Changatham

Home | Groups | PATTUPETTI
PATTUPETTI
Group Information
Category:
Name:
PATTUPETTI
Description:
ഇതാ ഒരു വേദി നിങ്ങള്ക്ക് ഇഷ്ടപെട്ട പാട്ടുകള്‍ ഇതില്‍ എഴുതാം. ചിലപ്പോള്‍ ഈ പാട്ടുകള്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇഷ്ടമാകും. പഴയതോ പുതിയതോ ആയ പാട്ടുകള്‍ രേഖപെടുതാം.
Created:
Thursday, 17 September 2009
Creator:

Announcements

Friday, 18 September 2009 by ajithswarrier
hi nottam enna padathile pachapanam thathe pattu load cheyyaamo?

Discussions

Started by ajithswarrier. Last replied by Manoj Kumar on Thursday, 24 September 2009

Photo Albums

No album created yet.
Vaishak Kumar, Monday, 12 October 2009 16:38
Vaishak Kumar
ചിത്രം :നിഴലുകള്‍
ഗായകന്‍ :യേശുദാസ്
സ്വര്‍ഗപുത്രീ നവരാത്രീ...സ്വര്‍ഗപുത്രീ നവരാത്രീ
സ്വര്‍ണ്ണം പതിച്ച നിന്‍ സ്വരമണ്ഡപത്തിലെ
സോപാന ഗായകനാക്കൂ എന്നെ നീ (സ്വര്‍ഗപുത്രീ)

പാല്‍ക്കടല്‍ തിരകളിലലക്കിയെടുത്തൊരു(2)
പൂനിലാപ്പുടവ തൊടുമ്പോള്‍
മെയ്യില്‍ തൊടുമ്പോള്‍
നിന്നെ കരവലയത്തിലൊതുക്കുവാന്‍
എന്തെന്നില്ലാത്തൊരഭിനിവേശം
അഭിനിവേശം അഭിനിവേശം (സ്വര്‍ഗപുത്രീ)

കൈകളില്‍ മൃഗമദതളികയുമേന്തി നീ(2)
ഏകയായ് അരികില്‍ വരുമ്പോള്‍
ദേവി വരുമ്പോള്‍
നിന്നെ പ്രണയപരാധീനയാക്കുവാന്‍
ഒന്നു ചുംബിക്കുവാന്‍ അഭിന്വിവേശം
അഭിനിവേശം അഭിനിവേശം (സ്വര്‍ഗപുത്രീ)
 
Vaishak Kumar, Monday, 12 October 2009 16:37
Vaishak Kumar
ആഴക്കടലിന്റെ അങ്ങേക്കരയിലായ്...
ആഴക്കടലിന്റെ അങ്ങേക്കരയിലായ്...
നേരം വെളുക്കുന്ന മേട്ടില്‍..
അമ്പിളിമാമനെ പോലെന്റെ മാറിലായ്..
ഒട്ടിക്കിടക്കുന്ന മുത്തേ..
കണ്ണിലെണ്ണയൊഴിച്ചുകൊണ്ടെത്ര നാള്‍..
കാത്തിരുന്നൂ ഞാനിരുട്ടില്‍..
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലെ തിണ്ണയില്‍..
പൊന്നായി മിന്നും വിളക്കേ..
(ആഴക്കടലിന്റെ...)

അമ്പാടി തന്നിലെ ഉണ്ണിയെപ്പോലെ നീ..
കൊമ്പനാണെങ്കിലും കണ്ണേ..
അമ്മൂമ്മപൂതിയാലേ ഈ കുഞ്ഞുകാ‍തിലായ്
രാധയെന്നാദ്യമായ് ചൊല്ലാം..
ഇല്ലില്ലാ മുത്തിയെ കണ്ടുമയങ്ങുനീ..
നല്ല കിനാവുള്ള കണ്ണില്‍..
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍..
ഒത്തിരി മോഹിച്ചുപോയി..
(ആഴക്കടലിന്റെ...)

