Changatham

Home | Blog

Changatham

A short description about your blog

ഉണര്‍വ്

Posted by: Vaishak Kumar in MalayalamBlog

Tagged in: കവിത

Vaishak Kumar

വാക്കിനായ്‌ തേങ്ങി കരഞ്ഞുറങ്ങി പോയ
എന്നെ ആരോ വിളിച്ചുണര്‍ത്തി
തുലിക തുമ്പില്‍ നിന്നു പേപ്പറിന്‍ വെള്ളയിലക്ക് പടരുന്ന ചോരച്ചുവപ്പ്

ചോരച്ചുവപ്പിലൂടൂറി ചിരിക്കുന്ന വാക്കുകള്‍
പരിഹാസ പൂരിതം
സഹതാപ നിര്‍ഭരം
വാക്കുകള്‍ ഊറിച്ചിരിക്കുന്ന വാക്കുകള്‍

ഉപ്പിനീറന്‍ വീണു മാഞ്ഞു പോം വാക്കുകള്‍
ഇല്ല ! മാഞ്ഞില്ലുരുക്കമായ് ഉള്ളാലുറഞവര്‍
കാലാതികാലമായ് ചരിതമായ്
പുസ്തകത്താളുകള്‍ നിറഞ്ഞവര്‍

സഹജര്‍ തന്‍ മജ്ജയില്‍ വിങ്ങലായ്‌ നിന്നവര്‍
പിന്‍കണ്ട വഴികളില്‍ മുള്ളായ് തറഞ്ഞവര്‍
നേര്‍ത്തു നേര്‍ത്തസ്ഥികൂടം മാത്രമായവര്‍
മത്സര പെരുവഴിയില്‍ കാലിടറി വീണവര്‍

തൊണ്ടയിടറുന്നെന്റെ മിഴികള്‍ നിറയുന്നു
വാക്കിന്റെ അഗ്നി പര്‍വത്തില്‍
നിന്നുരുകുന്ന ലാവയെന്‍
മസ്തിഷ്കമാകെ നിറയുന്നു

മുള്ളുണ്ട് വഴികളില്‍
നൊന്തു നൊന്തിനിയും നടക്കട്ടെ
പിറു പിറുക്കട്ടെ ഞാന്‍ എന്നോട് !
എന്റെ വേവടങ്ങോളം....

Discuss (1 posts)
Re:ഉണര്‍വ്
Oct 26 2009 13:52:28
കവിത വായിച്ചശേഷം ഉണര്‍വ് വന്നില്ല
#228

You need to login or register to post comments.
Discuss...

ഓർത്തുപോയ് ഞാനെൻ സഖീ നിന്നെയിന്നെന്തോ വീണ്ടും
ആർത്തയാം മുഖമെന്റെ മുന്നിലായ് നിറയവേ
പറയാനെനിയ്ക്കൊട്ടുമാകയില്ലറിഞ്ഞെന്നാൽ
പറയാതിരിയ്ക്കുവതെങ്ങിനെയെന്നോർത്തു ഞാൻ
അറിയാം ഉരുകുന്ന മെഴുകിൻ തിരി പോലെ
കഴിയുന്നു നിൻ ദിനം , കദനം തളം കെട്ടും
മുഖവും, മനസ്സിലെ സ് നേഹത്തിൻ ചിരാതിൽ നീ-
യണാതെ സൂക്ഷിയ്ക്കും നിറദീപവും കാണ്മൂ
പറയൂ മമ സഖീ, കൊഴിഞ്ഞ പൂമൊട്ടിനെ
യിനി നീയെന്തേ  മണ്ണിലലിയാൻ വിടുന്നില്ല?
ജന്മജന്മാന്തരങ്ങളെടുത്തീടണം നര-
ന്നൊന്നുമേയില്ല ഭൂവിൽ നശ്വരമറിക നീ
ഒരിറ്റു കണ്ണീർ വീഴ്ത്താനശക്ത, യെന്നാലും ഞാൻ
ഒരമ്മയ്ക്കെഴും ദു:ഖമെന്താണെന്നറിയുന്നു
കരയാൻ കഴിയുന്നുവെങ്കിലുമിതെന്തേ നീ
കദനക്കടൽ നീന്തിക്കയറാൻ തുനിഞ്ഞില്ല?
നിനക്കായ് നീളും കൈകളെന്തു നീ കാണുന്നില്ല
മറക്കാൻ പഠിയ്ക്കുവാൻ മനസ്സോടോതുന്നില്ല
നിനക്കൊപ്പമായ് ദു:ഖം പങ്കിടും പ്രിയർ തന്റെ
മനസ്സും കാണുന്നില്ല, വ്യഥ നീയറിഞ്ഞില്ല
ഉരുളും രഥമായ കാലചക്രത്തിൻ ദയ-
യിരുകൈകളും കൊണ്ടു തട്ടിമാറ്റീടുന്നുവോ?
മറവിയനുഗ്രഹമായി മാറീടാൻ നീയി-
തൊരു നാളിലും സമ്മതിയ്ക്കയില്ലറിയുന്നു
ഇറുക്കെയടച്ചു  നീ കൺകളെ , സത്യത്തിനെ-
ക്കുഴിച്ചു മൂടാൻ വ്യഥാ, ശ്രമിച്ചീടുന്നോ, കഷ്ടം!
അറിയൂ, വിശാലമാമീലോകത്തിങ്കൽ നിന-
ക്കിതിലും വലിയതാം ദു:ഖങ്ങൾ കാണ്മാനാകും
പറയട്ടെ നീ സ്വയം സൃഷ്ടിച്ച  വ്യാമോഹത്തിൻ
മറകൾ വലിച്ചെറിഞ്ഞീടുവാൻ സമയമായ്
നിനക്കായ് ലോകം കാത്തിങ്ങിരിപ്പൂ, കരുണ തൻ
നനുത്ത തൂവൽ സ്പർശമേകു നീ , ചിത്താർദ്രത-
യൊഴുക്കൂ, നിന്നേക്കാളും ദു:ഖിതരിവരെ നീ
യൊരിക്കൽ കാണൂ, നൽകൂ സ്വാന്തന,മതിനൊപ്പം
നിനക്കും കിട്ടും തീർച്ച, മനസ്സു തുറന്നെന്നാൽ.


