാര്യം അഞ്ജനമെന്തെന്നെനിക്കറിയാം

മഞ്ഞളു പോലെ വെളുത്തിരിക്കും.
 
Vaishak Kumar, Monday, 26 October 2009 08:34
Vaishak Kumar
ഉരിയരി വേവിച്ചുരുളയുരുട്ടി

ഉരുളയെടുത്തിട്ടുരുളിയിലിട്ടു

ഉരുളിയെടുത്തിട്ടുറിമേല് വച്ചു

ഉറിയിലിരുന്നിട്ടുരുളി പിരണ്ടു

ഉരുളയും ഉരളിയും ഉറിയും കൂടി-

തിത്തോം തകൃതോം തറയില് വീണി-

ട്ടുരുളകളങ്ങനെയുരളോടുരുള്‍

ഉരുളയുമുരിളിയും ഉരുളോടുരുള്‍
 
Vaishak Kumar, Monday, 26 October 2009 08:34
Vaishak Kumar
ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

കുളിപ്പാനായ്‌ കുളം വേണം കുളത്തില്‍ ചെന്താമര വേണം

കുളിച്ചുചെന്നകം പൂകാന്‍ ചന്ദനം വേണം

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

പൂവായാല്‍ മണം വേണം പുമാനായാല്‍ ഗുണം വേണം

പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം

നാടായാല്‍ നൃപന്‍ വേണം അരികെ മന്ത്രിമാര്‍ വേണം

നാട്ടിന്നു ഗുണമുള്ള പ്രജകള്‍ വേണം

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ

പടയ്ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണം നല്ലൂ

മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ

പാല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ

പാരാതിരിപ്പാന്‍ ചില പദവി നല്ലൂ

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം
 
You are here: Home | Groups | നാടന്‍ പാട്ടുകള്‍