Changatham

Home | Blog

Changatham

A short description about your blog

ലോ-ഫ്ളോര്കൗതുകം

Posted by: ajithswarrier in News

Tagged in: News

ajithswarrier

തിരുവനന്തപുരം: കോമള രൂപന്‍ ലോ ഫേ്‌ളാര്‍ ബസ് കിഴക്കേക്കോട്ട സ്റ്റാന്‍ഡിലെത്തി. ടെക്‌നോപാര്‍ക്കുവഴി കണിയാപുരത്തേക്കാണ് യാത്ര. ജനം ചുറ്റിനും കൂടി. കൂട്ടത്തില്‍ രണ്ടു 'കിടു' പയ്യന്‍മാര്‍ അടുത്തെത്തി ലോ ഫേ്‌ളാറിനെ തൊട്ടുനോക്കി. അതിലൊരുവന്‍: ''അളിയാ ആസ്‌ട്രേലിയയിലൊക്കെ ഈ ബസ്സാണ്. ഇനി നമുക്കും കേറാം.'' അപ്പോള്‍ അളിയന്‍:''ഡേയ് സായിപ്പിനൊക്കെ ഇതോടിക്കാം. ഇവിടെ എവന്‍മാര്‍ തട്ട് പൊളിക്കാതിരുന്നാ മതി.''. ലോ ഫേ്‌ളാര്‍ മുരണ്ടുതുടങ്ങി. 'ഷൂൂൂൂ...' ശബ്ദത്തോടെ ഓട്ടോമാറ്റിക് ഡോറുകള്‍ അര്‍ധവൃത്താകാരത്തില്‍ അകത്തോട്ട് തെന്നിമാറി. അളിയന്‍മാര്‍ രണ്ടുപേരും അകത്തു കയറി. ''അണ്ണാ... സ്റ്റാച്യൂ വരെ പോകാന്‍ എത്രയാകും'', ഒരുവന്‍ ചോദിച്ചു. പത്തുരൂപയെന്ന് കണ്ടക്ടറുടെ മറുപടി. വീണ്ടും അളിയന്‍ ''പത്തുരൂപയ്ക്ക് പരമാവധി എവിടെ വരെ പോകും?'' പാറ്റൂര്‍ വരെയെന്ന് കണ്ടക്ടര്‍. പാറ്റൂരെങ്കില്‍ പാറ്റൂര്. ഇരുവരും സീറ്റുപിടിച്ചു. എക്‌സിറ്റ് വാതിലിനടുത്ത് (തല്‍ക്കാലം അത് തുറക്കില്ല. ഒരടി പുറത്തോട്ട് പോകുമത്രെ...) ഒരുവന്‍ ഇരുപ്പുപിടിച്ചു. സൈഡിലോട്ടുള്ള സീറ്റാണ്. ബാക്ക് റെസ്റ്റ് മടക്കി വച്ചിരിക്കുന്നു. പയ്യന്‍സ് പിടിച്ചതും അത് മുകളിലോട്ട് കുതിച്ചു. ''സ്​പ്രിങ് ആക്ഷനാണ്'' മറ്റേ സീറ്റില്‍ ഗമയിലിരുന്ന് ഒരു അപ്പൂപ്പന്‍ പറഞ്ഞു. അദ്ദേഹം ഇതിനകം തന്നെ ലോ ഫേ്‌ളാറിനെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ബസ് നീങ്ങാന്‍ നേരം. ചാലയില്‍ നിന്ന് പച്ചക്കറി ലോഡ് കയറ്റിയ കവറുകളുമായി രണ്ടു ചേച്ചിമാരെത്തി. ''ഇതാണോ ആ പുതിയ വണ്ടി...?'' അതേയെന്ന് കണ്ടക്ടര്‍. അവര്‍ക്ക് ഈ വണ്ടിയില്‍ കയറിയേ പറ്റൂ. കണ്ടക്ടര്‍ പലതവണ റൂട്ട് പറഞ്ഞിട്ടും പിന്‍മാറുന്ന ലക്ഷണമില്ല. ഒടുവില്‍ പട്ടത്ത് പോകുന്നില്ലെന്ന് കടുത്തുപറഞ്ഞതും ഇരുവരും പിന്‍മാറി. പിന്നാലെ വന്ന ഹൈ ഫേ്‌ളാറിനെ ലക്ഷ്യമിട്ട് പാഞ്ഞു.
ലോ ഫേ്‌ളാര്‍ അനങ്ങിത്തുടങ്ങി. നല്ല സുഖം. എല്ലായിടത്തുനിന്നും എ.സി. പ്രവഹിക്കുകയാണ്. ശബ്ദമേയില്ല. എല്ലാവരും സീറ്റുകളില്‍ മസിലുപിടിച്ച് ഇരുപ്പുറപ്പിച്ചു. ചിലര്‍ പതുക്കെ മൊബൈലെടുത്തു പിതുക്കിത്തുടങ്ങി. ''ഇങ്ങോട്ടു വിളിച്ചിരുന്നോ?... ഇല്ലേ?... നമ്പര് മാറിയതായിരിക്കും... പിന്നേ... ഞാനിപ്പോ അങ്ങോട്ട് വരേണ്.... ലോ ഫേ്‌ളാറിലാണ്... ഏസീടെ തണുപ്പുകാരണം ഇരിക്കാന്‍ വയ്യ... ശരി അവിടെ വന്നിട്ട് കാണാം...'' ഇമ്മട്ടില്‍ സംഭാഷണം പുരോഗമിക്കുന്നു. അടുത്ത സീറ്റില്‍ ടീഷര്‍ട്ടിട്ട ചേട്ടന് ഇതൊന്നും പിടിച്ച മട്ടില്ല. നമ്മളെത്ര ലോ-ഫേ്‌ളാര്‍ കണ്ടതാ എന്ന ഭാവം.


