Posted by: Swetha Nair
in Malayalam Jokes on Sep 30, 2009
തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ആ ഗ്രാമം കൊതിക്കുന്നു ഇന്ന്.....
തിരികെ മടങ്ങുവാന്‍ , ഒരു വിസ ലഭിക്കുവാന്‍
ഞാനും കൊതിക്കുന്നു ഇന്ന്...
Discuss (1 posts)
|
Re:തിരികെ ഞാന്‍ പോകുമെന്ന വാര്‍ത്ത കേള്‍്ക്കാനായ്...
Nov 23 2009 13:03:51
ഞാനും കൊതിക്കുന്നു
|
#266 |
You need to
login or
register to post comments.
Posted by: Hema Suresh
in MalayalamBlog on Sep 27, 2009
വായനക്കാര്‍ കൂടി പങ്കുചേരുന്ന പുത്തന്‍ മാധ്യമ സംസ്‌കാരമായി വെബ് 2.0 എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റിന്റെ രണ്ടാം പതിപ്പ് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഉപയോക്താക്കളെ തന്നെ വിവരങ്ങളുടെ സ്രോതസ്സായി കല്‍പ്പിക്കപ്പെടുന്ന തീര്‍ത്തും ജനാധിപത്യപരമായ യുഗമാണ് ഇത്. അങ്ങനെയാണ് ഒരു ഭാഗത്തേക്കുമാത്രം വിവരങ്ങള്‍ ഒഴുകുന്ന അച്ചടി - ദൃശ്യമാധ്യമങ്ങളില്‍ നിന്നും ഇന്റര്‍നെറ്റ് വേറിട്ടുനില്‍ക്കുന്നത്. പക്ഷേ വിക്കിപ്പീഡിയയും ബ്ലോഗുകളും പോലെ ഉപഭോക്താക്കള്‍ക്ക് സ്വാധീനമുള്ള മാധ്യമരൂപങ്ങള്‍ പബ്ലിഷിംഗ് എന്നാല്‍ പാര്‍ട്ടിസിപ്പേഷന്‍ എന്ന സമവാക്യം രൂപീകരിച്ചപ്പോള്‍ വിശ്വാസ്യതയുടെ പേരിലാണ് വെബ് 2.0 വിമര്‍ശനങ്ങള്‍ നേരിടുന്നത്.
You need to
login or
register to post comments.
Posted by: Vaishak Kumar
in MalayalamBlog on Sep 24, 2009
പ്രണയത്തിന്‍റെ മിനുറ്റുസൂചി
സൌഹൃദത്തിന്‍റെ സെക്കന്‍റ്-
സൂചിയായ് കറങ്ങുമ്പോള്‍ പ്രണയസ്മാരക ശിലയിന്നഹല്ലൃ-
പോല്‍ രാമനെ കാത്തിരിപ്പൂ.
മൌനമൊഴിയുടെ തുടക്കവും
മനങ്ങള്‍ പുണരുന്ന പ്രേമവും
മേനിയൊന്നാകുമ്പോള്‍ വിയര്‍പ്പി-
ലൂടൊഴുകിയ സ്വപ്നസാഫല്യവും .
ഇന്നിന്‍റെ ഘടികാരസൂചിയില്‍
നിന്നടര്‍ന്നതീ പ്രണയകാലം.
ഗര്‍ഭത്തിലേക്കു മടങ്ങിയ
പ്രണയമേ പിറന്നു വീഴൂ.
ജീവിതതീരത്ത് പ്രേമത്തിര
ജീവനോടുക്കിയാ,ലന്നിവിടെ
ഒന്നെന്ന ചിന്ത ചിതയിലെരിയും
ഞാനെന്ന ഭാവം പിറവികൊള്ളും.
സഖീ...
പ്രണയത്തെയുണര്‍ത്താനൊരു
അലാറം വെച്ചു ഞാനുറങ്ങി ,
അലാറം അടിച്ചതെന്‍റെയും
നിന്‍റെയും ഹൃദയത്തിലല്ലയോ?
