Changatham

Home | Blog | Category | Cinema

Changatham

A Malayalee Friends Community
Category >> Cinema

(ഇത് കുഞ്ഞിക്കൂനന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമല്ല. ആ പേര് ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രം. ഇതില്‍ കുഞ്ഞന്‍ എന്നാണ് നായകന്റെ പേര്. കൂനന്‍ എന്നത് അവന്റെ വീട്ടുപേരാണ്)

സീന്‍- 01

ഇരുട്ടിനെ കീറിമുറിച്ചു പെയ്യുന്ന മഴയെ കീറിമുറിച്ചുകൊണ്ട് കടന്നു വരുന്ന കറുത്ത ഷൂ (സ്ലോ മോഷന്‍). ക്യാമറയുടെ ലെന്‍സില്‍ വന്നിടിച്ചു നില്‍ക്കുന്ന ഷൂ. ഷൂവിന്റെ ഉടമ പിടിച്ചിരിക്കുന്ന കുടയില്‍ നിന്നും ക്യാമറയുടെ ലെന്‍സിലേക്കു വന്നു വീഴുന്ന ഒരു തുള്ളി വെള്ളം. ആ വെള്ളത്തുള്ളി വീണു ചീതറുമ്പോള്‍ ആരംഭിക്കുന്ന ടൈറ്റില്‍ മ്യൂസിക്. ടങ്ടഡടേന്‍, ടഡടഡടേന്‍, ടങ്ടഡടേന്‍, ടഡടഡടേന്‍..

മ്യൂസിക് അടിച്ചു തകര്‍ക്കുമ്പോള്‍ ഷൂവിന്റെ ഉടമ തന്റെ കയ്യിലിരിക്കുന്ന കറുത്ത കുട മടക്കുന്നു (സ്ലോ മോഷന്‍). കറുത്ത കോട്ടിട്ട കൂനന്‍ (ദിലീപ്) കനത്ത മുഖത്തോടെ നില്‍ക്കുന്നു. ക്യാമറ ഷൂവിന്റെ പരിസരത്തെവിടെയെങ്കിലും വച്ചാല്‍ മതി. താഴെ നിന്നുള്ള ഷോട്ടുകളാണ് വേണ്ടത്. കൂനന്‍ ഷേവ് ചെയ്തിട്ട് മൂന്നു ദിവസമായെന്നു വ്യക്തമാക്കുന്ന മുഖം. നോട്ടം ദൂരെയെവിടെയോ ആണ്. മമെല്ലെ ക്യാമറ ഉയരുമ്പോള്‍ (അതുപോലും സ്ലോ മോഷന്‍) അഞ്ചടിയുള്ള ആജാനുബാഹുമായ കൂനന്റെ രൂപം പ്രേക്ഷകര്‍ക്കു മുന്നില്‍ തെളിയുന്നു.

കൂനന്റെ അതുപോലെ കറുത്ത കോട്ടുകളിട്ട, മൂന്നു ദിവസം മുമ്പ് ഷേവ് ചെയ്ത ഏഴു പേര്‍ കൂനന്റെ പിന്നില്‍ ചുമ്മാ കയ്യും കെട്ടി നില്‍ക്കുന്നു. മനോജ് കെ.ജയന്‍, ബിജു മോനോന്‍, പിന്നെ നടി സിമ്രാന്റെ സഹോദരന്‍ (അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്) തുടങ്ങിയ ഏതാനും നടന്‍മാര്‍. പ്രേക്ഷകര്‍ നോക്കിയിരിക്കെ കൂനന്റെ നേതൃത്വത്തില്‍ ഈ സംഘം മുന്നോട്ടു നടക്കുന്നു (സ്ലോ മോഷനല്ലാതെ പിന്നെ !).

Discuss (1 posts)
കുഞ്ഞന്‍ എലിയാസ് കൂനന്‍ (അമല്‍ നീരദ് ഫിലിം)
Sep 24 2009 13:54:16
ithoru cinema aakkaam sahodaraa
#110

You need to login or register to post comments.
Discuss...

മലയാളത്തിലെ സര്‍വകാലഹിറ്റായ ചെമ്മീന്‍ എന്ന സിനിമ അതിന്റെ വിജയത്തിന്റെ വലിപ്പം കണ്ട് തമിഴില്‍ നിര്‍മിക്കാന്‍ തമിഴിലെ മുന്‍നിര ചലച്ചിത്രപ്രവര്‍ത്തകര്‍ തീരുമാനിച്ചു. സ്റ്റാര്‍ ലെജന്‍ഡ് രജനീകാന്തിനാണ് അതിലെ കഥയില്‍ താല്‍പര്യം തോന്നിയത്. ഇതെത്തുടര്‍ന്ന് മറ്റ് പ്രോജക്ടുകളെല്ലാം മാറ്റി വച്ച് ചെമ്മീന്‍ എന്ന സിനിമ സെമ്മീന്‍ എന്ന പേരില്‍ തമിഴില്‍ ചിത്രീകരിക്കാനാണ് നീക്കം. പ്രശസ്ത സംവിധായകന്‍ പി.വാസു തന്നെ സംവിധാനം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.

കാസ്റ്റിങ് ഇപ്രകാരമാണ്-

പരീക്കുട്ടി – രജനീകാന്ത്
പളനി- പശുപതി
കറുത്തമ്മ- മീന
ചെമ്പന്‍കു‍ഞ്ഞ്- വടിവേലു

Discuss (2 posts)
സെമ്മീന്‍ (തമിഴ്)
Sep 24 2009 14:09:41
രജനികാന്ത്‌ പരീക്കുട്ടി ആയി കലക്കും..ഒരു പുതിയ സ്റ്റൈല്‍ പരീക്കുട്ടി.
#112
സെമ്മീന്‍ (തമിഴ്)
Sep 26 2009 05:42:28
i am also agree manoj's comments
#121

You need to login or register to post comments.
Discuss...

കന്തസാമി

Posted by: Vaishak Kumar in Cinema

Tagged in: cinema

Vaishak Kumar



കഥ, തിരക്കഥ, സംവിധാനം,: സുസി ഗണേശന്‍
നിര്‍മ്മാണം: കലൈപ്പുലി എസ് താണു
സംഗീതം: ശ്രീ ദേവീപ്രസാദ്
അഭിനേതാക്കള്‍ : വിക്രം, ശ്രേയ, വടിവേലു, പ്രഭു, ആശിശ് വിദ്യാര്‍ഥി തുടങ്ങിയവര്‍......


ആഗസ്റ്റ്‌ 21ന്‌ ലോകമൊട്ടുക്കുമുള്ള ആയിരത്തോളം തിയറ്ററുകളില്‍ കന്തസ്വാമി പ്രദര്‍ശനത്തിനെത്തി... ചിത്രത്തിന്‌ വേണ്ടി നിര്‍മാതാവ്‌ കലൈപുലി താണു ഇതുവരെ മുടക്കിയത്‌ അറുപത്‌ കോടിയോളം രൂപയാണ്‌. ചിത്രത്തിന്റെ പൂജക്ക് തയ്യാറാക്കിയ പതിഞ്ചായിരം രൂപവിലവരുന്ന ചിത്രത്തിന്റെ 8 മിനിറ്റ് ട്രയലറോട് കൂടിയ ഡിജിറ്റല്‍ ക്ഷണക്കത്തും ചിത്രത്തെ വെത്യസ്തമാക്കി. പണക്കൊഴുപ്പും രണ്ട് വര്‍ഷത്തെ വിക്രമിന്റെ തയ്യാറെടുപ്പും കൊണ്ടുതന്നെ റിലീസിന് മുന്നേതന്നെ ശ്രദ്ധയാകര്ഷിക്കാനായി ചിത്രത്തിന്








You need to login or register to post comments.
Discuss...

ഭാഗ്യദേവത

Posted by: Vaishak Kumar in Cinema

Tagged in: cinema

Vaishak Kumar







സംവിധാനം,തിരക്കഥ: സത്യന്‍ അന്തിക്കാട്
കഥ: രാജേഷ് ജയരാമന്‍ നിര്‍മ്മാണം: ഹംസ
സംഗീതം: ഇളയരാജ
അഭിനേതാക്കള്‍ :ജയറാം, നരേന്‍, കനിഹ, ഇന്നസെന്റ്, മാമുക്കോയ, നെടുമുടി വേണു, വേണു നാഗവള്ളി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍...

ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭാഗ്യദേവത” “മനസിനക്കരെ” എന്ന ചിത്രത്തിന് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.











You need to login or register to post comments.
Discuss...

2 ഹരിഹര്‍ നഗര്‍

Posted by: Vaishak Kumar in Cinema

Tagged in: cinema

Vaishak Kumar




കഥ,തിരക്കഥ,സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍
അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.









You need to login or register to post comments.
Discuss...

ആരവം

Posted by: Manoj Kumar in Cinema

Tagged in: cinema

Manoj Kumar

നിറഞ്ഞ തിയ്യേറ്ററിലെ പ്രേക്ഷകരുടേയും, സ്ക്രീനിലെ ഗാലറിയില്‍ നിറഞ്ഞ കാണികളുടേയും ആരവങ്ങള്‍ക്കിടയിലാണ്‌ 'ചക്‌ ദെ ഇന്ത്യ' അവസാനിക്കുന്നത്‌, ഒരു പക്ഷേ ഇന്ത്യന്‍ സ്ക്രീനിലെ ആദ്യത്തെ ലക്ഷണമൊത്ത sports movie. കായിക മത്സരങ്ങളും വിനോദങ്ങളും ഇതിനു മുന്‍പും ഇന്ത്യയില്‍ ചലച്ചിത്രങ്ങള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌. കായിക വിനോദത്തിനെ മാത്രമല്ല, അവയെല്ലാം പ്രമേയമാക്കിയത്‌ പ്രണയത്തേയും വില്ലനിസത്തേയും കൂടിയായിരുന്നു. അവക്ക്‌ നൃത്തങ്ങളുടെ അകമ്പടിയും വീരനായൊരു നായകനും ഉണ്ടായിരുന്നു (ജൊ ജീത്താ വൊഹി സിക്കന്ദര്‍-1992, ലഗാന്‍-2001). 'ചക്‌ ദെ ഇന്ത്യ'യിലെ കേന്ദ്ര കഥാപാത്രമായ കബീര്‍ ഖാന്‌ പാട്ട്‌ പാടാനേ അറിയില്ല, നൃത്തം ചെയ്യാന്‍ ഒരു നായികയും ഇല്ല.


You need to login or register to post comments.
Discuss...


കഴിഞ്ഞ രണ്ട്‌ ദശകങ്ങളില്‍ 'മണിച്ചിത്രത്താഴു'പോലെ മലയാളി നെഞ്ചിലേറ്റിയ മറ്റൊരു ചലച്ചിത്രമില്ല. 14 വര്‍ഷങ്ങള്‍ക്കുശേഷവും ആ ചലച്ചിത്രം ഉത്സവകാലങ്ങളിലെ ചാനല്‍ പ്രളയ കാഴ്ചയാവുന്നു.
സമീപകാലത്ത്‌ വിവിധ ഭാഷകളില്‍ ഒരുപോലെ വന്‍വിജയങ്ങള്‍ കൈവരിച്ച മറ്റൊരു തിരക്കഥയും വേറെ കാണില്ല. മധുമുട്ടം, 1993-ല്‍ മലയാളത്തില്‍ അഴിച്ചുവിട്ട 'ബാധ' 2004-ല്‍ കന്നഡയില്‍ 'ആപ്‌തമിത്ര'യായും 2005-ല്‍ തമിഴകത്ത്‌ 'ചന്ദ്രമുഖി'യായും പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയും വിസ്മയിപ്പിക്കുകയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തു. പക്ഷേ 'മധുമുട്ടം' എന്ന പേര്‌ ഇക്കാലയളവില്‍ ഏറെയും പ്രത്യക്ഷപ്പെട്ടത്‌ കോടതി വ്യവഹാരങ്ങളുടെ ഒറ്റകോളം വാര്‍ത്തയില്‍ മാത്രമായിരുന്നു.

 




You need to login or register to post comments.
Discuss...


'പ്രതിസന്‌ധി'യോളം മലയാള ചലച്ചിത്രരംഗത്ത്‌ ആഘോഷിക്കപ്പെടുന്ന മറ്റൊരു വാക്കില്ല. സൂപ്പര്‍ താരസിംഹാസനങ്ങളിലെ പേരുകള്‍പോലും പലപ്പോഴും അതിന്‌ താഴെയേ വരൂ. അങ്ങനെ പ്രതിസന്‌ധികളുടെ കടുംകുത്തിയൊഴുക്കില്‍, ചലച്ചിത്രരംഗത്തെ, 'അമ്മ'യും മക്കളും മരുമക്കളും 'അതിയാനെ' എങ്ങനെ രക്ഷിക്കും എന്ന് തലയും കുത്തിനിന്ന് ആലോചിക്കുമ്പോഴാണ്‌, തികച്ചും സൗമ്യമായ ഒരുത്തരം കിട്ടിയത്‌, 2004-ല്‍. സൗമ്യനായ ഒരു സംവിധായകന്റെ തികച്ചും സൗമ്യമായ 'കാഴ്‌ച'. ഇന്നലെ (ജനു.25) ബ്ലസ്സിയുടെ നാലാമത്തെ ചിത്രം പ്രദര്‍ശനത്തിനെത്തി, 'കൊല്‍ക്കട്ടാ ന്യൂസ്‌'. നാലാമത്തെ കുട്ടി വ്യത്യസ്‌തനും സുന്ദരനും സുമുഖനുമാണ്‌, പക്ഷേ...


You need to login or register to post comments.
Discuss...

ViBGYOR അന്താരാഷ്‌ട്ര ചലച്ചിത്രോത്‌സവത്തിന്റെ Festival Book-ല്‍ Experimental/Micro ചലച്ചിത്ര വിഭാഗത്തിനെഴുതിയ ആമുഖ കുറിപ്പ്‌)
നാനോ സെക്കന്റ്‌ ഒരു അധിക സമയമാണ്‌, ശാസ്‌ത്രപുരോഗതിയെ നമ്മള്‍ അക്കമിട്ട്‌ നിരത്തുകയാണെങ്കില്‍. എല്ലാ മേഖലകളേയുംപോലെ കലയും ക്രമത്തില്‍ അതേറ്റുവാങ്ങി. കൂട്ടത്തില്‍ ഏറ്റവും പരിപോഷിപ്പിക്കപ്പെട്ടത്‌ ചലച്ചിത്രകലയാണ്‌. William Horner-ടെ Zoetrope മുതല്‍ Real D Cinema-യോളം എത്തിയിരിക്കുന്ന അമ്പരപ്പിക്കുന്ന വളര്‍ച്ച. പുതിയ കാലത്തിന്റെ ചലച്ചിത്ര സാദ്‌ധ്യതകളെ കുറിച്ചിടാന്‍ കേവലം രണ്ടോ മൂന്നോ പുറങ്ങള്‍ അപര്യാപ്‌തമാണ്‌. അതുകൊണ്ടുതന്നെ ഇത്‌ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണ്‌.


You need to login or register to post comments.
Discuss...


പ്രതിഭാധനനായ ഒരാള്‍കൂടി നടന്ന് മറഞ്ഞ ഒരു രാവിലാണ്‌ ഞാന്‍ ഇത്‌ എഴുതി തുടങ്ങുന്നത്‌. നടന്‍ മുരളി ഓര്‍മ്മയായ രാവ്‌. വല്ലാത്തൊരു മഴക്കാലം തന്നെയിത്‌. മരണങ്ങള്‍ മുറിപ്പെടുത്തിയ വല്ലാത്തൊരു കാലം. ഈ നശിച്ച മഴ ഇനിയെങ്കിലും ഒന്ന് തീര്‍ന്ന് കിട്ടിയെങ്കില്‍ മതിയായിരുന്നു..

Discuss (1 posts)
Re:ഋതു: മാറുന്ന സിനിമാക്കാലം
Sep 19 2009 09:54:07
കാലത്തിനനുസരിച്ച് എല്ലാ മേഖലയിലും മാറ്റം അനിവാര്യമാണ്. ഒന്നിനും ഒരു മാറ്റവും വരുത്താതെ ഒരു കാലവും ഇതുവരെ കടന്നു പോയിട്ടില്ല. അതിനാല്‍ സിനിമയിലും ഒരു മാറ്റം അത്യന്താപേക്ഷിതമാണ്.
സിനിമയില്‍ ഇപ്പോള്‍ തന്നെ മാറ്റങ്ങള്‍ ഒരുപാടു നടന്നിട്ടുണ്ടെങ്കില്‍ തന്നെയും മാറുവാന്‍ ഒരുപാട് മേഖലകള്‍ ഇനിയുമുണ്ട്. ആ മാറ്റത്തെപ്പറ്റി ഇവിടെ ആദ്യം ബോധവന്മാരെകണ്ടത് നമ്മള്‍ പ്രേക്ഷകര്‍ തന്നെയാണ്. അതിനാല്‍ നമ്മുടെ നടന്മാരെയോ, സംവിധായകനെയോ, എഴുത്തുകാരനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഒരു ചലച്ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത് നമ്മള്‍ പ്രേക്ഷകരാണ്. ഒരു കാലത്ത് കുടുംബ പശ്ചാത്തലമുള്ള സിനിമ ഇറങ്ങിയാല്‍ വീട്ടിലെ സ്ത്രീകളുടെ നിര്‍ബന്ധം കാരണം സിനിമയ്ക്ക് പോകുന്ന ഒരു അവസ്ഥയായിരുന്നു. അതുപോലെ ഒരു ആക്ഷന്‍ പടമിരങ്ങിയാല്‍ യൂത്ത് സെറ്റ് മാത്രമേ പോകുമായിരുന്നുള്ളൂ. ഈ അവസ്ഥ ആദ്യം മാറണം. ഇതിനൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കില്‍ തന്നെയും ഇനിയും മാറുവാനായി ധാരാളമുണ്ട്.
ഇപ്പോള്‍ ചിത്രങ്ങളുടെ പരാജയത്തിനു കാരണമായിട്ടുള്ള വസ്തുതകളാണ് നല്ലേ തിരക്കഥ ഇല്ലായ്മയും , വ്യാജ സി ഡി വില്പനയും. ഇതും മാറണം. ശ്യാമപ്രസാദിന്റെ ഈ പുതിയ സിനിമയില്‍ കഥ നല്ലതായിട്ടുണ്ട്. ആ സിനിമ കണ്ടിട്ട് അതിന്റെ അന്തസത്ത ഉള്‍കൊള്ളാന്‍ നമ്മള്‍ മലയാളികള്‍ ഓരോരുത്തര്‍ക്കും കഴിയണം.
#52

You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  Next 
  •  End 
  • »

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog | Category | Cinema