You need to login or register to post comments.
Discuss...

അറിവ്

Posted by: ajithswarrier in MalayalamBlog

Tagged in: കവിത

ajithswarrier

അറിയപ്പെടുമിതു വേറ-
ല്ലറിവായീടും തിരഞ്ഞീടുന്നേരം
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.
അറിവില്ലെന്നാലില്ലീ -
യറിയപ്പെടുമെന്നതുണ്ടിതെന്നാലും
അറിവൊന്നില്ലെന്നാലീ-
യറിവേതറിവിന്നതില്ലറിഞ്ഞീടാം.
അറിവിന്നളവില്ലാതേ-
തറിയാമറിവായതും വിളങ്ങുന്നു
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.
അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അരിവേതെന്നിങ്ങതുപോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും.
അറിവിലിരുന്നു കെടുന്നീ-
ലറിവാമെന്നാലി തെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി-
ങ്ങറിയുംനേരത്തു രണ്ടുമൊന്നായി.
അറിയുംമുന്‍പേതെന്നാ-
ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിതേതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.
അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.
അറിവെന്നന്നേയിതുമു-
ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും?
അറിവൊന്നെണ്ണംവേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?
അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി
അറിവെന്നാലങ്ങേതീ-
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍.
അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടു പോയീടും
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങുനിന്നു വന്നീടും?
അറിവിന്നറിവായി നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍.
അറിവെന്നതു നീയതു നീ-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി
അറിയപ്പെടുമിതു രണ്ടൊ-
ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.
അറിവുമതിന്‍വണ്ണം ചെ-
ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍പൊരിവീണു ചീന്തിയഞ്ചായി.
അറിയുന്നവനെന്നറിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്‍
അറിവൊന്നറിയുന്നവനോ-
ന്നറിയുന്നതിലാറിതെട്ടുമായീടും.
അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങുതാനുമെട്ടായി
അറിവിങ്ങനെ വേവ്വേറാ-
യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.


You need to login or register to post comments.
Discuss...

ചിക്കന്‍ ഗുനിയയും മറ്റു പകര്ച്ചപ്പനികളും വന്നു, സന്ധികളില്‍ വേദനയും നീര്‍ക്കെട്ടും അനുഭവിക്കുന്നവര്‍ക്ക്‌ “ഇല്ലട്ടക്കരിയും ഇഞ്ചിനീരും” ആശ്വാസമാകും.
 
അടുപ്പിനു സമീപത്തെ ചുമരില്‍ നിന്നും ശേഖരിക്കുന്ന ഇല്ലട്ടക്കരി, ഇഞ്ചി ചതച്ച് പിഴിഞ്ഞ് ചേര്‍ത്ത വെള്ളത്തില്‍ നന്നായി കലക്കി വയ്ക്കുന്നു. അല്‍പസമയം കഴിഞ്ഞു പാത്രതിനടിയിലെ ഊറല്‍ മാറ്റി വേദനയുള്ള ഭാഗത്ത് പുരട്ടുകയെ വേണ്ടൂ. പെട്ടെന്ന് താനെ നീര്‍ക്കെട്ട് കുറഞ്ഞു വേദന ശ്ശെമിക്കും.


You need to login or register to post comments.
Discuss...

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ അടുത്ത വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പ്രഖ്യാപിച്ചു. തിരുവന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. പുതിയ കലണ്ടര്‍ പ്രകാരം ഈ വര്‍ഷത്തെ പ്ലസ്‌ 2 പരീക്ഷ, അടുത്ത വര്‍ഷത്തെ അഡ്മിഷന്‍ എന്നിവ താഴെ പറയും പ്രകാരം നടക്കുന്നതാണ്.
2010 ജനുവരി 10 മുതല്‍ 15 വരെ: പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ചോദ്യക്കടലാസുകള്‍ കേരളത്തിലെ വിവിധ ദേശീയ പാതകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭ്യമാകും. തുടര്‍ന്നുള്ള അഞ്ചു ദിവസത്തേക്ക്, KSU , ABVP എന്നീ വിദ്യാര്‍ഥി സംഘടനകള്‍ക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്താവുന്നതാണ്. ഇവരുടെ പ്രതിഷേധ പ്രകടനങ്ങളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ SFI , DYFI എന്നീ സമാധാന പാലകരായ സംഘടനകളെ ചുമതലപ്പെടുത്തുന്നതായിരിക്കും.
2010 ജനുവരി 16 : ചോദ്യപേപ്പര്‍ ചോര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്നതിനു സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കും.

Discuss (1 posts)
വിദ്യാഭ്യാസ കലണ്ടര്‍ (സമ്പൂര്‍ണ്ണ ശാച്ചരതാ പാവക്കൂത്ത്)
Nov 23 2009 13:12:03
ha ha ha

Gud One
#268

You need to login or register to post comments.
Discuss...

കാസര്‍കോട്: ഞായറാഴ്ച  മുസ്ലിംലീഗ് സ്വീകരണ പരിപാടിക്കിടെ പൊലീസിനെ അക്രമിച്ചതും സംഘര്‍ഷത്തിനിടെ എസ്.പി രാംദാസ് പോത്തന്റെ വെടിയേറ്റ് ലീഗ് പ്രവര്‍ത്തകന്‍ മരിക്കാനിടയായതുമായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തിങ്കളാഴ്ച രാത്രി വൈകിയാണ് ഡി.ജി.പി ജേക്കബ് പുന്നൂസ് കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കിയത്.
ഇന്നലെ ഉച്ചയോടെ കാസര്‍കോട്ടെത്തിയ ക്രൈംബ്രാഞ്ച് എസ്.പി എന്‍.പി. ബാലകൃഷ്ണന്‍, ഡിവൈ.എസ്.പി പി.കെ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം  നിര്‍ണായക തെളിവുകള്‍ ശേഖരിച്ചു. കണ്ണൂരില്‍നിന്നുള്ള ഫോറന്‍സിക് സംഘവും പരിശോധനക്കെത്തി. കാസര്‍കോട് അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത മറ്റ് ഏഴ് കേസുകളുടെ അന്വേഷണത്തിന് എസ്.പിയെ സഹായിക്കാന്‍  കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണര്‍ പി. പ്രകാശന്‍ ഇന്ന് കാസര്‍കോട്ടെത്തും. എസ്.പിക്ക് പരിക്കേറ്റതിനാല്‍ പി. പ്രകാശനായിരിക്കും ക്രമസമാധാനപാലന ചുമതല. രാംദാസ് പോത്തന്‍ അവധിയില്‍ പ്രവേശിക്കും എന്നറിയുന്നു.
അക്രമം നടന്ന കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തുനിന്ന് അക്രമികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഏതാനും മാരകായുധങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചു. പുഴകളില്‍ കാണപ്പെടുന്ന ഉരുളന്‍ കല്ലുകള്‍, മൂര്‍ച്ചയേറിയ കല്ലുകള്‍, ക്രിക്കറ്റ് സ്റ്റമ്പുകള്‍, കുറുവടികള്‍ തുടങ്ങിയവ ഇതില്‍പെടും. ലീഗ് സമ്മേളന വേദിയിലേക്ക് വന്ന കാല്‍നടജാഥയിലെ 30ഓളം ചെറുപ്പക്കാരാണ് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് സ്ഥിരീകരിച്ചതായി എസ്.പി എന്‍.പി. ബാലകൃഷ്ണന്‍ പറഞ്ഞു.


You need to login or register to post comments.
Discuss...

സദാനേരവും ഇന്റര്‍നെറ്റില്‍ ബ്രൗസ്‌ ചെയ്യുന്നത്‌ ദോഷമാണെന്നും അതൊരുതരം അടിമത്തമായി മാറുകയും തലച്ചോറിന്‌ ദോഷം വരുത്തുകയും ചെയ്യുമെന്നുമൊക്കെയാണ്‌ പറയാറുള്ളത്‌.

പുകവലിയും മദ്യപാനവും മാറ്റുന്നതിനെന്നപോലെ വിദേശരാജ്യങ്ങളില്‍ പലേടത്തും നെറ്റ്‌ അഡിക്ഷന്‍ മാറ്റാനായി കൗണ്‍സിലിങും മറ്റു പരിപാടികളും നടത്താറുണ്ട്‌. എന്നാല്‍ ഈ ബ്രൗസിങ്‌ സ്വഭാവത്തിന്‌ ചില നേട്ടങ്ങളുമുണ്ടെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌.


You need to login or register to post comments.
Discuss...

ആധുനിക ജീവിതരീതികളില്‍ ഏറെപ്പേരെയും കീഴടക്കിക്കഴിഞ്ഞിരിക്കുന്ന രണ്ടുരോഗങ്ങളാണ് രക്തസമ്മര്‍ദവും പ്രമേഹവും. ആ ഭീതിയുടെ തടവറയില്‍ ജീവിതം ഹോമിക്കുന്നവരുമേറെ. മരുന്നുകളേക്കാളേറെ ജീവിത ശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങള്‍കൊണ്ട് ഈ രണ്ടുരോഗങ്ങളെയും നിയന്ത്രിക്കാവുന്നതാണ്. ഫാസ്റ്റ് ഫുഡും വഴി യാന്ത്രിക ജീവിത രീതികളുമാണിവയ്ക്കു പ്രധാന കാരണമെന്നതും വസ്തുതയാണ്.

ചെറിയ കുട്ടികളില്‍ത്തന്നെ കൂടുതല്‍ ഉപ്പ് ഉപയോഗിക്കാനുള്ള പ്രവണത, ഭാവിയില്‍ രക്തസമ്മര്‍ദത്തിനുള്ള സാധ്യതയേറ്റുന്നുണ്ട്. കായികാധ്വാനമേറെ ചെയ്യുകയും നാടന്‍ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്തിരുന്ന കാലത്ത് മലയാളികളില്‍ രക്തസമ്മര്‍ദം അപൂര്‍വമായിരുന്നു. 1980-കള്‍ക്കുശേഷമാണ് രക്തസമ്മര്‍ദം മലയാളിയെ വലയം ചെയ്തു തുടങ്ങിയത്. ഫാസ്റ്റ് ഫുഡും അമിതാഹാരവും മാനസിക സഘര്‍ഷവും മരുന്നുകളുടെ അമിത ഉപയോഗവും ജീവിതത്തിന്റെ ഭാഗമായതോടെ ഉയര്‍ന്ന രക്തസമ്മര്‍ദവും കൂടെയെത്തി.
കാലത്ത് വൈകിയുള്ള ഭക്ഷണം അല്ലെങ്കില്‍ കാലത്ത് ഭക്ഷണം ഒഴിവാക്കുക, മാനസിക പിരിമുറുക്കം, ക്രമം തെറ്റിയുള്ള ഭക്ഷണക്രമങ്ങള്‍ ഇവ രക്തക്കുറവിനും കുറഞ്ഞ രക്തസമ്മര്‍ദത്തിനും വഴിതുറക്കുന്നു. കുറഞ്ഞരക്തസമ്മര്‍ദമുള്ളവരില്‍ ഉപ്പിന്റെ ഉപയോഗം കൂട്ടുവാനാണ് സാധാരണ നിര്‍ദേശിക്കുക.



You need to login or register to post comments.
Discuss...

പണ്ട് ഞാന്‍ എന്റെ കൂട്ടുകാരന്റെ കൂടെ അവന്‍ പഠിക്കുന്ന കോളേജില്‍ പോയി.  അവിടെ ഫൈന്‍ ആര്‍ട്സ് ഡേ  നടക്കുമ്പോള്‍ ഒരു കൂട്ടം പയ്യന്‍സ് വന്നു ഒരധ്യാപകനെ വലിച്ചിട്ടു കഴുത്തില്‍ പിടിച്ചു ടാന്‍സ്‌ ചെയ്യാന്‍ തുടങ്ങി,പ്രതികരിക്കാന്‍ പോയാല്‍ മറ്റുള്ള അധ്യാപകര്‍ക്കും ഡാന്‍സ്‌ ചെയ്യേണ്ടി വരുമെന്ന് കരുതി ആരും പ്രതികരിച്ചില്ല.അങ്ങനെയാണല്ലോ കള്ള് വയറ്റില്‍ എത്തിയാല്‍ പിന്നെ ആരാണ്,എവിടെയാണ് എന്നൊന്നും തിരിച്ചരിയാനുള്ള ശേഷി പലര്‍ക്കും ഉണ്ടാവാറില്ലല്ലോ? മദ്യത്തെ കുറിച്ചു എതിര്‍ത്തു ഒരക്ഷരം ഉരിയാടാന്‍ പോലും കോളെജുകളില്‍ കഴിയാത്ത അവസ്ഥയാണുള്ളത്, പണ്ട് ആണ്‍ കുട്ടികള്‍ മാത്രമായിരുന്നു കള്ളുകുടിയന്മാര്‍,ഇന്ന് പെണ്‍ കുട്ടികളില്‍ വലിയൊരു വിഭാഗവും മദ്യം ഉപയോഗിക്കുന്നവരോ ലഹരി ഉപയോഗത്തെ സപ്പോര്‍ട്ട് ചെയ്യുന്നവരോ ആണ്.അടുത്തിടെ ഒരു സ്വകാര്യ ചാനലില്‍ വന്ന ചര്‍ച്ചയില്‍ ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി നിറഞ്ഞ പുഞ്ചിരിയുമായി പ്രതികരിക്കുന്നത് ഇങ്ങനെ'അല്പമൊക്കെ കുടിക്കാം അത് ഒരു നല്ല കാര്യമാണ്' .ഇതിന്‍റെയൊക്കെ ബാലപാഠങ്ങള്‍ നല്‍കുന്നതില്‍ അധ്യാപകര്‍ക്കും പങ്കില്ലേ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.മൈസൂരിലേക്ക് ടൂര്‍ പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ ലോഡ്ജില്‍ റൂംഎടുത്ത്‌ കുട്ടികളോട് ഉറങ്ങാന്‍ പറഞ്ഞു അടുത്ത റൂമില്‍ ഉറങ്ങാന്‍ പോയ അദ്ധ്യാപകന്‍ പോയത്‌ ബാറിലെക്കായിരുന്നു,രണ്ടു പെഗ്ഗ് മോന്താം എന്ന് കരുതി ചെന്ന കുട്ടികള്‍ കണ്ടത്‌ അടിച്ചു ഫിറ്റായി കിടക്കുന്ന മാഷെ ആണ്, അത് പോവട്ടെ കള്ളുകുടി എന്നത് ഒരു സാമൂഹ്യ അചാരത്തിനെ ഭാഗമായി മാറിയിട്ടുണ്ട്‌ .അതെ കുറിച്ചു വാചാലമായി സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല! കാരണം 'എടാ ഇന്നത്തെ കാലത്ത്‌ കള്ള് കുടിക്കാത്തവന്‍ പുരുഷനാണോ' എന്നാണല്ലോ വെപ്പ്...........!