You need to login or register to post comments.
Discuss...

മതിയായി.. ഒരു കളിക്കാരനെക്കൊണ്ട് കേള്‍ക്കാവുന്നതിനപ്പുറം നീ കേള്‍പ്പിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നീ സാന്നിദ്ധ്യം അറിയിച്ചപ്പോള്‍ മറ്റൊരു കായികതാരത്തിനും ലഭിക്കാത്ത സ്നേഹവും അംഗീകാരവും തന്നവരാണ് ഞങ്ങള്‍ . ഇവിടുത്തെ മാധ്യമങ്ങള്‍ നിന്നെ വാനോളം വാഴ്ത്തി. കളിക്കളത്തിലെ മോശം പെരുമാറ്റം ഞങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. ടീമിലെ സീനിയര്‍ താരങ്ങള്‍ പോലും കാണിക്കാത്ത അഹന്തയും ധിക്കാരവും നീ കാണിച്ചപ്പോഴും നിന്നെ ഞങ്ങള്‍ വെറുത്തില്ല. ഐ പി എല്ലില്‍ തല്ലു വാങ്ങിക്കൂട്ടിയപ്പോള്‍ നിന്റെ കയ്യിലിരിപ്പു കൊണ്ടാണെന്നറിഞ്ഞിട്ടും നിനക്കു വേണ്ടി ഞങ്ങള്‍ വാദിച്ചു. കളിക്കളത്തില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും നീ ലംഘിച്ചപ്പോഴും, നിനക്കു വേണ്ടി ഈ മലയാളികള്‍ കൂടെ ഉണ്ടായിരുന്നു. നിന്നോടുള്ള സ്നേഹം കൊണ്ട്.. നിന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം കൊണ്ട്.

Discuss (3 posts)
ശ്രീശാന്ത്.. നിന്നെ ഞങ്ങള്‍ വെറുക്കുന്നു..
Oct 23 2009 17:35:25
sreesanthine purathakki pindam vekkanullam samayum athikramichu kazhinju
#224
Re:ശ്രീശാന്ത്.. നിന്നെ ഞങ്ങള്‍ വെറുക്കുന്നു..
Oct 26 2009 09:20:48
നിനക്ക അര്‍ഹതയില്ല. നിന്നെ ഞങ്ങള്‍ വെറുക്കുന്നു
#225
Re:ശ്രീശാന്ത്.. നിന്നെ ഞങ്ങള്‍ വെറുക്കുന്നു..
Oct 26 2009 11:18:01
നിന്ന വെറുക്കുന്നു..
#226

You need to login or register to post comments.
Discuss...

