Posted by: santhosh
in MalayalamBlog on Oct 21, 2009
ഗാന്ധിജിയ്ക്ക് എന്തു കൊണ്ട് നോബൽ സമ്മാനം ലഭിച്ചില്ല…?
ലോകത്തിലെ അനന്യസാധാരണമായ വിമോചനപ്രസ്ഥാനത്തിന്റെ സൌമന്യായ പ്രവാചകൻ ആയിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. അക്രമാസക്തമായ ഒരു നൂറ്റാണ്ടിന് അദ്ദേഹം കാട്ടിക്കൊടുത്ത പുതിയ മാർഗ്ഗമായിരുന്നു അഹിംസാ സിദ്ധാന്തം. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിന്ന് ബ്രിട്ടനെ ആട്ടിയോടിക്കുന്നതിന് വേണ്ടി ജനങ്ങളെ അണി നിരത്താൻ അദ്ദേഹം പ്രയോഗിച്ചത് അഹിംസയിലും സത്യാഗ്രഹത്തിലും അധിഷ്ഠിതമായ ധാർമ്മിക സമരമായിരുന്നു.
20 നൂറ്റാണ്ടിലെ സമാധാനത്തിന്റെ പ്രവാചകനായ ഗാന്ധിജിയ്ക്ക് എന്തു കൊണ്ട് നോബൽ സമ്മാനം കിട്ടിയില്ല. .? നോബൽ സമ്മാനത്തിനായി അദ്ദേഹത്തിന്റെ പേര് അഞ്ചു തവണ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 1937,1938,1939, 1947, 1948 എന്നീ വർഷങ്ങളിലായിരുന്നത്. 1948 ജനുവരി 30 നു ഗാന്ധിജി വെടിയേറ്റ് കൊല്ലപ്പെടുന്നതിന് മുൻപ് ഗാന്ധിജിയ്ക്ക് വേണ്ടി 6 നാമനിർദ്ദേശകം നോർവീജിയൻ നോബൽ സമിതിയ്ക്ക് ലഭിച്ചിരുന്നു. ആ വർഷം ഗാന്ധിജിയ്ക്ക് നോബൽ സമ്മാനം നൽകാൻ നോർവീജിയൻ നോബൽ സമിതി ഐകകണ്ഠ്യേന തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയെട്ടെ, ആ വർഷം അദ്ദേഹം കൊല്ലപ്പെടുകയും മരണാനന്തര ബഹുമതിയായി നോബൽ സമ്മാനം നൽകുന്ന പതിവില്ലാത്തതിനാൽ ഗാന്ധിജിയ്ക്ക് നോബൽ സമ്മാനം നിരസിക്കപ്പെടുകയും ചെയ്തു. 1948 ൽ ആർക്കും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുകയുണ്ടായില്ല. ഇതിന് നോർവീജിയൻ നോബൽ സമിതി നൽകിയ മറുപടി “ജീവിച്ചിരിക്കുന്ന അനുയോജ്യരായ സമ്മാനാർഹർ ആരും ഇല്ല“ എന്നതായിരുന്നു.
You need to
login or
register to post comments.