ഏലേലോ ഏലേലോ ഏലേലോ..
വെള്ള വാവുള്ളൊരു രാവിലായ് നീ കൊച്ചു..
വള്ളം തുഴഞ്ഞൊന്നു പോയാല്‍..
വെള്ളി വിതാനിച്ചു വെള്ളാരം കല്ലുള്ള..
കൊട്ടാരമുറ്റത്തു ചെല്ലാം..
കടലമ്മയോടു നീ ചോദിക്കുമൊക്കെയും..
സമ്മാനമായിത്തന്നെ വാങ്ങാം..
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ..
തീരത്തു കണ്ണാളു വേണം..
നിന്നെ മോഹിച്ച പെണ്ണാളുവേണം...
(ആഴക്കടലിന്റെ...)

ചിത്രം: ചാന്തുപൊട്ട്
രചന: വയലാര്‍ ശരത് ചന്ദ്രവര്‍മ്മ
 
Vaishak Kumar, Monday, 12 October 2009 16:37
Vaishak Kumar
കല്പാന്തകാലത്തോളം...
കല്പാന്തകാലത്തോളം...
കാതരേ നീ‍യെന്മുന്നില്‍..
കല്‍ഹാര ഹാരവുമായ് നില്‍ക്കും..
കല്യാണരൂപനാകും കണ്ണന്റെ കരളിനെ..
കവര്‍ന്ന രാധികയെപ്പോലെ.. (2)
( കല്പാന്ത..)

കണ്ണടച്ചാലുമെന്റെ കണ്മുന്നിലൊഴുകുന്ന..
കല്ലോലിനിയല്ലോ നീ...(2)
കന്മദപ്പൂവിടര്‍ന്നാല്‍ കളിവിരുന്നൊരുക്കുന്ന..
കസ്തൂരിമാനല്ലോ നീ...(2)
( കല്പാന്ത..)

കര്‍പ്പൂരമെരിയുന്ന കതിര്‍മണ്ഡപത്തിലെ..
കാര്‍ത്തിക വിളക്കാണു നീ..
കദനകാവ്യം പോലെ കളിയരങ്ങില്‍ കണ്ട
കതിര്‍മയി ദമയന്തി നീ....
( കല്പാന്ത..)

ചിത്രം: എന്റെ ഗ്രാമം
രചന: ശ്രീമൂലനഗരം വിജയന്‍
പാടിയത് : യേശുദാസ്
 
Vaishak Kumar, Monday, 12 October 2009 16:37
Vaishak Kumar
ഗായകന്‍ : ഉണ്ണിമേനോന്‍
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരു വേള നിന്‍ നേര്‍ക്കു നീട്ടിയില്ല (2)
എങ്കിലും എങ്ങനെ നീയറിഞ്ഞൂ
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
പറയൂ നീ പറയൂ (ഒരു ചെമ്പനീര്‍)

അകമേ നിറഞ്ഞ സ്നേഹമായ് മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മാച്ചതില്ല
എങ്കിലും നീ അറിഞ്ഞൂ എന്‍ നിനവെന്നും
നിന്‍ നിനവറിയുന്നതായ് നിന്നെ തഴുകുന്നതായ് (ഒരു ചെമ്പനീര്‍)

തനിയെ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീ ഒത്തു ഞാന്‍ മൂളിയില്ല
പുലര്‍മഞ്ഞു പെയ്യുന്ന യാമത്തിലും
നിന്‍ മൃദുമേനിയൊന്നു തലോടിയില്ല
എങ്കിലും നീയറിഞ്ഞൂ എന്‍ മനമെന്നും
നിന്‍ മനമറിയുന്നതായ് നിന്നെ പുണരുന്നതായ് (ഒരു ചെമ്പനീര്‍)
 
Vaishak Kumar, Monday, 12 October 2009 16:37
Vaishak Kumar
ഹരിമുരളീരവം...
ഹരിമുരളീരവം...
ഹരിത വൃന്ദാവനം...
പ്രണയസുധാമയ മോഹനഗാനം...
( ഹരിമുരളീ..)

മധുമൊഴി രാധേ നിന്നെ തേടീ....
മധുമൊഴി രാധേ നിന്നെ തേടീ....
അലയുകയാണോ മാധവ ജന്മം..
അറിയുകയായീ അവനീ ഹൃദയം..
അരുണ സിന്ദൂരമായ് കുതിരും മൌനം..
നിന്‍ സ്വര മണ്ഡപ നടായിലുണര്‍ന്നൊരു..
പൊന്‍ തിരിയായവനെരിയുകയല്ലോ -
നിന്‍ പ്രിയ നര്‍ത്തന വനിയിലുണര്‍ന്നൊരു-
മണ്‍തരിയായ്, സ്വയമുരുകയല്ലോ...
( ഹരിമുരളീ..)

കളയമുനേനീ... കവിളില്‍ ചാര്‍ത്തും
കളഭനിലാപ്പൂ പൊഴിയുവതെന്തേ..?
തളിര്‍ വിരല്‍ മീട്ടും വരമല്ലികയില്‍ -
തരളവിഷാദം പടരുവതെന്തേ...
പാടിനടന്നു മറഞ്ഞൊരു വഴികളിലീറനണിഞ്ഞ
കരാഞ്ജലിയായ് നിന്‍ പാദുക മുദ്രകള്‍ തേടി
നടപ്പൂ - ഗോപവധൂജന വല്ലഭനിന്നും...
( ഹരിമുരളീ..)

ചിത്രം: ആറാം തമ്പുരാന്‍
രചന: ഗിരീഷ് പുത്തഞ്ചേരി
 
Vaishak Kumar, Monday, 12 October 2009 16:36
Vaishak Kumar
കാത്തിരിപ്പൂ കണ്മണീ..
കാത്തിരിപ്പൂ കണ്മണീ..
ഉറങ്ങാത്ത മനമോടെ..
നിറമാര്‍ന്ന നിനവോടെ..
മോഹാര്‍ദ്രമീ മണ്ഠോനിയില്‍
കാത്തിരിപ്പൂ മൂകമായ്..
അടങ്ങാത്ത കടല്‍ പോലെ..
ശരല്‍കാല മുകില്‍ പോലെ..
ഏകാന്തമീ പൂം ചിപ്പിയില്‍..
(കാത്തിരിപ്പൂ...)

പാടീ ‌- മനംനൊന്തു പാടീ..
പാഴ്കൂട്ടിലേതോ പകല്‍കോകിലം..
കാറ്റില്‍ - വിരല്‍ തുമ്പുചാര്‍ത്തീ
അതില്‍ നെഞ്ചിലേതോഴരല്‍ ചന്ദനം..
ഒരു കൈത്തിരി നാളവുമായ്..
ഒരു സ്വാന്തന ഗാനവുമായ്..
വെണ്ണിലാ - ശലഭമേ - പോരുമോ നീ..
(കാത്തിരിപ്പൂ...)

രാവിന്‍ നിഴല്‍വീണ കോണില്‍..
പൂക്കാന്‍ തുടങ്ങീ നീര്‍മാതളം..
താനേ തുളുമ്പും കിനാവില്‍..
താരാട്ടുമൂളി പുലര്‍താരകം..
ഒരു പൂത്തളിരമ്പിളിയായ്..
ഇതള്‍ നീര്‍ത്തുമൊരോര്‍മ്മകളില്‍..
ലോലമാം ഹൃദയമേ പോരുമോ.. നീ...
(കാത്തിരിപ്പൂ...)

ചിത്രം: കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്
രചന: ഗിരീഷ് പുത്തഞ്ചേരി.
 
Vaishak Kumar, Monday, 12 October 2009 16:36
Vaishak Kumar
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്നു ...
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

നിന്നെയണിയിക്കാന്‍ താമര നൂലിനാല്‍
ഞാനൊരു പൂത്താലി തീര്‍ത്തു വെച്ചു..
നീ വരുവോളം വാടാതിരിക്കുവാന്‍
ഞാനതെടുത്തു വെച്ചു...
എന്റെ ഹൃത്തിലെടുത്തുവെച്ചു ..

ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന ..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

മാധവം മാഞ്ഞുപോയ് ..
മാമ്പൂകൊഴിഞ്ഞുപോയ് ..
പാവം പൂങ്കുയില്‍ മാത്രമായി ..
പണ്ടെങ്ങോ പാടിയ പഴയൊരാ പാട്ടിന്റെ ..
ഈണം മറന്നുപോയി ..
അവന്‍ പാടാന്‍ മറന്നു പൊയീ ..
ഓര്‍മ്മകളോടിക്കളിക്കുവാനെത്തുന്ന ..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..
മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

ചിത്രം: മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു.
രചന: ഷിബു ചക്രവര്‍ത്തി.
 
Vaishak Kumar, Monday, 12 October 2009 16:36
Vaishak Kumar
നീര്‍മിഴിപ്പീലിയില്‍...
വചനം ....യേശുദാസ്‌

നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ വന്നൂ....
കണ്ണുനീര്‍ തുടക്കാതെ..ഒന്നും പറയാതെ...
നിന്നൂ ഞാനുമൊരന്യനെപ്പോല്‍...
വെറുമന്യനെപ്പ്പ്പോല്‍.....

ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല....ഓ.ഓ...........ഓ. ഓ...
മാനസഭാവങ്ങള്‍ മൗനത്തിലൊളിപ്പിച്ചു
മാലിനീ....നാമിരുന്നൂ....
(നീര്‍മിഴി)

അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ
ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നൂ....ഓ.ഓ...........ഓ. ഓ...
നാമറിയാതെ നാം കൈമാറിയീലെത്ര
മോഹങ്ങള്‍....നൊമ്പരങ്ങള്‍......
(നീര്‍മിഴി)
 
Vaishak Kumar, Monday, 12 October 2009 16:36
Vaishak Kumar
തൈമാവിന്‍ തണലില്‍...
തൈമാവിന്‍ തണലില്‍.. തളിരുണ്ണും മൈനേ..
വരിനെല്ലിന്‍ കതിരാല്‍.. വിരുന്നൂട്ടാം നിന്നെ..
ധിം.. ധിംധിനധിം.. ഈ പുഞ്ചിരികൊഞ്ചലുമായ്..
ധിം - നാധിനധിം.. ഈ ചിത്തിരി മുത്തൊരുങ്ങ്
ഉത്രാടപ്പൂച്ചൂടും പൂത്തിരുനാള്..
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള്..
(തൈമാവിന്‍..)

എണ്ണത്തിരിവിളക്കൊളിത്തെളിഞ്ഞ നിന്‍
നീലാമ്പല്‍ കണ്ണില്‍
എന്നെകിനാക്കണ്ടു തെന്നിത്തുടിക്കണ
പൊന്‍ മീനെ കാണാന്‍..
കൈകുമ്പിളിലെ പൈംപാലമൃതേ
വാര്‍ത്തിങ്ങളിലെ പൊന്മാന്‍ കുരുന്നേ..
ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നു
ചൊല്ലാഞ്ഞാല്‍ കരളോരം തിരതല്ലും കര്‍ക്കിടവാവ്..
(തൈമാവിന്‍..)‌

അമ്പിളിക്കൊമ്പന്റെയമ്പലമുറ്റത്തിന്നാറാട്ടും
പൂരോം.. പൂത്തിരി പൊന്‍ തിരി പൂരനിലാത്തിരി..
നിന്നുള്ളില്‍പ്പൂക്കും പൊന്‍ ചെണ്ടയുണ്ടേ..
കൈചേങ്കിലയും - ഈ നെഞ്ചകത്തെ പൂ പൊന്നടുക്കും..
ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും..
കുന്നോളം കണിവെക്കാന്‍ നീ പോരുന്നോ...?

ചിത്രം: യാത്രാമൊഴി
രചന: ഗിരീഷ് പുത്തഞ്ചേരി
 
Vaishak Kumar, Monday, 12 October 2009 16:36
Vaishak Kumar
ട്ടിലെ
രജനിതന്‍ വീട്ടിലെ
കനകാമ്പരങ്ങള്‍ വാടീ
കടത്തുവള്ളം യാത്രയായി..
യാത്രയായീ...
കരയില്‍ നീ മാത്രമായീ..
( കരിമുകില്‍.. )

ഇനിയെന്നു കാണും നമ്മള്‍
തിരമാല മെല്ലെചൊല്ലി
ചക്രവാളമാകേ നിന്റെ
ഗദ്ഗദം മുഴങ്ങീടുന്നു..
( കരിമുകില്‍.. )

കരയുന്ന രാക്കിളിയേ
തിരിഞ്ഞൊന്നു നോക്കീടാതെ
മധുമാസചന്ദ്രലേഖ
മടങ്ങുന്നു പള്ളിത്തേരില്‍...
( കരിമുകില്‍.. )

ചിത്രം: കള്ളിച്ചെല്ലമ്മ
രചന: പി. ഭാസ്കരന്‍
 
You are here: Home | Groups | PATTUPETTI