Changatham

Home | Blog | Category | News

Changatham

A Malayalee Friends Community
Category >> News

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതുതായി അനുവദിക്കുന്ന രണ്ട് ടീമുകള്‍ സ്വന്തമാക്കാന്‍ വന്‍കിട ബിസിനസ്സ് ഗ്രൂപ്പുകളെല്ലാം രംഗത്ത്.  സിനിമ രംഗത്ത് നിന്ന് പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും നേതൃത്വത്തില്‍ ഒരു സംഘം കൊച്ചി ആസ്ഥാനമാക്കി ഒരു ടീമിനായും ശ്രമിക്കുന്നു. 


You need to login or register to post comments.
Discuss...

ഡല്‍ഹിയില്‍ സമരം ചെയ്ത മലയാളി നഴ്‌സുമാര്‍ക്ക് മര്‍ദ്ദനം


You need to login or register to post comments.
Discuss...

ന്യൂഡല്‍ഹി: ഇന്ധന വിലനിര്‍ണയം സംബന്ധിച്ച നയം രൂപവത്കരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കിരിത് പരേഖ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാചകവാതകത്തിന് സിലിണ്ടറിന് നൂറു രൂപയും മണ്ണെണ്ണ ലിറ്ററിന് ആറു രൂപയും വര്‍ധിപ്പിക്കണമെന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ.


You need to login or register to post comments.
Discuss...

കൊച്ചിന്‍ ഹനീഫ അന്തരിച്ചു


You need to login or register to post comments.
Discuss...

Driving in UAE While Raining

Posted by: Muhsin in News

Tagged in: News

Muhsin

Dear All,

We are blessed with some good and heavy rain but we need to be careful of not changing this blessing into a tragedy.
We are all eager to return home but please remember that ‘rain’ is blamed for hundreds of accidents yearly. Many of these accidents are preventable. Slippery roads, traffic slowdowns and decreased visibility will make driving hazardous even at moderate speeds, so before leaving your office, please plan ahead and allow for more travel time.

Remember to drive at a slower pace than normal since the roads are wet & slippery. While most people know to slow down in the rain, there are definitely other tips that will help keep you, and those who share the road with you, SAFE:





You need to login or register to post comments.
Discuss...

ലോ-ഫ്ളോര്കൗതുകം

Posted by: ajithswarrier in News

Tagged in: News

ajithswarrier

തിരുവനന്തപുരം: കോമള രൂപന്‍ ലോ ഫേ്‌ളാര്‍ ബസ് കിഴക്കേക്കോട്ട സ്റ്റാന്‍ഡിലെത്തി. ടെക്‌നോപാര്‍ക്കുവഴി കണിയാപുരത്തേക്കാണ് യാത്ര. ജനം ചുറ്റിനും കൂടി. കൂട്ടത്തില്‍ രണ്ടു 'കിടു' പയ്യന്‍മാര്‍ അടുത്തെത്തി ലോ ഫേ്‌ളാറിനെ തൊട്ടുനോക്കി. അതിലൊരുവന്‍: ''അളിയാ ആസ്‌ട്രേലിയയിലൊക്കെ ഈ ബസ്സാണ്. ഇനി നമുക്കും കേറാം.'' അപ്പോള്‍ അളിയന്‍:''ഡേയ് സായിപ്പിനൊക്കെ ഇതോടിക്കാം. ഇവിടെ എവന്‍മാര്‍ തട്ട് പൊളിക്കാതിരുന്നാ മതി.''. ലോ ഫേ്‌ളാര്‍ മുരണ്ടുതുടങ്ങി. 'ഷൂൂൂൂ...' ശബ്ദത്തോടെ ഓട്ടോമാറ്റിക് ഡോറുകള്‍ അര്‍ധവൃത്താകാരത്തില്‍ അകത്തോട്ട് തെന്നിമാറി. അളിയന്‍മാര്‍ രണ്ടുപേരും അകത്തു കയറി. ''അണ്ണാ... സ്റ്റാച്യൂ വരെ പോകാന്‍ എത്രയാകും'', ഒരുവന്‍ ചോദിച്ചു. പത്തുരൂപയെന്ന് കണ്ടക്ടറുടെ മറുപടി. വീണ്ടും അളിയന്‍ ''പത്തുരൂപയ്ക്ക് പരമാവധി എവിടെ വരെ പോകും?'' പാറ്റൂര്‍ വരെയെന്ന് കണ്ടക്ടര്‍. പാറ്റൂരെങ്കില്‍ പാറ്റൂര്. ഇരുവരും സീറ്റുപിടിച്ചു. എക്‌സിറ്റ് വാതിലിനടുത്ത് (തല്‍ക്കാലം അത് തുറക്കില്ല. ഒരടി പുറത്തോട്ട് പോകുമത്രെ...) ഒരുവന്‍ ഇരുപ്പുപിടിച്ചു. സൈഡിലോട്ടുള്ള സീറ്റാണ്. ബാക്ക് റെസ്റ്റ് മടക്കി വച്ചിരിക്കുന്നു. പയ്യന്‍സ് പിടിച്ചതും അത് മുകളിലോട്ട് കുതിച്ചു. ''സ്​പ്രിങ് ആക്ഷനാണ്'' മറ്റേ സീറ്റില്‍ ഗമയിലിരുന്ന് ഒരു അപ്പൂപ്പന്‍ പറഞ്ഞു. അദ്ദേഹം ഇതിനകം തന്നെ ലോ ഫേ്‌ളാറിനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ബസ് നീങ്ങാന്‍ നേരം. ചാലയില്‍ നിന്ന് പച്ചക്കറി ലോഡ് കയറ്റിയ കവറുകളുമായി രണ്ടു ചേച്ചിമാരെത്തി. ''ഇതാണോ ആ പുതിയ വണ്ടി...?'' അതേയെന്ന് കണ്ടക്ടര്‍. അവര്‍ക്ക് ഈ വണ്ടിയില്‍ കയറിയേ പറ്റൂ. കണ്ടക്ടര്‍ പലതവണ റൂട്ട് പറഞ്ഞിട്ടും പിന്‍മാറുന്ന ലക്ഷണമില്ല. ഒടുവില്‍ പട്ടത്ത് പോകുന്നില്ലെന്ന് കടുത്തുപറഞ്ഞതും ഇരുവരും പിന്‍മാറി. പിന്നാലെ വന്ന ഹൈ ഫേ്‌ളാറിനെ ലക്ഷ്യമിട്ട് പാഞ്ഞു.
ലോ ഫേ്‌ളാര്‍ അനങ്ങിത്തുടങ്ങി. നല്ല സുഖം. എല്ലായിടത്തുനിന്നും എ.സി. പ്രവഹിക്കുകയാണ്. ശബ്ദമേയില്ല. എല്ലാവരും സീറ്റുകളില്‍ മസിലുപിടിച്ച് ഇരുപ്പുറപ്പിച്ചു. ചിലര്‍ പതുക്കെ മൊബൈലെടുത്തു പിതുക്കിത്തുടങ്ങി. ''ഇങ്ങോട്ടു വിളിച്ചിരുന്നോ?... ഇല്ലേ?... നമ്പര് മാറിയതായിരിക്കും... പിന്നേ... ഞാനിപ്പോ അങ്ങോട്ട് വരേണ്.... ലോ ഫേ്‌ളാറിലാണ്... ഏസീടെ തണുപ്പുകാരണം ഇരിക്കാന്‍ വയ്യ... ശരി അവിടെ വന്നിട്ട് കാണാം...'' ഇമ്മട്ടില്‍ സംഭാഷണം പുരോഗമിക്കുന്നു. അടുത്ത സീറ്റില്‍ ടീഷര്‍ട്ടിട്ട ചേട്ടന് ഇതൊന്നും പിടിച്ച മട്ടില്ല. നമ്മളെത്ര ലോ-ഫേ്‌ളാര്‍ കണ്ടതാ എന്ന ഭാവം.


You need to login or register to post comments.
Discuss...

ചിക്കന്‍ ഗുനിയയും മറ്റു പകര്ച്ചപ്പനികളും വന്നു, സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും അനുഭവിക്കുന്നവര്‍ക്ക്‌ “ഇല്ലട്ടക്കരിയും ഇഞ്ചിനീരും” ആശ്വാസമാകും.
 
അടുപ്പിനു സമീപത്തെ ചുമരില്‍ നിന്നും ശേഖരിക്കുന്ന ഇല്ലട്ടക്കരി, ഇഞ്ചി ചതച്ച് പിഴിഞ്ഞ് ചേര്‍ത്ത വെള്ളത്തില്‍ നന്നായി കലക്കി വയ്ക്കുന്നു. അല്‍പസമയം കഴിഞ്ഞു പാത്രതിനടിയിലെ ഊറല്‍ മാറ്റി വേദനയുള്ള ഭാഗത്ത് പുരട്ടുകയെ വേണ്ടൂ. പെട്ടെന്ന് താനെ നീര്‍ക്കെട്ട് കുറഞ്ഞു വേദന ശ്ശെമിക്കും.


You need to login or register to post comments.
Discuss...

ചേട്ടായി ഉപയോഗിക്കുന്ന ഫോണ്‍ ചാത്തനാണ് എത്രയും വേഗം സാധനം പൊട്ടക്കിണറ്റിലെറിയുക. എന്നര്‍ഥം വരുന്ന ഒരു എസ്എംഎസ് സര്‍വീസ് പ്രൊവൈഡറുടെ കയ്യില്‍ നിന്നു കിട്ടിയ എല്ലാ ചൈനീസ് ഫോണ്‍ ഉപയോക്താക്കള്‍ക്കും എന്റെ ആശംസകള്‍. നിങ്ങള്‍ക്കിതു തന്നെ വരണം. സാധാരണക്കാരന്‍ പട്ടിണികിടന്നും കൂലിപ്പണിയെടുത്തും ഒരു നോക്കിയ ഫോണ്‍ വാങ്ങുമ്പോള്‍ അതിന്റെ നാലിലൊന്നു വിലയ്ക്ക് അതിനേക്കാള്‍ മികച്ച ചൈനീസ് ഫോണ്‍ വാങ്ങി ജനാധിപത്യത്തിന്റെ നെഞ്ചില്‍ ചവുട്ടി നിന്ന കൂതറ ചൈനക്കാരെ നിങ്ങള്‍ക്കിതു തന്നെ വരണം. എന്തൊരഹങ്കാരമായിരുന്നു. തീര്‍ന്നല്ലോ, എല്ലാം തീര്‍ന്നല്ലോ. നവംബര്‍ 30ന് നിങ്ങളുടെ ചാത്തന്‍ ഫോണ്‍സ് ഡെഡ് ആവും. പിന്നെ അതില്‍ വല്ല ചുണ്ണാമ്പോ, കഞ്ചാവോ വല്ലതും ഇട്ടു വയ്ക്കാം. ഇല്ലെങ്കില്‍ പിള്ളേര്‍ക്കു കളിക്കാന്‍ കൊടുക്കാം.

Discuss (1 posts)
ചൈനീസ് ഫോണിനു പൊതുമാപ്പ്
Nov 27 2009 21:23:22
GOOD CHINESE MOBILE UPAYOGIKKUNNA ELLAAVARUM ORU PAADAM PADIKKATE
#272

You need to login or register to post comments.
Discuss...

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പ്രഖ്യാപിച്ചു. തിരുവന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ പ്ലസ്‌ 2 പരീക്ഷ, അടുത്ത വര്‍ഷത്തെ അഡ്മിഷന്‍ എന്നിവ താഴെ പറയും പ്രകാരം നടക്കുന്നതാണ്.
2010 ജനുവരി 10 മുതല്‍ 15 വരെ: പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ചോദ്യക്കടലാസുകള്‍ കേരളത്തിലെ വിവിധ ദേശീയ പാതകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭ്യമാകും. തുടര്‍ന്നുള്ള അഞ്ചു ദിവസത്തേക്ക്, KSU , ABVP എന്നീ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താവുന്നതാണ്. ഇവരുടെ പ്രതിഷേധ പ്രകടനങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ SFI , DYFI എന്നീ സമാധാന പാലകരായ സംഘടനകളെ ചുമതലപ്പെടുത്തുന്നതായിരിക്കും.
2010 ജനുവരി 16 : ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിനു സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കും.

Discuss (1 posts)
വിദ്യാഭ്യാസ കലണ്ടര്‍ (സമ്പൂര്‍ണ്ണ ശാച്ചരതാ പാവക്കൂത്ത്)
Nov 23 2009 13:12:03
ha ha ha

Gud One
#268

You need to login or register to post comments.
Discuss...

കാസര്‍കോട്: ഞായറാഴ്ച  മുസ്ലിംലീഗ് സ്വീകരണ പരിപാടിക്കിടെ പൊലീസിനെ അക്രമിച്ചതും സംഘര്‍ഷത്തിനിടെ എസ്.പി രാംദാസ് പോത്തന്റെ വെടിയേറ്റ് ലീഗ് പ്രവര്‍ത്തകന്‍ മരിക്കാനിടയായതുമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി വൈകിയാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കിയത്.
ഇന്നലെ ഉച്ചയോടെ കാസര്‍കോട്ടെത്തിയ ക്രൈംബ്രാഞ്ച് എസ്.പി എന്‍.പി. ബാലകൃഷ്ണന്‍, ഡിവൈ.എസ്.പി പി.കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു. കണ്ണൂരില്‍നിന്നുള്ള ഫോറന്‍സിക് സംഘവും പരിശോധനക്കെത്തി. കാസര്‍കോട് അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റ് ഏഴ് കേസുകളുടെ അന്വേഷണത്തിന് എസ്.പിയെ സഹായിക്കാന്‍  കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ പി. പ്രകാശന്‍ ഇന്ന് കാസര്‍കോട്ടെത്തും. എസ്.പിക്ക് പരിക്കേറ്റതിനാല്‍ പി. പ്രകാശനായിരിക്കും ക്രമസമാധാനപാലന ചുമതല. രാംദാസ് പോത്തന്‍ അവധിയില്‍ പ്രവേശിക്കും എന്നറിയുന്നു.
അക്രമം നടന്ന കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്ന് അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഏതാനും മാരകായുധങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പുഴകളില്‍ കാണപ്പെടുന്ന ഉരുളന്‍ കല്ലുകള്‍, മൂര്‍ച്ചയേറിയ കല്ലുകള്‍, ക്രിക്കറ്റ് സ്റ്റമ്പുകള്‍, കുറുവടികള്‍ തുടങ്ങിയവ ഇതില്‍പെടും. ലീഗ് സമ്മേളന വേദിയിലേക്ക് വന്ന കാല്‍നടജാഥയിലെ 30ഓളം ചെറുപ്പക്കാരാണ് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് സ്ഥിരീകരിച്ചതായി എസ്.പി എന്‍.പി. ബാലകൃഷ്ണന്‍ പറഞ്ഞു.


You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  Next 
  •  End 
  • »

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog | Category | News