Changatham

Home | Blog

Changatham

A short description about your blog

ഈ കണ്ണാടി ഒരു കല്യാണം മുടക്കിയാണെന്ന് ഞാന്‍ ഇന്നാണ് അറിഞ്ഞത്.
അതറിയാന്‍ ഇടവരുത്തിയതൊരു ജലദോഷവും..
മൂന്ന് നാല് ദിവസമായി ഒരു ജലദോഷം എന്നെയിങ്ങനെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയിട്ട്.
തല പിളരും പോലെയുള്ള തലവേദനയും, മൂക്കടപ്പും, കിടന്നാലുടനെ വരുന്ന കിച് കിച് ചുമയും എല്ലാം കൂടി ആയപ്പോള്‍ ഞാനാകെ കഷ്ടത്തിലായി..
ഇന്നലെ മുതല്‍ നേരിയ പനി കൂടി തുടങ്ങിയതോടെയാണ് ഇന്നൊരു ദിവസം പനിയുടെ പേരില്‍ ക്ലാസ്സ് കളഞ്ഞേക്കാം എന്ന് തീരുമാനിച്ചത്.
കോളേജില്‍ പോകാതിരിക്കുന്നത് സന്തോഷമുള്ള കാര്യമാണെങ്കിലും ഈ ജലദോഷം തീരെ രസമുള്ളൊരു കാര്യമല്ല.
പറയുമ്പോ വളരെ നിസ്സാരമാണെങ്കിലും അതു ബുദ്ധിമുട്ടിക്കുന്നതിനൊരു കണക്കില്ല.
ഈ നശിച്ച മൂക്കടപ്പ് കാരണം ഞാന്‍ എന്റെ വായ ഒന്നടച്ചു വെച്ചിട്ടിപ്പോ ദിവസം മൂന്നോ നാലോ ആയി.






Discuss (1 posts)
Re: വാല്‍ക്കണ്ണാടി
Oct 04 2009 21:42:39
ഹലോ ഹേമ
ചേച്ചി വിശ്വസിക്കുന്നുണ്ടോ അത് സത്യമാണെന്ന്‌? എനിക്ക് തോന്നുന്നില്ല അങ്ങനെയൊക്കെ സംഭവിക്കുമെന്ന്. അതൊക്കെ പഴമക്കാര് ഓരോന്ന് പറയുന്നതാ. കാര്യമാക്കണ്ട കേട്ടോ.
#158

You need to login or register to post comments.
Discuss...

അവധി ദിവസങ്ങളില്‍ കൂട്ടിന് മഴ കൂടി ഉണ്ടായാല്‍ ഒരു പ്രത്യേക സന്തോഷമാണ്.
പറഞ്ഞിട്ടും പറഞ്ഞിട്ടും ഒഴിയാത്ത സങ്കടം പോലെ വിട്ടു പോവാത്ത മഴയാണ് ഇത്തവണ.
അടുത്ത ഒരു ബന്ധുവിന്റെ മരണവിവരമറിഞ്ഞ് മുതിര്‍ന്നവരെല്ലാം പോയതോടെ വീടിന്റെ സര്‍വ്വാധിപത്യം ഞങ്ങള്‍ കുട്ടികള്‍ക്ക് സ്വന്തമായി..
നടുമുറ്റത്ത് പല രാഗത്തിലും താളത്തിലും തകര്‍ത്തു പെയ്യുന്ന മഴ...
അതിനകമ്പടിയായി യേശുദാസിന്റെ പഴയ മലയാളം പാട്ടുകള്‍....
ഏറെ സന്തോഷത്തിലായിരുന്നു ഞാന്‍..
കുറച്ചു കഴിഞ്ഞപ്പോഴേക്കും അമ്മിണിയും ചിന്നുവും രംഗപ്രവേശം ചെയ്തു.
അപ്പോഴേക്കും ടി.വി കണ്ടും തമ്മില്‍ തല്ലിയും മടുത്തിരുന്നു രണ്ടാള്‍ക്കും.
പുറത്തിറങ്ങി കളിക്കാനുള്ള അവസരം മഴയും കൊടുക്കുന്നില്ല.
ഒരാളുടെ കൈയ്യില്‍ ഒരു പെട്ടി ചീട്ടും മറ്റേയാള്‍ ഒരു കാരംസ് ബോര്‍ഡുമായാണ് വരവ്.
എന്നെ കളിക്കാന്‍ കൂട്ടാന്‍ വല്ല്യ ഉല്‍സാഹമാണ് രണ്ടു പേര്‍ക്കും.









Discuss (1 posts)
അച് ഛനെയാണെനിക്കിഷ്ടം
Oct 04 2009 21:45:26
ഇത് ചേച്ചിയുടെ സ്വന്തം അനുഭവമാണോ?
#160

You need to login or register to post comments.
Discuss...

വായനക്കാര്‍ കൂടി പങ്കുചേരുന്ന പുത്തന്‍ മാധ്യമ സംസ്‌കാരമായി വെബ്‌ 2.0 എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റിന്റെ രണ്ടാം പതിപ്പ്‌ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഉപയോക്താക്കളെ തന്നെ വിവരങ്ങളുടെ സ്രോതസ്സായി കല്‍പ്പിക്കപ്പെടുന്ന തീര്‍ത്തും ജനാധിപത്യപരമായ യുഗമാണ്‌ ഇത്‌. അങ്ങനെയാണ്‌ ഒരു ഭാഗത്തേക്കുമാത്രം വിവരങ്ങള്‍ ഒഴുകുന്ന അച്ചടി - ദൃശ്യമാധ്യമങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ്‌ വേറിട്ടുനില്‍ക്കുന്നത്‌. പക്ഷേ വിക്കിപ്പീഡിയയും ബ്ലോഗുകളും പോലെ ഉപഭോക്താക്കള്‍ക്ക്‌ സ്വാധീനമുള്ള മാധ്യമരൂപങ്ങള്‍ പബ്ലിഷിംഗ്‌ എന്നാല്‍ പാര്‍ട്ടിസിപ്പേഷന്‍ എന്ന സമവാക്യം രൂപീകരിച്ചപ്പോള്‍ വിശ്വാസ്യതയുടെ പേരിലാണ്‌ വെബ്‌ 2.0 വിമര്‍ശനങ്ങള്‍ നേരിടുന്നത്‌.


You need to login or register to post comments.
Discuss...

Login

Video Search

Blog Tags

Latest Photos

You are here: Home | Blog

Subscribe

Get latest Changatham updates, blogs, videos in your email
Changatham Videos
Changatham Blog