പ്രണയത്തിന്‍റെ മിനുറ്റുസൂചി
സൌഹൃദത്തിന്‍റെ സെക്കന്‍റ്-
സൂചിയായ്‌ കറങ്ങുമ്പോള്‍ പ്രണയസ്മാരക ശിലയിന്നഹല്ലൃ-
പോല്‍ രാമനെ കാത്തിരിപ്പൂ.

മൌനമൊഴിയുടെ തുടക്കവും
മനങ്ങള്‍ പുണരുന്ന പ്രേമവും

മേനിയൊന്നാകുമ്പോള്‍ വിയര്‍പ്പി-
ലൂടൊഴുകിയ സ്വപ്നസാഫല്യവും .

ഇന്നിന്‍റെ ഘടികാരസൂചിയില്‍
നിന്നടര്‍ന്നതീ പ്രണയകാലം.
ഗര്‍ഭത്തിലേക്കു മടങ്ങിയ
പ്രണയമേ പിറന്നു വീഴൂ.
ജീവിതതീരത്ത് പ്രേമത്തിര
ജീവനോടുക്കിയാ,ലന്നിവിടെ
ഒന്നെന്ന ചിന്ത ചിതയിലെരിയും
ഞാനെന്ന ഭാവം പിറവികൊള്ളും.
സഖീ...
പ്രണയത്തെയുണര്‍ത്താനൊരു
അലാറം വെച്ചു ഞാനുറങ്ങി ,
അലാറം അടിച്ചതെന്‍റെയും
നിന്‍റെയും ഹൃദയത്തിലല്ലയോ?
ഇനി നമുക്കുണരാം,പുണരാം
പരസ്പരം പങ്കുവെച്ചു പിരിയാം
തിരയാം പിന്നെയും പ്രണയത്തെയ-
തുവരെ പ്രേമക്കനലൂതീടുക നാം
Discuss (3 posts)
ഉണരുക നീ
Sep 24 2009 13:52:13
adipoli kalakki
iniyum munnottu pokoo
#108
Re:ഉണരുക നീ,നല്ല കവിത ഇനിയം പ്രദിക്ശിക്കുന്നു
Sep 25 2009 07:46:42
നല്ല കവിത ഇനിയം പ്രദിക്ശിക്കുന്നു
#118
ഉണരുക നീ
Sep 28 2009 15:23:00
nice poem...kollam ketto
#128

You need to login or register to post comments.
Discuss...

(ഇത് കുഞ്ഞിക്കൂനന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമല്ല. ആ പേര് ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രം. ഇതില്‍ കുഞ്ഞന്‍ എന്നാണ് നായകന്റെ പേര്. കൂനന്‍ എന്നത് അവന്റെ വീട്ടുപേരാണ്)

സീന്‍- 01

ഇരുട്ടിനെ കീറിമുറിച്ചു പെയ്യുന്ന മഴയെ കീറിമുറിച്ചുകൊണ്ട് കടന്നു വരുന്ന കറുത്ത ഷൂ (സ്ലോ മോഷന്‍). ക്യാമറയുടെ ലെന്‍സില്‍ വന്നിടിച്ചു നില്‍ക്കുന്ന ഷൂ. ഷൂവിന്റെ ഉടമ പിടിച്ചിരിക്കുന്ന കുടയില്‍ നിന്നും ക്യാമറയുടെ ലെന്‍സിലേക്കു വന്നു വീഴുന്ന ഒരു തുള്ളി വെള്ളം. ആ വെള്ളത്തുള്ളി വീണു ചീതറുമ്പോള്‍ ആരംഭിക്കുന്ന ടൈറ്റില്‍ മ്യൂസിക്. ടങ്ടഡടേന്‍, ടഡടഡടേന്‍, ടങ്ടഡടേന്‍, ടഡടഡടേന്‍..

മ്യൂസിക് അടിച്ചു തകര്‍ക്കുമ്പോള്‍ ഷൂവിന്റെ ഉടമ തന്റെ കയ്യിലിരിക്കുന്ന കറുത്ത കുട മടക്കുന്നു (സ്ലോ മോഷന്‍). കറുത്ത കോട്ടിട്ട കൂനന്‍ (ദിലീപ്) കനത്ത മുഖത്തോടെ നില്‍ക്കുന്നു. ക്യാമറ ഷൂവിന്റെ പരിസരത്തെവിടെയെങ്കിലും വച്ചാല്‍ മതി. താഴെ നിന്നുള്ള ഷോട്ടുകളാണ് വേണ്ടത്. കൂനന്‍ ഷേവ് ചെയ്തിട്ട് മൂന്നു ദിവസമായെന്നു വ്യക്തമാക്കുന്ന മുഖം. നോട്ടം ദൂരെയെവിടെയോ ആണ്. മമെല്ലെ ക്യാമറ ഉയരുമ്പോള്‍ (അതുപോലും സ്ലോ മോഷന്‍) അഞ്ചടിയുള്ള ആജാനുബാഹുമായ കൂനന്റെ രൂപം പ്രേക്ഷകര്‍ക്കു മുന്നില്‍ തെളിയുന്നു.

കൂനന്റെ അതുപോലെ കറുത്ത കോട്ടുകളിട്ട, മൂന്നു ദിവസം മുമ്പ് ഷേവ് ചെയ്ത ഏഴു പേര്‍ കൂനന്റെ പിന്നില്‍ ചുമ്മാ കയ്യും കെട്ടി നില്‍ക്കുന്നു. മനോജ് കെ.ജയന്‍, ബിജു മോനോന്‍, പിന്നെ നടി സിമ്രാന്റെ സഹോദരന്‍ (അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്) തുടങ്ങിയ ഏതാനും നടന്‍മാര്‍. പ്രേക്ഷകര്‍ നോക്കിയിരിക്കെ കൂനന്റെ നേതൃത്വത്തില്‍ ഈ സംഘം മുന്നോട്ടു നടക്കുന്നു (സ്ലോ മോഷനല്ലാതെ പിന്നെ !).

Discuss (1 posts)
കുഞ്ഞന്‍ എലിയാസ് കൂനന്‍ (അമല്‍ നീരദ് ഫിലിം)
Sep 24 2009 13:54:16
ithoru cinema aakkaam sahodaraa
#110

You need to login or register to post comments.
Discuss...

മലയാളത്തിലെ സര്‍വകാലഹിറ്റായ ചെമ്മീന്‍ എന്ന സിനിമ അതിന്റെ വിജയത്തിന്റെ വലിപ്പം കണ്ട് തമിഴില്‍ നിര്‍മിക്കാന്‍ തമിഴിലെ മുന്‍നിര ചലച്ചിത്രപ്രവര്‍ത്തകര്‍ തീരുമാനിച്ചു. സ്റ്റാര്‍ ലെജന്‍ഡ് രജനീകാന്തിനാണ് അതിലെ കഥയില്‍ താല്‍പര്യം തോന്നിയത്. ഇതെത്തുടര്‍ന്ന് മറ്റ് പ്രോജക്ടുകളെല്ലാം മാറ്റി വച്ച് ചെമ്മീന്‍ എന്ന സിനിമ സെമ്മീന്‍ എന്ന പേരില്‍ തമിഴില്‍ ചിത്രീകരിക്കാനാണ് നീക്കം. പ്രശസ്ത സംവിധായകന്‍ പി.വാസു തന്നെ സംവിധാനം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.

കാസ്റ്റിങ് ഇപ്രകാരമാണ്-

പരീക്കുട്ടി – രജനീകാന്ത്
പളനി- പശുപതി
കറുത്തമ്മ- മീന
ചെമ്പന്‍കു‍ഞ്ഞ്- വടിവേലു

Discuss (2 posts)
സെമ്മീന്‍ (തമിഴ്)
Sep 24 2009 14:09:41
രജനികാന്ത്‌ പരീക്കുട്ടി ആയി കലക്കും..ഒരു പുതിയ സ്റ്റൈല്‍ പരീക്കുട്ടി.
#112
സെമ്മീന്‍ (തമിഴ്)
Sep 26 2009 05:42:28
i am also agree manoj's comments
#121

You need to login or register to post comments.
Discuss...

Kuttappan & Pope

Posted by: Vaishak Kumar in Stories

Vaishak Kumar

This is a story about Kuttappan the Great

He is a Malayali working for a multinational company in Mumbai. Not well educated and he is working as a peon. Whenever Kuttappan hears somebody talk he will come in between saying that I know that very well I know him very well like that. One day Kuttappan's Boss a foreign educated person & a North Indian was talking something about Arnold Schwarzenegger. Kuttappan was passing thru that way, suddenly he came in between saying that oh Arni he ismy best friend.Kuttapan' s boss laughed at him saying that how can u be a friend of Arnold Schwarzenegger you are only a peon living in India . Kuttappan said if u wont believe its your problem I cant help you. Ok.The Manager said I am going on a trip to US next week you come as my assistant and we will go to Arnold 's house and see what happens.Kuttappan agreed with a smile.A week after they landed in US. First they went to NY. Arnold was there in NY. They went to meet Arnold . Seeing Kuttappan Arnold ran towards Kuttappan and hugged him asking that hey Kuttappan long time no see where were you man? Kuttappan went with Arnold to have some coffee.
You need to login or register to post comments.
Discuss...