ഇനി നമുക്കുണരാം,പുണരാം
പരസ്പരം പങ്കുവെച്ചു പിരിയാം
തിരയാം പിന്നെയും പ്രണയത്തെയ-
തുവരെ പ്രേമക്കനലൂതീടുക നാം
Discuss (3 posts)
|
ഉണരുക നീ
Sep 24 2009 13:52:13
adipoli kalakki
iniyum munnottu pokoo
|
#108 |
|
Re:ഉണരുക നീ,നല്ല കവിത ഇനിയം പ്രദിക്ശിക്കുന്നു
Sep 25 2009 07:46:42
നല്ല കവിത ഇനിയം പ്രദിക്ശിക്കുന്നു
|
#118 |
|
ഉണരുക നീ
Sep 28 2009 15:23:00
nice poem...kollam ketto
|
#128 |
You need to
login or
register to post comments.
Posted by: Vaishak Kumar
in Cinema on Sep 24, 2009
(ഇത് കുഞ്ഞിക്കൂനന്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമല്ല. ആ പേര് ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രം. ഇതില്‍ കുഞ്ഞന്‍ എന്നാണ് നായകന്റെ പേര്. കൂനന്‍ എന്നത് അവന്റെ വീട്ടുപേരാണ്)
സീന്‍- 01
ഇരുട്ടിനെ കീറിമുറിച്ചു പെയ്യുന്ന മഴയെ കീറിമുറിച്ചുകൊണ്ട് കടന്നു വരുന്ന കറുത്ത ഷൂ (സ്ലോ മോഷന്‍). ക്യാമറയുടെ ലെന്‍സില്‍ വന്നിടിച്ചു നില്‍ക്കുന്ന ഷൂ. ഷൂവിന്റെ ഉടമ പിടിച്ചിരിക്കുന്ന കുടയില്‍ നിന്നും ക്യാമറയുടെ ലെന്‍സിലേക്കു വന്നു വീഴുന്ന ഒരു തുള്ളി വെള്ളം. ആ വെള്ളത്തുള്ളി വീണു ചീതറുമ്പോള്‍ ആരംഭിക്കുന്ന ടൈറ്റില്‍ മ്യൂസിക്. ടങ്ടഡടേന്‍, ടഡടഡടേന്‍, ടങ്ടഡടേന്‍, ടഡടഡടേന്‍..
മ്യൂസിക് അടിച്ചു തകര്‍ക്കുമ്പോള്‍ ഷൂവിന്റെ ഉടമ തന്റെ കയ്യിലിരിക്കുന്ന കറുത്ത കുട മടക്കുന്നു (സ്ലോ മോഷന്‍). കറുത്ത കോട്ടിട്ട കൂനന്‍ (ദിലീപ്) കനത്ത മുഖത്തോടെ നില്‍ക്കുന്നു. ക്യാമറ ഷൂവിന്റെ പരിസരത്തെവിടെയെങ്കിലും വച്ചാല്‍ മതി. താഴെ നിന്നുള്ള ഷോട്ടുകളാണ് വേണ്ടത്. കൂനന്‍ ഷേവ് ചെയ്തിട്ട് മൂന്നു ദിവസമായെന്നു വ്യക്തമാക്കുന്ന മുഖം. നോട്ടം ദൂരെയെവിടെയോ ആണ്. മമെല്ലെ ക്യാമറ ഉയരുമ്പോള്‍ (അതുപോലും സ്ലോ മോഷന്‍) അഞ്ചടിയുള്ള ആജാനുബാഹുമായ കൂനന്റെ രൂപം പ്രേക്ഷകര്‍ക്കു മുന്നില്‍ തെളിയുന്നു.
കൂനന്റെ അതുപോലെ കറുത്ത കോട്ടുകളിട്ട, മൂന്നു ദിവസം മുമ്പ് ഷേവ് ചെയ്ത ഏഴു പേര്‍ കൂനന്റെ പിന്നില്‍ ചുമ്മാ കയ്യും കെട്ടി നില്‍ക്കുന്നു. മനോജ് കെ.ജയന്‍, ബിജു മോനോന്‍, പിന്നെ നടി സിമ്രാന്റെ സഹോദരന്‍ (അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രമായിരിക്കും ഇത്) തുടങ്ങിയ ഏതാനും നടന്‍മാര്‍. പ്രേക്ഷകര്‍ നോക്കിയിരിക്കെ കൂനന്റെ നേതൃത്വത്തില്‍ ഈ സംഘം മുന്നോട്ടു നടക്കുന്നു (സ്ലോ മോഷനല്ലാതെ പിന്നെ !).
Discuss (1 posts)
|
കുഞ്ഞന്‍ എലിയാസ് കൂനന്‍ (അമല്‍ നീരദ് ഫിലിം)
Sep 24 2009 13:54:16
ithoru cinema aakkaam sahodaraa
|
#110 |
You need to
login or
register to post comments.
Posted by: Vaishak Kumar
in Cinema on Sep 24, 2009
മലയാളത്തിലെ സര്‍വകാലഹിറ്റായ ചെമ്മീന്‍ എന്ന സിനിമ അതിന്റെ വിജയത്തിന്റെ വലിപ്പം കണ്ട് തമിഴില്‍ നിര്‍മിക്കാന്‍ തമിഴിലെ മുന്‍നിര ചലച്ചിത്രപ്രവര്‍ത്തകര്‍ തീരുമാനിച്ചു. സ്റ്റാര്‍ ലെജന്‍ഡ് രജനീകാന്തിനാണ് അതിലെ കഥയില്‍ താല്‍പര്യം തോന്നിയത്. ഇതെത്തുടര്‍ന്ന് മറ്റ് പ്രോജക്ടുകളെല്ലാം മാറ്റി വച്ച് ചെമ്മീന്‍ എന്ന സിനിമ സെമ്മീന്‍ എന്ന പേരില്‍ തമിഴില്‍ ചിത്രീകരിക്കാനാണ് നീക്കം. പ്രശസ്ത സംവിധായകന്‍ പി.വാസു തന്നെ സംവിധാനം ചെയ്യുമെന്നാണ് കേള്‍ക്കുന്നത്.
കാസ്റ്റിങ് ഇപ്രകാരമാണ്-
പരീക്കുട്ടി – രജനീകാന്ത്
പളനി- പശുപതി
കറുത്തമ്മ- മീന
ചെമ്പന്‍കുഞ്ഞ്- വടിവേലു
Discuss (2 posts)
|
സെമ്മീന്‍ (തമിഴ്)
Sep 24 2009 14:09:41
രജനികാന്ത് പരീക്കുട്ടി ആയി കലക്കും..ഒരു പുതിയ സ്റ്റൈല്‍ പരീക്കുട്ടി.
|
#112 |
|
സെമ്മീന്‍ (തമിഴ്)
Sep 26 2009 05:42:28
i am also agree manoj's comments
|
#121 |
You need to
login or
register to post comments.
Posted by: Devi
in MalayalamBlog on Sep 23, 2009
കറുത്തിരുണ്ട മഴയെ എനിക്ക് വെറുപ്പാണ് ...ഭയമാണ്
അതിന്റെ ഓര്‍മ ..........എന്നും പിന്തുടരുന്നു ഒരു വേദനയാണ് ....
അന്ന് .......ഒരു പാടു നാളുകള്‍ക്ക് .മുന്‍പ് ...പുറത്തു തകര്‍ത്ത് പെയ്യുന്നകറുത്ത മഴ ..അകത്തു അമ്മയുടെ ...കരച്ചില്‍ ...ഒപ്പം ..ബന്ധുക്കളുടെയും ....നോക്കുമ്പോള്‍ അച്ഛന്‍ ഉറങ്ങുകയായിരുന്നു ...ശാന്തമായി
തലക്കല്‍ വിളക്ക് വെച്ചത് എന്തിനാണെന്ന് മനസിലായില്ല ..വെള്ള മുണ്ട് മുഖം മൂടി പുതച്ചതും
അവസാനം ഏതോ ഒരു നിമിഷത്തില്‍ ഉറങ്ങികൊണ്ടിരുന്ന അച്ഛനെ എടുത്തു കൊണ്ടു പോയപ്പോള്‍ സങ്കടം വന്നു ... അച്ചന്‍ മിണ്ടാതെ പോയല്ലോ എന്നോര്‍ത്ത് ...ഒരുപാടു കരഞ്ഞു.....പിന്നെ എല്ലാം ഒരു സ്വപനം പോലെ തോന്നി .
* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
നാളുകള്‍ നീങ്ങി ..മഴ അല്പം മാറി നിന്നു .മുറ്റത്ത് നിറയെ പൂക്കള്‍ വിരിഞ്ഞു.. ഓണപൂക്കള്‍ ..തൊടിയില്‍ മുക്കുറ്റി ..പൂ പറിക്കാന്‍ പോവുന്ന കൂട്ടുക്കാരോടൊപ്പം ..ഇറങ്ങിയപ്പോള്‍ അമ്മ വിലക്കി "വേണ്ട ഉണ്ണി പോവണ്ട "നമുക്കു പൂക്കളം ഇടണ്ടേ ?..എന്ന ചോദ്യത്തിനു അമ്മ മറുപടി പറഞ്ഞില്ല .അതിന് മുന്‍പേ എന്റെ അടുത്ത ചോദ്യം "ന്റെ അച്ഛന്‍ എന്തെ ..വരാതെ ?....അമ്മ നിറഞ കണ്ണൂകള്‍ കാണിക്കാതെ പറഞ്ഞു .."ഉണ്ണിമോള്‍ക്ക്.. ഉടുപ്പ് വാങ്ങാന്‍ പോയതല്ലേ ഓണത്തിന്നു ".........തുള്ളിചാടിപോയി .സന്തോഷം കൊണ്ടു ..പിന്നെ കൊളാമ്പിപൂക്കള്‍...പൂത്തുനില്‍ക്കുന്ന വെലിക്കരുകില്‍ ചെന്നു നിന്നു
ദൂരെ .....പാടവരമ്പിലുടെ.. ഉടുപ്പും പലഹാരവും കൊണ്ടുവരുന്ന എന്റെ പൊന്നച്ചന്റെ വരവും നോക്കി നിന്നു ഞാനെന്ന ഉണ്ണിമോള്‍ .എനിക്ക് അറിയില്ലയിരുന്നുവല്ലോ അച്ഛന്‍ വരില്ല എന്ന് .ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ മഴക്കാരുകള്‍ ഉരുണ്ടു കൂടാറുണ്ട് .....ആ വേദന .....പെയ്തൊഴിയാനായി...
നിഴല്‍ (കവിത)
വിരഹദുഃഖ ചിതയിലെരിഞ്ഞൊരെന്‍
വ്രണിതമോഹങള്‍ ക്കെന്തു മൂല്യം
വിലയേറുമതിനസ്ഥി നുറുങുകള്‍
വിജനതയിലലിയുന്നു ധൂളികളായി
പടിയിറങുമാ നിഴലില്‍ മീതെയിടറി
പതിഞ്ഞൊരെന്‍ തേങ്ങലുകള്‍
പറയുമെന്നാശിച വാക്കുകള്‍ക്കായ്
പടിപ്പുര വാതിലില്‍ കാത്തിരുന്നു
പതറുമെന്‍ ഗാത്രത്തെ താങ്ങുവാനായി
പവിത്രമാം കണ്ണീര്‍ തുടയ്ക്കുവാനായി
പടരുമായിരുട്ടില്‍ ചുഴിഞ്ഞു നോക്കി
പിന്തിരിഞ്ഞുവരും നിന്‍ നിഴലിനായി പ്രഹേളീകയിലേകയായ്....................
പ്രഹേളീകയിലേകയായ്...........
Discuss (3 posts)
|
ormikkan omanikkan.....
Sep 23 2009 15:16:10
ഒരു നല്ല കവിത
|
#92 |
|
Re: ormikkan omanikkan.....
Sep 23 2009 16:17:30
മനസ്സില്‍ ഒരു പിടി ദുഃഖങ്ങള്‍ സമ്മാനിക്കുന്നതാന് ഈ കവിത.
ഒരു നല്ല കവിത
ഇനിയും ഇതുപോലെ നല്ല നല്ല കവിതകള്‍ ഉണ്ടാകും എന്നാ പ്രത്യാശയോടെ
അജിത് എസ് വാര്യര്‍
|
#93 |
|
Re:ormikkan omanikkan.....
Sep 27 2009 11:40:10
ഒരു നല്ല കവിത
വായിച്ച ശേഷം മനസ്സില്‍ ഒരു ചെറിയ വിഷമംപോലെ .........
|
#123 |
You need to
login or
register to post comments.
Posted by: Jobi Sukumaran
in Malayalam Jokes on Sep 22, 2009
സ്വതന്ത്രമലയാളം കംപ്യൂട്ടിങ് മേഖലയില്‍ മറ്റൊരു നാഴികക്കല്ലുകൂടി, പിന്നല്ലാതെ. എന്റെ അനുവാദമില്ലാതെ ഈ പരിഭാഷകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഫയങ്കരമായിരിക്കുമെന്നു മുന്നറിയിപ്പു നല്‍കിക്കൊണ്ട് ഇതാ പവര്‍കട്ടിന്റെ സമയത്തെത്തുന്ന ജാരനെപ്പോലെ ഞാന്‍ നേരിട്ടു കാര്യങ്ങളിലേക്കു കടക്കുകയാണ്.
ആദ്യം ഇംഗീഷ് ചൊല്ല് പിന്നെ പരിഭാഷ എന്ന ക്രമത്തില്‍ ശ്രദ്ധേയമായ 20 ചൊല്ലുകള്‍:-
All work and no play makes Jack a dull boy.
എല്ലാ പണിയും ചുമ്മാ കളിയായി കണ്ട ചെറുക്കനെ ആരോ മുഷിഞ്ഞ ചാക്കില്‍ കെട്ടിവച്ചു.
A broken friendship may be soldered but will never be sound.
ഒരു തകര്‍ന്ന കപ്പലിന്റെ മുന്നില്‍ നിന്നു വെടിവയ്ക്കുന്നത് പട്ടാളക്കാരനാണെങ്കിലും ഒച്ച പുറത്തു കേള്‍ക്കില്ല.
Discuss (5 posts)
|
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 22 2009 09:36:10
ഇതു വായിച്ചു ഞെട്ടിപ്പോയി അളിയാ..നീയൌരു പുലി തന്നെ
|
#78 |
|
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 22 2009 10:25:50
ഞാന്‍ ശരിക്കും ഞെട്ടി എന്റെ പൊന്നേ.
ഹാര്‍ട്ട് അറ്റാക്ക് ഉള്ളവരെയടുത്തു ഇതുപോലെ പറയരുതേ തട്ടിപോകും.
|
#83 |
|
എന്തെ അമ്മോ അപാര മലയാളം ............
Sep 24 2009 04:21:59
എന്തെ അമ്മോ അപാര മലയാളം ............
|
#100 |
|
ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 26 2009 05:44:51
a new version for malayalam
|
#122 |
|
Re: ഞെട്ടിക്കുന്ന 20 പഴഞ്ചൊല്ലുകള്‍
Sep 30 2009 11:51:11
ippo kshemichu.... ini avarthichaal... haa....
|
#132 |
You need to
login or
register to post comments.
Posted by: Jobi Sukumaran
in Malayalam Jokes on Sep 22, 2009
ഇംഗ്ലീഷിലുള്ള ചൊല്ലുകള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യുന്നതുപോലെ തന്നെ സങ്കീര്‍ണമാണ് മലയാളത്തിലുള്ളവ ഇംഗ്ളീഷിലേക്കു ചെയ്യുന്നത്. മലയാളം വലിയ പിടിയില്ലാത്ത എന്‍റെ ന്യൂ ജനറേഷന്‍ വായനക്കാര്‍ക്കു വേണ്ടി മലയാളത്തിലെ തിരഞ്ഞെടുത്ത പഴഞ്ചൊല്ലുകളുടെ ഇംഗ്ലീഷ് പരിഭാഷ ചുവടെ. കുട്ടികള്‍ മാതൃഭാഷ പടിച്ചു വളരട്ടെ.
അണ്ണാന്‍ കുഞ്ഞും തന്നാലയത്
Squierell son doing himself.
അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
Rice eating carpenter wife bited then also dog has murmering.
അടിതെറ്റിയാല്‍ ആനയും വീഴും
Wrong Slash elephent also fallen.
Discuss (3 posts)
|
പഴഞ്ചൊല്ലുകള്‍ ഇംഗ്ലീഷില്‍ (പതിരു തീരെയില്ല)
Sep 22 2009 13:05:46
These should be included in world encyclopedia
|
#87 |
|
You r a genius
Sep 23 2009 04:22:13
You r a genius
Don't Show u r Head Out side.
|
#88 |
|
Re: You r a genius
Sep 23 2009 06:41:22
nee aaloru puppuli thanneyaane.
|
#90 |
You need to
login or
register to post comments.
Posted by: Jobi Sukumaran
in Malayalam Jokes on Sep 22, 2009
നിങ്ങളുടെ ജീവിതം മാറ്റിമറിക്കുക എന്നത് എക്കാലത്തെയും എന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നല്ലോ. അതിനു വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍ ഞാന്‍ സഹിച്ചു, എത്ര മണിക്കൂറുകള്‍ ചെലവിട്ടു. എന്നിട്ടും നിങ്ങള്‍ നന്നാവുന്നില്ല. യാതൊരു ഗുണവുമില്ലാത്ത നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്നതിനു വേണ്ടി സുപ്രധാനമായ ചില ഇംഗീഷ് ചെല്ലുകള്‍ പച്ചമലയാളത്തിലാക്കി നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ഇനിയെങ്കിലും നന്നാകൂ, പ്ളീസ്..
A bad penny always turns up.
ചീത്ത പെണ്ണുങ്ങള്‍ എപ്പോഴും മലര്‍ന്നേ കിടക്കുകയുള്ളൂ.
A good enemy is a better person than a false friend
ചീത്ത കൂട്ടുകാരുള്ളവര്‍ക്കു നല്ല എനിമ കൊടുത്താല്‍ അവര്‍ നല്ല മനുഷ്യരായിത്തീരും.
Only the good die young
നന്നായി ഡൈ ചെയ്തെങ്കിലേ ചെറുപ്പമായി തോന്നിക്കുകയുള്ളൂ.
Discuss (2 posts)
|
കൊള്ളാമല്ലോ നല്ല മലയാളം ദ്വിഭാഷി ആണല്ലോ
Sep 22 2009 07:55:59
കൊള്ളാമല്ലോ നല്ല മലയാളം ദ്വിഭാഷി ആണല്ലോ
|
#71 |
|
ജീവിതം മാറ്റിമറിക്കാനുപകരിക്കുന്ന പഴഞ്ചൊല്ലുകള്‍
Sep 22 2009 10:23:22
അളിയാ അളിയന്റെ തര്‍ജ്ജിമ എനിക്കിഷ്ടമായി കേട്ടോ.
ഇനിയും മുന്‍പോട്ടു പോയ്കൊള്ളൂ. പക്ഷെ കാലിടറാതെ നോക്കണം. അളിയന്റെ ജീവിതം മാറിയോ?
|
#82 |
You need to
login or
register to post comments.
Posted by: Jobi Sukumaran
in Malayalam Jokes on Sep 22, 2009
ഇത് ഇംഗ്ലീഷ് പഠിച്ചുവരുന്ന കൊച്ചുകുട്ടികള്‍ക്കു വേണ്ടിയാണ്. ഇംഗ്ലീഷ് ഭാഷ എന്നു പറയുന്നത് വളരെ രസകരവും അതേ സമയം സങ്കീര്‍ണവുമാണ്. കുട്ടികളെ അത് പഠിപ്പിക്കുക എന്നതും എന്റെ അനേകം ലക്ഷ്യങ്ങളിലൊന്നാണ്. അതിന്റെ ഭാഗമായി ഇംഗ്ലീഷില്‍ വ്യാപകമായി ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളും അവയുടെ മലയാളം പരിഭാഷയും ഇവിടെ പരിചയപ്പെടുത്തുന്നു.
കുട്ടികള്‍ ഇത് എഴുതി സൂക്ഷിക്കുകയും ജീവിതത്തില്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതാകുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇത് പാഠപുസ്തകത്തില്‍ ഒരു പാഠമായി ചേര്‍ക്കുകയാണെങ്കില്‍ കുട്ടികളൊക്കെ ഒരു പാഠം പഠിക്കും.
1. A bad penny always turns up. -(ബെന്നി വളരെ മോശക്കാരനായിരുന്നെങ്കിലും എപ്പോഴും മുകളിലേക്ക് നോക്കിയേ കിടക്കുമായിരുന്നുള്ളു)
2. A bird in the hand is worth two in the bush.-(ഇന്ത്യക്കാരന്റെ കൈയിലിരിക്കുന്ന പക്ഷിയും അമേരിക്കന്‍ പ്രസിഡന്റ് ബുഷിന്റെ കൈയിലിരിക്കുന്ന പക്ഷിയും വര്‍ക്ക് ചെയ്യുന്നത് ഒരേപോലെയായിരിക്കും.)
Discuss (1 posts)
|
25 ഇംഗ്ലീഷ് പഴമൊഴികള്‍ (പരിഭാഷയും)
Sep 22 2009 10:21:20
അളിയോ അളിയനെ ഏതെങ്കിലും സ്കൂളിലെ അധ്യപകനാക്കണം.
എന്നാലേ പിള്ളേര്‍ വല്ലതും പഠിക്കൂ. പക്ഷെ ഒരു കാര്യം പിള്ളേര്‍ അളിയനെ പഠിപ്പിക്കാതിരിക്കാന്‍ നോക്കണം.
|
#81 |
You need to
login or
register to post comments.