Changatham

Home | Forum
Welcome, Guest
Please Login or Register.    Lost Password?

രോഗചികിത്സയ്ക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങള്‍
(1 viewing) (1) Guest
User posted blogs
Go to bottomPage: 1
TOPIC: രോഗചികിത്സയ്ക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങള്‍

Notice: Undefined property: stdClass::$sectionid in /home/mastimama/changatham.com/plugins/content/logintoread.php on line 65

Notice: Undefined property: stdClass::$catid in /home/mastimama/changatham.com/plugins/content/logintoread.php on line 66

Notice: Undefined property: stdClass::$introtext in /home/mastimama/changatham.com/plugins/content/logintoread.php on line 67

Notice: Undefined property: stdClass::$fulltext in /home/mastimama/changatham.com/plugins/content/logintoread.php on line 67
#281
രോഗചികിത്സയ്ക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങള്‍ 6 Months, 1 Week ago Karma: 1
/component/content/article/1/219.html

രോഗചികിത്സയ്ക്ക് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങള്‍

1
. നിങ്ങളുടെ രോഗത്തെപ്പറ്റി അറിഞ്ഞു വയ്ക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ധരിക്കുക. നിങ്ങള്‍ കൊടുക്കുന്ന കണ്‍സല്‍റ്റേയ്ഷന്‍ ഫീസ്, ഓ.പി ഫീസ് എന്നിവയ്ക്ക് തത്തുല്യമായ സേവനത്തില്‍ ഇതും പെടും. രോഗത്തിന് ഒരു പേരുണ്ടെങ്കില്‍ അത് കുറിപ്പായി എഴുതിവാങ്ങുക. ആശുപത്രി രേഖകള്‍ പുറത്ത് കൊടുക്കില്ലെങ്കില്‍ ഒരു ഫോട്ടോക്കോപ്പിയെങ്കിലും തരാന്‍ ആവശ്യപ്പെടുക. രോഗത്തിന് ഒറ്റപ്പേരില്ല എന്നതിനാല്‍ പല രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്കായാണ് നിങ്ങള്‍ക്ക് നിലവില്‍ ചികിത്സ തരുന്നത് എന്നുണ്ടെങ്കില്‍ ആ അവസ്ഥകള്‍ എന്താണ് എന്ന് മനസ്സിലാക്കി വയ്ക്കുക.

2. കഴിക്കുന്ന മരുന്നുകളുടെ ഒരു പട്ടിക ഉണ്ടാക്കി സൂക്ഷിക്കുക. സ്ഥിരമായി കഴിക്കുന്ന (ബി.പി, ഹൃദ്രോഗം, പ്രമേഹം) മരുന്നുകള്‍ക്കും ചെറു അസുഖങ്ങള്‍ക്കും വെവ്വേറെ ലിസ്റ്റ് ഉണ്ടെങ്കില്‍ നല്ലത്. ഓരോ മരുന്നു എന്തിന് കഴിക്കുന്നു എന്ന് ഒപ്പം എഴുതിവയ്ക്കുക.

3. മരുന്നു കടയില്‍ നിന്നോ ക്ലിനിക്ക്/ആശുപത്രി എന്നിവയില്‍ നിന്നോ മരുന്ന് വാങ്ങുമ്പോള്‍ മരുന്നിന്റെ പേരും ബ്രാന്റും അച്ചടിച്ച കമ്പനിപ്പാക്കറ്റില്‍ തന്നെ മുറിച്ച് വാങ്ങാന്‍ ശ്രദ്ധിക്കുക. പാക്കറ്റില്‍ നിന്ന് പൊട്ടിച്ച് പ്രത്യേകം ഗുളികകളായാണ് തരുന്നതെങ്കില്‍ അതിന്റെ പേരും ഡോസും പൊതിക്ക് പുറത്ത് എഴുതി ലേബല്‍ ചെയ്ത് തരാന്‍ നിര്‍ബന്ധിക്കുക.

4.ഡോക്റ്ററുടെ കുറിപ്പടിയിലെ മരുന്നിന്റെ പേരും മരുന്ന് കടയില്‍ നിന്ന് വാങ്ങിയ മരുന്നിന്റെ പേരും ഒന്നാണോ എന്ന് ഉറപ്പ് വരുത്തുക. ബ്രാന്റുകള്‍ വ്യത്യസ്തമാണെങ്കിലും സാരമില്ല, പക്ഷേ ഉള്ളടക്ക മരുന്ന് ഒന്നാണ് എന്ന് തീര്‍ച്ചയാക്കുക (ജനറിക് നാമം). ഇത് ഉറപ്പ് വരുത്താതെ മരുന്ന് കഴിക്കുകയോ കഴിപ്പിക്കുകയോ ചെയ്യരുത്.

5. ഡോക്ടറുടെ ഉപദേശമോ പ്രിസ്ക്രിപ്ഷനോ ഇല്ലാതെ മരുന്ന് കടയില്‍ പോയി ചോദിച്ച് മരുന്ന് വാങ്ങുന്ന രീതി അപകടമാണ്. നിങ്ങള്‍ മരുന്നു വിഷയത്തില്‍ എത്ര എക്സ്പേര്‍ട്ട് വിജ്ഞാനമുള്ളയാളാണെങ്കിലും മരുന്നിലെ ഘടകങ്ങള്‍ നിങ്ങള്‍ക്കറിയാത്ത തരത്തില്‍ റിയാക്റ്റ് ചെയ്യാം.

6.“മരുന്നു കഴിച്ചാലും ആദ്യം രോഗലക്ഷണങ്ങള്‍ കൂടുന്നതായി തോന്നും, എന്നിട്ടേ കുറയൂ” എന്ന് ഉപദേശിച്ച് മരുന്ന് കൊടുത്ത് വിടുന്ന വ്യാജവൈദ്യന്മാര്‍ (മിക്കവാറും യുനാനി/ഹോമിയോ) നാട്ടില്‍ ധാരാളമുണ്ട്. ഇത് ഒരു സനാതനസത്യമാണെന്ന് കരുതി മരുന്ന് കഴിച്ചിട്ടും രോഗലക്ഷണങ്ങള്‍ കൂടുന്നത് കാര്യമാക്കാതെ വച്ചുകൊണ്ടിരിക്കുന്ന ജനങ്ങളുണ്ട്. അങ്ങനെ ചെയ്യുന്നത് ശുദ്ധാബദ്ധമാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് ശരിയായ ചികിത്സ കിട്ടുന്നില്ല, അല്ലെങ്കില്‍ മതിയായ ഡോസിലല്ല മരുന്ന് കിട്ടുന്നത്. അങ്ങനെയുള്ളപ്പോള്‍ ഉടന്‍ വിദഗ്ധസഹായം തേടുക.

7.മരുന്നുകളുടെ പ്രധാന പാര്‍ശ്വഫലങ്ങള്‍ അറിയുക എന്നത് നിങ്ങളുടെ അവകാശമാണ്. ഉദാഹരണത്തിന് ചുമ മരുന്നുകളിലെ സാല്‍ബ്യൂട്ടമോള്‍ ഉണ്ടാക്കുന്ന നേരിയ കൈവിറയല്‍; മൂക്കൊലിപ്പ് തടയാന്‍ നല്‍കുന്ന മരുന്നുകള്‍ ഉണ്ടാക്കുന്ന മയക്കവും മന്ദതയും(sedation); ചില ബി.പി മരുന്നുകള്‍ മൂലം കൂടുതല്‍ മൂത്രം പോകുക, തലക്കറക്കം ഉണ്ടാകുക; ചില ഹൃദ്രോഗ/മസ്തിഷ്കാഘാത മരുന്നുകള്‍ മൂലം രക്തം കട്ടപിടിക്കുന്നത് വൈകുക; ചില ആന്റിബയോട്ടിക്കുകള്‍ മൂലം വയറിളകുക; വേദന സംഹാരികള്‍ മൂലം നെഞ്ചെരിച്ചില്‍ ഉണ്ടാകുക എന്നിങ്ങനെ. അലര്‍ജിക് ശരീരപ്രകൃതിയുള്ളവര്‍ക്ക് ഏതാണ്ടെല്ലാ മരുന്നിനോടും അലര്‍ജിയുണ്ടാക്കാന്‍ എപ്പോഴും സാധ്യതയുണ്ട്. അതും ശ്രദ്ധിക്കേണ്ടതാണ്. പാര്‍ശ്വഫലങ്ങള്‍ ഫാര്‍മസിസ്റ്റിന്റെയടുത്തു നിന്നോ കുറിപ്പടിതന്ന വൈദ്യനില്‍ നിന്നോ അന്വേഷിച്ച് വയ്ക്കുക (ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ അത് പ്രയോജനപ്പെടുത്തുക.)

8. ഒന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഒരേസമയത്ത് കഴിക്കാന്‍ എഴുതിയാല്‍ അവ തങ്ങളില്‍ പ്രതിപ്രവര്‍ത്തിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, അത് ശരീരത്തിന് ദോഷമുള്ളതാണോ എന്നൊക്കെ അന്വേഷിക്കേണ്ടതും മരുന്ന് കഴിക്കുന്ന രോഗിയുടെ ബാധ്യതയാണ്. ഭക്ഷണത്തിനു മുന്‍പ്/ശേഷം എന്നിവയും പഥ്യങ്ങളും ചില മരുന്നുകളുടെ കാര്യത്തില്‍ - ഉദാ: പ്രമേഹത്തിന് കഴിക്കുന്ന ഗുളികകള്‍, ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍, മൂത്രത്തിലെ കല്ല്, ഹൃദ്രോഗം എന്നിവയില്‍ - പ്രധാനമാണെന്ന് ഓര്‍ക്കുക.

9
. മരുന്നുകളെപ്പോലെത്തന്നെ പാര്‍ശ്വഫലമുളവാക്കാവുന്നവയാണ് രോഗനിര്‍ണയ ടെസ്റ്റുകളും. രക്തമെടുക്കാന്‍ കുത്തുന്ന സൂചിയില്‍ നിന്ന് ഇന്‍ഫക്ഷനുകള്‍ വരാം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന എക്സ്-റേ ദുര്‍ബലമായ റേഡിയേഷനാണെങ്കിലും അതിനും പാര്‍ശ്വഫലമുണ്ട് - പ്രത്യേകിച്ച് കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ. ഓരോ ടെസ്റ്റും എന്തിനാണ് ചെയ്യുന്നത്, ആ ടെസ്റ്റ് കൊണ്ട് രോഗത്തിന്റെ എന്ത് വശമാണ് മനസിലാകുക എന്നൊക്കെ സാധിക്കുമെങ്കില്‍ ചോദിച്ച് വയ്ക്കുക. ചിലവു കൂടിയ ടെസ്റ്റുകള്‍ ആണെങ്കില്‍ പരിചയമുള്ള ഒരു വിദഗ്ധന്റെ രണ്ടാം അഭിപ്രായം ആരായുന്നതില്‍ തെറ്റില്ല (ഒരു തലവേദനയ്ക്ക് എം.ആര്‍.ഐ സ്കാന്‍ എഴുതണമെങ്കില്‍ ആ തലവേദന അത്ര സീരിയസ് ആയി കാണേണ്ട ഒന്നാണ് എന്ന വ്യക്തമായ സൂചനകള്‍ വേണം).

10. അത്യാവശ്യത്തിനു മാത്രം ഡോക്ടറെക്കാണുക, അത്യാവശ്യമുണ്ടെങ്കില്‍ മാത്രം മരുന്ന് കഴിക്കുക : സാദാ ജലദോഷപ്പനിക്കും വൈറല്‍ പനിക്കും മൂക്കടപ്പിനും വരെ ഓടി മരുന്ന് വാങ്ങുന്ന രോഗീസമൂഹം തന്നെയാണ് ഈ നാറിയ കച്ചവടങ്ങള്‍ക്ക് വളം വച്ചുകൊടുക്കുന്നത് എന്നോര്‍ക്കുക. വൈറല്‍ പനിക്ക് കാഷ്വാല്‍റ്റിയില്‍ പോയി ഗ്ലൂക്കോസ് ഡ്രിപ്പ് എടുക്കുക, ആവശ്യമില്ലാത്ത അസുഖങ്ങള്‍ക്കൊക്കെ അങ്ങോട്ട് ചെന്ന് ആന്റിബയോട്ടിക് ചോദിച്ച് വാങ്ങിക്കുക, എന്നിട്ട് അതിനും പുറമേ വൈറ്റമിന്‍ ഗുളികയും കൂടി വാങ്ങിത്തിന്നുക... ഈവക പരിപാടികള്‍ നിര്‍ത്താന്‍ ഡോക്ടര്‍മാത്രമല്ല രോഗീസമൂഹവും കൂടി മനസ്സുവയ്ക്കണം.

ഓര്‍ക്കുക - ഈ കച്ചവടസിസ്റ്റത്തില്‍ വൈദ്യനെയും മരുന്നു വില്‍ക്കുന്നവനെയും സംബന്ധിച്ചിടത്തോളം നിങ്ങള്‍ ഒരു മാര്‍ക്കറ്റ് മാത്രമാണ്, ശരീരം നിങ്ങളുടേതാണ്.

നന്ദി, കടപ്പാട് : സൂരജ്, മെഡിസിന്‍ @ ബൂലോകം



sam
Moderator
Posts: 76
graph
User Offline Click here to see the profile of this user
The administrator has disabled public write access.
 
Go to topPage: 1
Moderators: deepu, sam
You are here: Home | Forum

Subscribe

Get latest Changatham updates, blogs, videos in your email
Changatham Videos
Changatham Blog