കന്തസാമി

Posted by: Vaishak Kumar in Cinema

Tagged in: cinema

Vaishak Kumar



കഥ, തിരക്കഥ, സംവിധാനം,: സുസി ഗണേശന്‍
നിര്‍മ്മാണം: കലൈപ്പുലി എസ് താണു
സംഗീതം: ശ്രീ ദേവീപ്രസാദ്
അഭിനേതാക്കള്‍ : വിക്രം, ശ്രേയ, വടിവേലു, പ്രഭു, ആശിശ് വിദ്യാര്‍ഥി തുടങ്ങിയവര്‍......


ആഗസ്റ്റ്‌ 21ന്‌ ലോകമൊട്ടുക്കുമുള്ള ആയിരത്തോളം തിയറ്ററുകളില്‍ കന്തസ്വാമി പ്രദര്‍ശനത്തിനെത്തി... ചിത്രത്തിന്‌ വേണ്ടി നിര്‍മാതാവ്‌ കലൈപുലി താണു ഇതുവരെ മുടക്കിയത്‌ അറുപത്‌ കോടിയോളം രൂപയാണ്‌. ചിത്രത്തിന്റെ പൂജക്ക് തയ്യാറാക്കിയ പതിഞ്ചായിരം രൂപവിലവരുന്ന ചിത്രത്തിന്റെ 8 മിനിറ്റ് ട്രയലറോട് കൂടിയ ഡിജിറ്റല്‍ ക്ഷണക്കത്തും ചിത്രത്തെ വെത്യസ്തമാക്കി. പണക്കൊഴുപ്പും രണ്ട് വര്‍ഷത്തെ വിക്രമിന്റെ തയ്യാറെടുപ്പും കൊണ്ടുതന്നെ റിലീസിന് മുന്നേതന്നെ ശ്രദ്ധയാകര്ഷിക്കാനായി ചിത്രത്തിന്








You need to login or register to post comments.
Discuss...

ഭാഗ്യദേവത

Posted by: Vaishak Kumar in Cinema

Tagged in: cinema

Vaishak Kumar







സംവിധാനം,തിരക്കഥ: സത്യന്‍ അന്തിക്കാട്
കഥ: രാജേഷ് ജയരാമന്‍ നിര്‍മ്മാണം: ഹംസ
സംഗീതം: ഇളയരാജ
അഭിനേതാക്കള്‍ :ജയറാം, നരേന്‍, കനിഹ, ഇന്നസെന്റ്, മാമുക്കോയ, നെടുമുടി വേണു, വേണു നാഗവള്ളി, പി. ശ്രീകുമാര്‍ തുടങ്ങിയവര്‍...

ഇന്നത്തെ ചിന്താവിഷയത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഭാഗ്യദേവത” “മനസിനക്കരെ” എന്ന ചിത്രത്തിന് ശേഷം ജയറാമും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.











You need to login or register to post comments.
Discuss...

2 ഹരിഹര്‍ നഗര്‍

Posted by: Vaishak Kumar in Cinema

Tagged in: cinema

Vaishak Kumar




കഥ,തിരക്കഥ,സംവിധാനം: ലാല്‍
നിര്‍മ്മാണം: ലാല്‍ ക്രിയേഷന്‍സ്
സംഗീതം: അലക്സ് പോള്‍
അഭിനേതാക്കള്‍ : മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, അപ്പഹാജ, വിനീത്, സലിംകുമാര്‍, ജനാര്‍ദ്ദനന്‍, ലക്ഷ്മി റായ്, രോഹിണി തുടങ്ങിയവര്‍...


സിദ്ധിഖ് ലാല്‍ കൂട്ടുകെട്ട് 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംവിധാനം ചെയ്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി നടനും നിര്‍മ്മാതാവുമൊക്കെയായ ലാല്‍ ആദ്യമായി സ്വന്ത്രസംവിധായകനാകുന്ന ചിത്രമാണ് “2 ഹരിഹര്‍ നഗര്‍”. സംവിധായകനായ ലാലിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും.









You need to login or register to post comments.
Discuss...

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog