Posted by: Devi
in Stories on Nov 25, 2009
ഒക്ടോബര്‍ 20: ഞങ്ങളുടെ അടുത്ത ഫ്ലാറ്റിലെ ബബ്ബി എന്ന കുസൃതി കുട്ടിയുടെ ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടയില്‍ വന്ന ഒരു ഫോണ്‍ കാള്‍ ..അറ്റന്‍ഡ് ചെയ്തപ്പോള്‍ അങ്ങേത്തലക്കല്‍ ഒരു ഫാമിലി ഫ്രണ്ട് .പ്രത്യേക അഭിമുഖം ഒന്നും ഇല്ലാതെ ഉള്ള അവരുടെ വാക്കുകള്‍ എന്നെ കളിപ്പിക്കാനെന്നാണ് കരുതിയത് "സിനിമയില്‍ മുഖം കാണിക്കണോ?"തമാശ പറയാന്‍ കണ്ട നേരം എന്ന് പറഞ്ഞു തള്ളിയെങ്കിലും വിശദ വിവരങ്ങള്‍ പിന്നീടാണ് അറിഞ്ഞത് . എഷ്യനെറ്റിലൂടെ സംപ്രേഷണം ചെയ്ത സ്വാമി അയ്യപ്പനെന്ന സീരിയലില്‍ അയ്യപ്പനായി വന്നു കാണികളെ ഭക്തി പരവശനാക്കിയ കൌഷിക് എന്ന യുവ നടനെ വെച്ച് അനശ്വര പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന സ്വാമി മണികണ്ഠന്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് ഹൈദരാബാദിലെ പോച്ചമ്പിള്ളി ഗ്രാമത്തിലായിരുന്നു നടന്നിരുന്നത് .
ചില രംഗങ്ങള്‍ ഇവിടത്തെ പ്രശസ്തമായ ഫിലിം സിറ്റിയിലും ചെയ്തിരുന്നു .
തെലുഗ് ,മലയാളം, തമിള്‍ എന്നി ഭാഷകളില്‍ നിര്‍മിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വിജീഷ് മണിയാണ് .തെലുഗിലെ സിനുകള്‍ സംവിധാനം ചെയ്തത് തെലുഗ് സംവിധായകന്‍ ശിവയാണ്.
പാടുസിനുകള്‍ സംവിധാനം ചെയ്തത് ബാലനടനായി വന്നു യുവനടനായി പ്രശസ്തനായ മലയാളത്തിലെ വിനീത് ആണ് .തെലുഗു സിനിമാരംഗത്തെ സായികിരന്‍, സുമന്‍ ,ശര്‍മ ,ബാലതാരം അതുലിത് ,ലക്ഷ്മിശര്‍മ(പളിങ്കു ഫെയിം )എന്നിവരോടൊപ്പം മലയാളത്തിലെ കലാഭവന്‍ മണി, ബിജുകുട്ടന്‍ എന്നിപ്രശസ്തരും അഭിനയിക്കുന്നുണ്ട് .സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത് പോച്ചമ്പിള്ളി ഗ്രാമത്തിലെ പഴയ അമ്പലത്തിലും പരിസരത്തുള്ള വയലേലകളിലും ,ഗ്രാമത്തിലെ ചില വീടുകളിലും ആയിരുന്നു
Discuss (1 posts)
|
ഒരു ഷൂട്ടിങ് വിശേഷം
Nov 27 2009 21:16:07
A GOOD SHOOTING LOCATION DESCRIPTION THANKS CHECHI
|
#270 |
You need to
login or
register to post comments.
Posted by: Devi
in MalayalamBlog on Oct 15, 2009
അരയാലിലകള്‍ അഷ്ടപദി പാടും
അമ്പലപറമ്പിലെ നടയിലന്നു നീ
ആദ്യമായി ചൊല്ലിയതോര്‍മയുണ്ടോ
അഴകേ ! നിന്‍ പ്രണയത്തിന്‍താളമല്ലെ
അരയാലിലകള്‍ ഉതിര്‍ത്തതെന്നു........
അകലെ നിന്നെത്തിയ പുതുമഴയില്‍
അറിയാതെ നമ്മള്‍ നനഞ്ഞനേരം
അരികത്തിരുന്നു നീ ചൊല്ലിയല്ലോ
അകതാരിലാണല്ലൊ ആ മഴ പെയ്തതെന്നു!
അഴകേ നിന്‍ പ്രണയമഴയായിരുന്നെന്നു.......
അകലെ സായംസന്ധ്യ ചായുംന്നേരം
അംബരം ചുംബിച്ച നിറങ്ങള്‍ നോക്കി
അന്നെന്‍ കാതില്‍ ചൊല്ലിയല്ലോ ?
ആ വര്‍ണരേണുക്കള്‍ പടര്‍ന്നതെന്‍ നെഞ്ചിലെന്നു
അതുനിന്‍ പ്രണയത്തിന്‍ നിറങളെന്നു
ഒടുവിലൊരു യാത്രമൊഴിയുടെ നോവുമായി
ഒരുനാളില്‍ നീയണഞന്നേരം
ഓമനിച്ചെന്നെ അരികില്‍ ചേര്‍ത്തു
ഓര്‍മ്മകള്‍ ഓരോന്നായി അയവിറക്കി
ഓരോനിമിഷവും ഇഴഞ്ഞുനീങ്ങി.......
പിരിയുന്ന ന്നേരം തകര്‍ന്നൊരെന്‍
തരിവളതുണ്ടുകള്‍ നോക്കിമെല്ലേ
മൊഴിഞില്ലെ നീ എന്‍ പ്രിയതമനെ
ഉടഞ്ഞത് നിന്റെയാ വളകളല്ല ഇതുവരെ
പ്രണയം നിറഞ്ഞ നിന്‍
ഹൃദയമെന്ന്....നിന്റെയാ ഹൃദയമെന്നു.........
Discuss (8 posts)
|
വളപ്പൊട്ടുകള്‍(കവിത)
Oct 15 2009 16:06:58
Good Poem!
|
#206 |
|
വളപ്പൊട്ടുകള്‍(കവിത)
Oct 15 2009 16:51:46
വളരെ നല്ല കവിത !
|
#207 |
|
വളപ്പൊട്ടുകള്‍(കവിത)
Oct 17 2009 12:29:03
very nice poem ..................
|
#209 |
|
വളപ്പൊട്ടുകള്‍(കവിത)
Oct 17 2009 17:20:03
കൊള്ളാം... വലിയ തരക്കേടില്ല... ഇനിയും നല്ല കവിതകള്‍, ബ്ലോഗ് ... പ്രതീക്ഷിക്കുന്നു...
|
#212 |
|
വളപ്പൊട്ടുകള്‍(കവിത)
Oct 17 2009 20:57:58
ohh....maasha allaha.......
|
#213 |
|
വളപ്പൊട്ടുകള്‍(കവിത)
Oct 18 2009 18:17:16
thankyou
|
#214 |
|
വളപ്പൊട്ടുകള്‍(കവിത)
Oct 18 2009 22:22:19
devi chechi
super kavitha. keep it up
pls continue like this good entries.
my best wishes to u.
ajithswarrier
|
#215 |
|
വളപ്പൊട്ടുകള്‍(കവിത)
Oct 19 2009 18:29:26
oh that's so sad... it's really good... but really sad... you almost had me crying! but yeh the imagery in it is fantastic... the whole time I was reading it I could see it happening in my mind...
|
#221 |
You need to
login or
register to post comments.
Posted by: Devi
in MalayalamBlog on Oct 07, 2009
വാതിലില്‍ തുടര്‍ചെയുള്ള മുട്ടല്‍ കേട്ടാണു് ഞെട്ടിയുണര്‍ന്നത് .ഈ കൊച്ചുവെളുപ്പന്ക്കാലത്ത് സുഖകരമായഉറക്കം നഷ്ടപെടുത്തിയെന്നുള്ള നീരസത്തോടെ വാതില്‍ തുറന്ന എനിക്ക് പുറത്തു നിന്ന ആളുടെ രൂപം അവ്യക്തമായിരുന്നു. എന്നാലും അകത്തുനിന്നും പുറത്തെക്കൊഴുകിയ നേരിയ വെളിച്ചത്തില്‍ കണ്ട രൂപം എന്നെ അലപനേരം സ്തംബിപ്പിച്ചു . ഉറക്കഷീണം വിട്ടുമാറാത്ത കണ്ണുകള്‍ തിരുമ്മി വീണ്ടും നോക്കി.. അല്‍ഭുതപെട്ടു നിന്ന എന്റെ അനുവാദമില്ലാതെ ആ രൂപം അകത്തേക്ക് കയറി .
"ക്ഷമിക്കണം ...അങ്ങ് ?" സ്ഥലകാലബൊധം വീണ്ടെടുത്തു ഞാന്‍ ആരാഞ്ഞു . "കുഞ്ഞേ സംശയിക്കേണ്ട സാക്ഷാല്‍ മാവേലിതന്നെ ...നിങ്ങള്‍ മലയാളീകള്‍ ഓണത്തിന് കാത്തിരിക്കാറുള്ള മാവേലി മന്നന്‍ . ഞാന്‍ വീണ്ടും സംശയകുരുക്കില്‍ പെട്ടു മാവെലി മന്നനൊ ? അങ്ങ് ഇവിടെ ?ഹൈദരാബാദില്‍?
Discuss (4 posts)
|
വൈകി വന്ന മാവേലി (കഥ)
Oct 07 2009 13:16:34
കൊള്ളാം കേട്ടോ... ഈ കാലഘട്ടത്തിന്റെ ഒരു നല്ല മെസ്സേജ് ഉണ്ട്... പഴയ കാലവും പുതിയ കാലവും താരതമ്യം ചെയ്യാന്‍ ഒരു ചെറിയ ബ്ലോഗ് ... കീപ് ഇറ്റ് അപ്പ്.....
|
#169 |
|
വൈകി വന്ന മാവേലി (കഥ)
Oct 07 2009 21:23:56
അതെ ഈ കാലഘട്ടത്തിനു യോജിച്ച ഒരു കഥ
|
#170 |
|
വൈകി വന്ന മാവേലി (കഥ)
Oct 08 2009 09:44:30
O great Mahabali in Hydrabad... Now a days every body forgeting all this ,Thanks to remind me !!!!
|
#171 |
|
വൈകി വന്ന മാവേലി (കഥ)
Oct 08 2009 17:25:58
hi devi chechi
very good story. we can learn so many things from this story.
thanks keep it up
|
#178 |
You need to
login or
register to post comments.
Posted by: Devi
in MalayalamBlog on Sep 23, 2009
കറുത്തിരുണ്ട മഴയെ എനിക്ക് വെറുപ്പാണ് ...ഭയമാണ്
അതിന്റെ ഓര്‍മ ..........എന്നും പിന്തുടരുന്നു ഒരു വേദനയാണ് ....
അന്ന് .......ഒരു പാടു നാളുകള്‍ക്ക് .മുന്‍പ് ...പുറത്തു തകര്‍ത്ത് പെയ്യുന്നകറുത്ത മഴ ..അകത്തു അമ്മയുടെ ...കരച്ചില്‍ ...ഒപ്പം ..ബന്ധുക്കളുടെയും ....നോക്കുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയായിരുന്നു ...ശാന്തമായി
തലക്കല്‍ വിളക്ക് വെച്ചത് എന്തിനാണെന്ന് മനസിലായില്ല ..വെള്ള മുണ്ട് മുഖം മൂടി പുതച്ചതും
അവസാനം ഏതോ ഒരു നിമിഷത്തില്‍ ഉറങ്ങികൊണ്ടിരുന്ന അച്ഛനെ എടുത്തു കൊണ്ടു പോയപ്പോള്‍ സങ്കടം വന്നു ... അച്ചന്‍ മിണ്ടാതെ പോയല്ലോ എന്നോര്‍ത്ത് ...ഒരുപാടു കരഞ്ഞു.....പിന്നെ എല്ലാം ഒരു സ്വപനം പോലെ തോന്നി .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
നാളുകള്‍ നീങ്ങി ..മഴ അല്പം മാറി നിന്നു .മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു.. ഓണപൂക്കള്‍ ..തൊടിയില്‍ മുക്കുറ്റി ..പൂ പറിക്കാന്‍ പോവുന്ന കൂട്ടുക്കാരോടൊപ്പം ..ഇറങ്ങിയപ്പോള്‍ അമ്മ വിലക്കി "വേണ്ട ഉണ്ണി പോവണ്ട "നമുക്കു പൂക്കളം ഇടണ്ടേ ?..എന്ന ചോദ്യത്തിനു അമ്മ മറുപടി പറഞ്ഞില്ല .അതിന് മുന്‍പേ എന്റെ അടുത്ത ചോദ്യം "ന്റെ അച്ഛന്‍ എന്തെ ..വരാതെ ?....അമ്മ നിറഞ കണ്ണൂകള്‍ കാണിക്കാതെ പറഞ്ഞു .."ഉണ്ണിമോള്‍ക്ക്.. ഉടുപ്പ് വാങ്ങാന്‍ പോയതല്ലേ ഓണത്തിന്നു ".........തുള്ളിചാടിപോയി .സന്തോഷം കൊണ്ടു ..പിന്നെ കൊളാമ്പിപൂക്കള്‍...പൂത്തുനില്‍ക്കുന്ന വെലിക്കരുകില്‍ ചെന്നു നിന്നു
ദൂരെ .....പാടവരമ്പിലുടെ.. ഉടുപ്പും പലഹാരവും കൊണ്ടുവരുന്ന എന്റെ പൊന്നച്ചന്റെ വരവും നോക്കി നിന്നു ഞാനെന്ന ഉണ്ണിമോള്‍ .എനിക്ക് അറിയില്ലയിരുന്നുവല്ലോ അച്ഛന്‍ വരില്ല എന്ന് .ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ മഴക്കാരുകള്‍ ഉരുണ്ടു കൂടാറുണ്ട് .....ആ വേദന .....പെയ്തൊഴിയാനായി...
നിഴല്‍ (കവിത)
വിരഹദുഃഖ ചിതയിലെരിഞ്ഞൊരെന്‍
വ്രണിതമോഹങള്‍ ക്കെന്തു മൂല്യം
വിലയേറുമതിനസ്ഥി നുറുങുകള്‍
വിജനതയിലലിയുന്നു ധൂളികളായി
പടിയിറങുമാ നിഴലില്‍ മീതെയിടറി
പതിഞ്ഞൊരെന്‍ തേങ്ങലുകള്‍
പറയുമെന്നാശിച വാക്കുകള്‍ക്കായ്
പടിപ്പുര വാതിലില്‍ കാത്തിരുന്നു
പതറുമെന്‍ ഗാത്രത്തെ താങ്ങുവാനായി
പവിത്രമാം കണ്ണീര്‍ തുടയ്ക്കുവാനായി
പടരുമായിരുട്ടില്‍ ചുഴിഞ്ഞു നോക്കി
പിന്തിരിഞ്ഞുവരും നിന്‍ നിഴലിനായി പ്രഹേളീകയിലേകയായ്....................
പ്രഹേളീകയിലേകയായ്...........
Discuss (3 posts)
|
ormikkan omanikkan.....
Sep 23 2009 15:16:10
ഒരു നല്ല കവിത
|
#92 |
|
Re: ormikkan omanikkan.....
Sep 23 2009 16:17:30
മനസ്സില്‍ ഒരു പിടി ദുഃഖങ്ങള്‍ സമ്മാനിക്കുന്നതാന് ഈ കവിത.
ഒരു നല്ല കവിത
ഇനിയും ഇതുപോലെ നല്ല നല്ല കവിതകള്‍ ഉണ്ടാകും എന്നാ പ്രത്യാശയോടെ
അജിത് എസ് വാര്യര്‍
|
#93 |
|
Re:ormikkan omanikkan.....
Sep 27 2009 11:40:10
ഒരു നല്ല കവിത
വായിച്ച ശേഷം മനസ്സില്‍ ഒരു ചെറിയ വിഷമംപോലെ .........
|
#123 |
You need to
login or
register to post comments.