Changatham

Home | Blog | Category | MalayalamBlog

Changatham

A Malayalee Friends Community
Category >> MalayalamBlog

ഗൂഗിളിന്റെ ഇമെയില്‍ സര്‍വീസായ ജിമെയിലും 'ഫെയ്‌സ് ബുക്ക് യുഗ'ത്തിലേക്ക് പ്രവേശിക്കുന്നു. ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുമായി നേരിട്ട് മത്സരിക്കാന്‍ പാകത്തില്‍ ജിമെയിലിനെ മാറ്റുകയാണ് ഗൂഗിള്‍. 'ഗൂഗിള്‍ ബെസ്' (Google Buzz) http://www.google.com/buzz എന്ന സര്‍വീസ് ജിമെയിലുമായി നേരിട്ട് സമ്മേളിപ്പിച്ചാണ് ഗൂഗിള്‍ ഇത് സാധിക്കുന്നത്. ജിമെയില്‍ വഴി ടെക്സ്റ്റും വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാന്‍ പുതിയ സംവിധാനം അവസരമൊരുക്കുന്നു.


താത്പര്യജനകമായ ഒട്ടേറെ പ്രത്യേകതകള്‍ ബെസ് വഴി ജിമെയിലിന് ലഭിക്കും, പ്രത്യേകിച്ചും മൊബൈല്‍ ഫോണുകളിലെ ഉപയോഗത്തിന്. സ്വകാര്യമായതോ പൊതുവായതോ ആയ അപ്‌ഡേറ്റുകള്‍ (ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ചെയ്യുന്നതുപോലെ) ജിമെയിലില്‍ പോസ്റ്റു ചെയ്യാം. അത്തരം അപ്‌ഡേറ്റുകളാണ് 'ബെസ്'(Buzz) എന്നറിയപ്പെടുക. ഒപ്പം ട്വിറ്റര്‍, യൂടൂബ്, ഫ് ളിക്കര്‍, പിക്കാസ തുടങ്ങിയ സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളും ഉള്ളടക്കവും ജിമെയില്‍ വഴി പങ്കുവെയ്ക്കാനും സാധിക്കും

You need to login or register to post comments.
Discuss...

Understanding Women !!!

Posted by: Riaz Ali in MalayalamBlog

Tagged in: Jokes

Riaz Ali

 


You need to login or register to post comments.
Discuss...

സഹോദരാ, ഈ എഴുത്ത് നിങ്ങളുടെ കൈകളില്‍ എത്തുമ്പോള്‍ ഒരു പക്ഷെ ഞാനീ ലോകത്ത് ഉണ്ടാവില്ല. ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ തന്നെ വന്‍ നഗരങ്ങളിലും തിരക്ക് പിടിച്ച ജോലി ചെയിതു ജീവിക്കുന്ന എന്‍റെ സഹോദരങ്ങളായ മലയാളികള്‍ക്ക് വേണ്ടിയാണു ഞാന്‍ എന്‍റെ അനുഭവകഥ എഴുതുന്നത്‌.
ആദ്യമായി സ്വയം പരിചയപ്പെടുത്താം. എന്‍റെ പേര് അഹമദ്. തൃശൂര്‍ ജില്ലയിലാണ് എന്‍റെ വീട്. നല്ല ആരോഗ്യം. ബി എ വിദ്യാഭ്യാസം. അല്ലലില്ലാത്ത കുടുംബം. എന്റെ ഇരുപത്തിനാലാം വയസ്സില്‍ ഞാന്‍ ജോലി തേടി സൗദി അറേബ്യയില്‍ എത്തി. ആറു മാസത്തിനുള്ളില്‍ തന്നെ എനിക്ക് ഒരു ഇന്റര്‍നാഷണല്‍ കൊറിയര്‍ കമ്പനിയില്‍ ജോലിയും ലഭിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ പോയി വിവാഹം കഴിച്ചു. ഭാര്യ ബി. എഡ്. ബിരുധധാരിണി. വിവാഹ ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ റിയാദില്‍ താമസമാക്കി. വൈകാതെ തന്നെ അവള്‍ക്കു റിയാദിലെ ഒരു ഇന്ത്യന്‍ സ്കൂളില്‍ ജോലിയും ലഭിച്ചു. കൂടാതെ ഞങ്ങള്‍ക്കൊരു മോനും. എല്ലാവരുടേതും പോലെ, സന്തോഷത്തോടു കൂടി ഞങ്ങളുടെ ജീവിത നൌകയും മുന്നോട്ടു കുതിച്ചു. രാവിലെ ഞാനും ഭാര്യയും ഡാനിഷ് ബട്ടറും ബ്രെഡ്ഡും ചായയും കഴിച്ചു ജോലിക്ക് പുറപ്പെടും. രാത്രിയടക്കം പിന്നീടുള്ള ഭക്ഷണം മിക്കവാറും ഫാസ്റ്റ്ഫുഡ് തന്നെയായി. ചിലപ്പോള്‍ കെ.എഫ്.സീ ചിക്കനും പെപ്സിയും. ക്രമേണ അതൊഴിവാക്കാനാകത്ത വിധം ദിനചര്യയായി മാറി. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം സ്ഥിരമായി ഞാന്‍ ഉച്ചക്ക് കെ.എഫ് സീ. യാണ് കഴിച്ചത്. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഭക്ഷണമായി കെ എഫ് സീ മാറി. വല്ലപ്പോഴും പാചകം ചെയ്തുകഴിക്കുന്നത് തന്നെ അരോചകമായി. മിക്കവാറും ദിവസങ്ങളില്‍ ഫാസ്റ്റ് ഫുഡ്‌ ഷോപ്പില്‍ നിന്ന് ഞാന്‍ ഓര്‍ഡര്‍ ചെയ്യുകയാണ് പതിവ്. അതില്‍ സമയത്തിന്റെയും അദ്ധ്വാനത്തിന്റെയും ലാഭം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ സമയം ഒവര്‍ടൈമും ട്യൂഷനും വഴി പണമാക്കിമാറ്റാനും ഞങ്ങള്‍ക്ക് കഴിഞ്ഞു.
അന്നൊരു വെള്ളിയാഴ്ച, എനിക്ക് നാടന്‍ ചോറ് കഴിക്കാന്‍ പുതിയ ഒരാഗ്രഹം. ഭാര്യയോട്‌ പറഞ്ഞപ്പോള്‍, അവള്‍ നല്ല ചോറും കറിയും ഉപ്പേരിയും പപ്പടം വറുത്തതും ഉണ്ടാക്കി. ജുമുഅ നമസ്കാരം കഴിഞ്ഞ് ഞങ്ങള്‍ സന്തോഷത്തോടു കൂടി ഭക്ഷണം കഴിച്ചു. അരമണിക്കൂറിനകം ഞാന്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി. അടുത്തുള്ള ക്ലിനിക്കില്‍ പോയി ഡോക്ടറെ കാണിച്ചു മരുന്ന് കഴിച്ചു. അടുത്ത വെള്ളിയാഴ്ചയും ചോറ് കഴിച്ചപ്പോള്‍ വീണ്ടും വോമിറ്റ് ചെയിതു. കൂടാതെ വയറിലൊരു വല്ലാത്ത അസ്വസ്ഥതയും.
ഹോസ്പിറ്റലില്‍ പോയി എല്ലാവിധ പരിശോദനകളും നടത്തിയപ്പോള്‍, ആ ഞെട്ടിക്കുന്ന യാത്ഥാര്‍ത്ഥ്യം ഞാന്‍ അറിഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത സത്യം. എന്‍റെ കുടലിനെ കാന്‍സര്‍ ബാധിച്ചിരിക്കുന്നു. റിയാദ് ഹോസ്പിറ്റലിലെ ഈജിപതുകാരനായ ഡോക്ടര്‍ എന്നോട് പരഞ്ഞത്, ഇത്ര ആരോഗ്യവാനായ നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ കാരണം, തെറ്റായ ഭക്ഷണക്രമമാണ്. കെ എഫ് സീയും പെപ്സിയും സഥിരമായി കഴിച്ചതാണത്രെ കാരണം. ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കിയ ഒരുകാര്യം എന്റെ രോഗത്തിന് ഹേതുവായിരിക്കുന്നു.
ഞാനും ഭാര്യയും ഉടനെ തന്നെ ലീവിന്നപേക്ഷിച്ച് നാട്ടിലെത്തി ചികിത്സതുടങ്ങി. എറണാകുളം ലേക്ഷോറില്‍ നടത്തിയെ ടെസ്റ്റുകളും ചികിത്സയും എന്റെ ജീവിതത്തിന് കാലവുധി പറഞ്ഞിട്ടാണ് തുടങ്ങിയത്. ആറുമാസംവും രണ്ട് ലക്ഷം രൂപയുടെ ചികിത്സയും. പണമെന്റെ കയ്യില്‍ ബാക്കിയായിരുന്നു. അപ്പോഴേക്കും രോഗം മുര്‍ച്ചിച്ചു കഴിഞ്ഞിരുന്നു. ഞാന്‍ ഇതെഴുതിക്കുമ്പോള്‍ മൂന്നാമത്തെ കീമോയും കഴിഞ്ഞ് കിടക്കുകയാണ്. ബാക്കി മൂന്നെണ്ണത്തിന് ഞാന്‍ ബാക്കിയാകുമോയെന്ന് ദൈവത്തിന്ന് മാത്രമറിയാം. എന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്ന് ഡോക്ടര്‍മാരുടെ സംസാരത്തില്‍ നിന്നും ഭാര്യയുടെയും ബന്ധുക്കളുടെയും പെരുമാറ്റത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു. ഇപ്പോള്‍ ഞാന്‍ എന്‍റെ ഭൂത കാലം ഓര്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് റിയാദില്‍ വെച്ച് ഒരു ഇസ്ലാമിക പ്രവര്‍ത്തകന്‍ എന്നോട് ഉപദേശിച്ചത്. ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുകയാണ്. കെ എഫ്. സീ - ഹലാല്‍ ആയ രീതിയില്‍ അറുത്ത കോഴി അല്ല. അത് കൊണ്ട് അഹമെദ് നീ കഴിക്കുന്നത്‌ ഹാറാമാണ്. അന്ന് ഞാന്‍ അവനെ പുച്ചിച്ചു പറഞു. നീ അമേരിക്കന്‍ വിരോധം കൊണ്ട് പറയുന്നതാണ് എന്ന്. തിരക്കില്ലാതെ ഈ ഹോസ്പിറ്റല്‍ കിടക്കയില്‍ കിടന്നു, അവന്‍ അന്ന് ഉപദേശിച്ചത് സത്യമാന്നു എന്ന് ഭാര്യയുടെയും സുഹൃത്ത് കളുടെയും സഹായത്തോടെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. ഹറാം കഴിച്ചു പോയതിനു ഞാനിന്നു റബ്ബിന്നോട് പാപമോചനം തേടുകയാണ്.
സുഹൃത്തുക്കളെ എനിക്ക് നിങ്ങളോട് ഉപദേശിക്കാന്‍ ഉള്ളത് എന്‍റെ അനുഭവം ഒരു പാടമായി ഉള്‍ക്കൊണ്ടു, എത്ര തിരക്ക് പിടിച്ച ജോലിക്കിടയിലും ഇതു പോലെയുള്ള ഫാസ്റ്റ് ഫുഡ്‌കള്‍ കഴിക്കാതെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. കാന്‍സര്‍ രോഗത്തെ അകറ്റി നിറുത്തുക.


You need to login or register to post comments.
Discuss...

പ്രവാസി കുടുംബിനികള്‍ നെടുവീര്‍പ്പുതുടങ്ങിയിട്ട് കാലമേറെയായെങ്കിലും അതു ചുടുനിശ്വാസത്തിന്റെ കനംവെച്ചുതുടങ്ങിയത് ഈ സാമ്പത്തികമാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടു എന്ന് ബോധ്യപ്പെട്ടതുമുതലാണ്.എന്താണ് ഗള്‍ഫ് കുടുംബങ്ങളിലെ പ്രശ്‌നം? 'സാമ്പത്തികമാന്ദ്യം' (ക്ഷമിക്കണം, ഫിനാന്‍ഷ്യല്‍ ക്രൈസിസ്. അങ്ങനെ പറയാനാണല്ലോ നമ്മള്‍ക്കു താത്പര്യം.)

ഓഹരിക്കമ്പോളത്തിലും വ്യവസായങ്ങളിലും നിര്‍മാണമേഖലയിലും എന്നുവേണ്ട സകലയിടങ്ങളിലും സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഗള്‍ഫ് മേഖലയെയാണ്. വ്യക്തമായി പറഞ്ഞാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നെത്തി, ഇവിടെ ജോലിചെയ്യുന്ന ഇടത്തരക്കാരെ.

ചക്രംപോലെ കറങ്ങുന്ന ജീവിതവ്യവസ്ഥയിലാണ് പലരുടെയും മുന്നോട്ടുള്ള ചലനം. ചക്രത്തിന്റെ ചലനത്തിന് ചെറിയ വേഗക്കുറവ് അനുഭവപ്പെട്ടപ്പോള്‍-ശമ്പളത്തിന്റെ തീയതി ഒരാഴ്ച മാറിയപ്പോള്‍-കണക്കുകൂട്ടലുകള്‍ പിഴച്ചത് പല നിലകളിലാണ്.
ക്രെഡിറ്റ് കാര്‍ഡിന്റെ പെയ്‌മെന്റ്, സ്‌കൂള്‍ ഫീസ്, താമസവാടക, കാര്‍ലോണ്‍, ചിട്ടി, ഇന്‍ഷുറന്‍സ്, മറ്റു ചെലവുകള്‍...ഇതിലൊക്കെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ഇത് ഒരു കമ്പനിയുടെ മാത്രം പ്രശ്‌നമല്ലാതെ വന്നപ്പോള്‍ പരസ്​പരം സഹായം ചോദിക്കാന്‍പോലും വഴിയില്ലാതായി.





You need to login or register to post comments.
Discuss...

പ്രവാസ ജീവിതത്തിന്റെ ആകുലതകള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ലേഖനമായും കവിതയായും പാട്ടായും സിനിമയായും മിമിക്രിയായും ഒരുപാട് പങ്കുവെച്ചതുമാണ്. എന്നിട്ടും പരിദേവനങ്ങള്‍ക്കും പരാതികള്‍ക്കും തട്ടിപ്പിനും ചതിക്കും ഒറ്റപ്പെടുത്തലുകള്‍ക്കും നാം ഇന്നും വിധേയരായികൊണ്ടിരിക്കുന്നു. എന്താണ് പ്രവാസജീവിതത്തിന്റെ ആകുലത? ഇവിടെ ആകുലതകള്‍ പരസ്​പരപൂരിതമായി കിടക്കുകയാണ്. നാട്ടിലുള്ളവര്‍ കരുതുന്നതുപോലെയുള്ള 'സുഖ'ജീവിതം ഇവിടെയുണ്ടോ? ഭാര്യയുടെയും കുട്ടികളുടെയുംകൂടെ ഇവിടെ താമസിക്കുന്നവരെ കാണുമ്പോള്‍, കുടുംബം കൂടെ ഇല്ലാത്തവര്‍ക്ക് തോന്നുന്നത്, ''ഇവരെത്ര ഭാഗ്യവാന്മാര്‍'' എന്നാണ്. മറിച്ച് കുടുംബവുമായി കഴിയുന്നവര്‍, ബാച്ചിലേര്‍സ് ലൈഫ് കാണുമ്പോള്‍, അതിന്റെ സ്വാതന്ത്ര്യവും ......സുഖവും കാണുമ്പേള്‍ അറിയാതെ നെടുവീര്‍പ്പിടുക സ്വാഭാവികം. ഭാര്യയോടും കുട്ടികളോടുമുള്ള ഇഷ്ടക്കേടുകൊണ്ടല്ല. മറിച്ച് പുറത്തുനിന്ന് കാണുന്ന 'ഫാമിലി ലൈഫിന്റെ സുഖ'ത്തിനൊടുവില്‍ കൈയ്യിലൊന്നും മിച്ചംവരാതെ തിരികെ മടങ്ങേണ്ടിവരുന്നതിനെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടുള്ള ചിന്തയാണിത്.


You need to login or register to post comments.
Discuss...

സ്റ്റേജ് ഷോകള്‍ ഞങ്ങള്‍ പ്രവാസികള്‍ക്ക് എന്നും ഹരമാണ്. ആറ് ദിവസത്തിന്റെ കടുത്ത സമ്മര്‍ദ്ദത്തിലുള്ള ഓഫീസ് തിരക്കില്‍ നിന്ന് ആഴ്ചയുടെ അവസാനം കിട്ടുന്ന അവധി ദിനത്തില്‍, കലാപരിപാടികളോ, സ്റ്റേജ് ഷോകളോ കാണാന്‍ എത്ര ദൂരത്തായാലും ഞങ്ങള്‍ എത്താറുണ്ട്.

കുടുംബിനികള്‍ക്ക് നാല് ചുവരുകള്‍ക്കുള്ളിലെ ജീവിതം കൊണ്ടുള്ള പൊറുതിമുട്ട് ഒഴിവാക്കാം.... പ്രിയതമന് ഭാര്യയേയും കുട്ടികളെയും കൂട്ടി ഒന്ന് പുറത്തിറങ്ങുകയുമാവാം.

സ്റ്റേജ് ഷോകള്‍ക്ക് പോകുന്നത് ഭര്‍ത്താക്കന്‍മാര്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. കാരണം ടിക്കറ്റിന്റെ നിരക്ക് തന്നെ. പക്ഷേ, സ്റ്റേജ് ഷോ ഒഴിവാക്കി വല്ല ഷോപ്പിംഗ് മാളിലോ മറ്റോ ഇവറ്റകളെ കൊണ്ടുപോയാല്‍ ടിക്കറ്റിനേക്കാള്‍ വലിയ ചിലവാണ് ചെയ്യുക. അതുകൊണ്ട് 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന നിലയ്ക്കാണ് കൊണ്ടുപോകുന്നത്.

സ്റ്റേജ് ഷോയ്ക്കുള്ള സ്ഥലത്തെത്തിയാലോ മുന്‍കൂട്ടി ടിക്കറ്റെടുത്തവര്‍ക്ക് കയറാന്‍ കഴിയില്ല. ഒരു പ്ലാനിങ്ങും ഇല്ലാതെ കയറ്റിവിടുന്ന ഗേറ്റ്മാനും... എങ്ങനെ ടിക്കറ്റെടുക്കാതെ കയറാം എന്ന് പ്ലാനിടുന്ന ജനക്കൂട്ടത്തെയും കാണാം. ഉത്തരവാദത്തപ്പെട്ട കമ്മറ്റിക്കാരോ അസോസിയേഷന്‍കാരോ അതിന്റെ നാല് അയലത്ത് ഉണ്ടാവില്ല. (സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്ന രണ്ടാംതരം സിനിമ-സീരിയല്‍-മിമിക്രി നടന്‍മാരുടെയും നടിമാരുടെയും പിന്നാലെ ഇവര്‍ വിനീതവിധേരായി നടക്കുന്നത് കാണാം).






You need to login or register to post comments.
Discuss...

ഇന്ന് കേരളത്തില്‍ നടക്കുന്ന സംവാദവും ചര്‍ച്ചയും ധര്‍ണയുമെല്ലാം നാടിന്റെ അവകാശികളായ ആദിവാസികളെക്കുറിച്ചാണ്. ഒട്ടുമിക്ക രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-സാഹിത്യപ്രവര്‍ത്തകരെല്ലാംതന്നെ കാടിന്റെ മക്കളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു, ഡോക്യുമെന്ററി നിര്‍മിക്കുന്നു, സിനിമ പിടിക്കുന്നു, ബോധവത്കരണം നടത്തുന്നു. എന്നിട്ടും ആദിവാസികള്‍ പഴയതില്‍നിന്ന് ഒട്ടും മാറിയിട്ടില്ല. അവരുടെ ജീവിതചുറ്റുപാടുകള്‍,ഭക്ഷണം, വിദ്യാഭ്യാസം, വീട്, വസ്ത്രം ഇതിലൊന്നും കാതലായ മാറ്റംവരുത്താന്‍ നമുക്കായിട്ടില്ല. സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നകന്ന് ഒറ്റപ്പെട്ട്, ചൂഷിതരായി അവര്‍ ഇന്നും ജീവിക്കുന്നു.

ഇവരുടെ അവസ്ഥതന്നെയാണ് ഈ പ്രവാസികളും അനുഭവിക്കുന്നത്. ഗള്‍ഫില്‍ എന്തൊക്കെ ചര്‍ച്ചകള്‍ നടന്നു. എത്ര ബോധവത്കരണമുണ്ടായി. എത്ര രാഷ്ട്രീയക്കാര്‍ വന്നു. ലേബര്‍ക്യാമ്പിന്റെ അവസ്ഥ കണ്ട് 'ഞെട്ടിയ' രാഷ്ട്രീയക്കാരെത്ര? പെണ്‍വാണിഭത്തിലും മനുഷ്യക്കടത്തിലും ഇരയായവരെ കണ്ട് സഹതപിച്ചവരെത്ര? വിസാത്തട്ടിപ്പില്‍ ഇവിടെയെത്തി നരകയാതനയനുഭവിച്ച ചെറുപ്പക്കാര്‍ ഭരണത്തിലുള്ളവരെയും അത് ഇല്ലാത്തവരെയും കണ്ട് ഞങ്ങളെ ചതിച്ച കോഴിക്കാട്ടെയും കൊച്ചിയിലെയും തിരുവനന്തപുരത്തെയും..... ട്രാവല്‍, റിക്രൂട്ടിങ് ഏജന്റിന്റെ റജിസ്‌ട്രേഷന്‍ നമ്പറടക്കം, ലെറ്റര്‍ഹെഡും ഫോണ്‍ നമ്പര്‍ മുതലായവ കാണിച്ചിട്ടും എന്തു നടപടിയുണ്ടായി. അവര്‍ ഇന്നും കേരളത്തിന്റെ വിരിമാറില്‍ത്തന്നെ വിലസുന്നു, അടുത്ത ഇരയെത്തേടി.


You need to login or register to post comments.
Discuss...


What Are the Symptoms of Cancer?

Posted by: shine vayala in MalayalamBlog

Tagged in: Healthcare

shine vayala

What Are the Symptoms of Cancer?

In its early stages, cancer usually has no symptoms, but eventually a malignant tumor will grow large enough to be detected. As it continues to grow, it may press on nerves and produce pain, penetrate blood vessels and cause bleeding, or interfere with the function of a body organ or system.

The Seven Warning Signs of Cancer:

To remember the seven early warning signs of cancer (as designated by the American Cancer Society), think of the word CAUTION:
 
C hange in bowel or bladder habits.
A sore that does not heal.
U nusual bleeding or discharge.
T hickening or lump in the breast, testicles, or elsewhere.
I ndigestion or difficulty swallowing.
O bvious change in the size, color, shape, or thickness of a wart, mole, or mouth sore.
N agging cough or hoarseness.

 

 
The following symptoms may also signal the presence of some form of cancer:
  • Persistent headaches
  • Unexplained loss of weight or appetite
  • Chronic pain in bones
  • Persistent fatigue, nausea, or vomiting
  • Persistent low-grade fever, either constant or intermittent
  • Repeated instances of infection
 

Call Your Doctor About Cancer If:

You develop symptoms that may signal cancer, are not clearly linked to another cause, and persist for more than two weeks. You should schedule a medical examination. If the cause of your symptoms is cancer, early diagnosis and treatment will offer a better chance of cure.

You need to login or register to post comments.
Discuss...

Book:

 Thiroanthiram dishanary

Author: Alampu Payalu

Discuss (1 posts)
തിരുവന്തോരം ഡിക്ഷ്ണറി....
Feb 08 2010 12:57:35
Gre8 disnary......but only useful in truvanthoram and around
#284

You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  7 
  •  8 
  •  9 
  •  10 
  •  Next 
  •  End 
  • »

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog | Category | MalayalamBlog