You need to login or register to post comments.
Discuss...

ഇന്നത്തെ തൊഴില്‍ സാഹചര്യത്തില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി ജോലിച്ചെയ്യേണ്ടിവരുകയെന്നത് പുതിയ കാര്യമല്ല. ഇത്തരക്കാര്‍ക്കിയില്‍ പലതരം ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവുന്നതും സാധാരണമാണ്.

ഉറക്കത്തിലെ നിഷ്ടയില്ലായ്മയാണ് ഇവരില്‍ പലരും അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ മൂല കാരണം. രാത്രി ജോലിക്കിടയില്‍ ഉറക്കത്തെ മാറ്റി നിര്‍ത്താനായി ഇടക്കിടെ കാപ്പിയോ ചായയോ ഉപയോഗിക്കുന്നവര്‍ കുറവല്ല.

എന്നാല്‍ ഈ കാപ്പികുടി നിങ്ങളുടെ ഉറക്കത്തിന്റെ കാര്യം കൂടുതല്‍ പ്രശ്‌നത്തിലാക്കും. രാത്രി ജോലി ചെയ്യുന്നവര്‍ കാപ്പി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഒരു പഠനത്തില്‍ വ്യക്തമായിരിക്കുന്നു.




You need to login or register to post comments.
Discuss...

സാജു കൊടിയന്‍: പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖം കൊണ്ട് ജീവിതമായി. പണ്ട് വാര്‍ക്കപ്പണിക്കും പ്ളംബിങ്ങ് പണിക്കൊക്കെ ആശാന്‍മാരുടെ കൂടെ പോയിരുന്നു. ഇപ്പഴും അത്തരം പണികളൊക്കെ വീട്ടില്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. കോമഡി കൊണ്ടുള്ള മെച്ചം ജീവിതത്തെ കോമഡിയായി കാണാന്‍ പറ്റുന്നു എന്നതാണ്. നാലു വര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത് കാറപകടമുണ്ടായപ്പോള്‍ കൂട്ടുകാര്‍ക്ക് പന്തലിടാന്‍ ഏതാണ്ട് അവസരം വന്നതാണ്. ഭാഗ്യം കൊണ്ട് മൂക്കില്‍ വെക്കേണ്ട പഞ്ഞി കാലിലായി. ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിലെ വീട്ടില്‍ ആറു മാസം വെറുതെയിരുന്നു. അപകടം കൊണ്ട്
ഒരു ഗുണമുണ്ടായി. ജീവിതം ബോണസ്സായി കിട്ടിയതിനാല്‍ സാജു കുടിയന്‍ എന്ന അവസ്ഥ നിന്നു.


You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  Next 
  •  End 
  • »

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog