Changatham

Home | Blog

Changatham

A Malayalee Friends Community

ഐഡിയാ സ്റ്റാര്‍ സിംഗര്‍ ചില കെട്ടുകാഴ്ചകളെ  , വിധികര്‍ത്താക്കളുടെ നിരയില്‍ കൊണ്ടിരുത്താറുണ്ട്..
പ്രശസ്തരായ (?)വ്യക്തികളെയാണ് തെരെഞ്ഞെടുക്കുന്നത്…
മിക്കവാറും സിനിമാ രംഗത്തുള്ളവരായിരിക്കും…
മനോജ് കെ ജയനെ പോലുള്ളവരെ കൊണ്ടുവന്നത്  നന്നായിരുന്നു..
പാട്ടിനെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവരെ കൊണ്ടിരുത്തുന്നത് നല്ലതു തന്നെ…അവര്‍ക്ക് , 10 മാര്‍ക്കും കൊടുത്തിട്ടുണ്ട്- മത്സരാര്‍ത്ഥികള്‍ക്ക് വീതിച്ചു നല്‍കാന്‍…
സലിം കുമാറിനേയും ഒരിക്കല്‍ കൊണ്ടിരിത്തിയിരുന്നു..(?)..ഇഷ്ടന്‍ ഇരുന്ന് ഉറങ്ങിയെന്നത് വേറെ കാര്യം…
അവതാരികയെന്ന അവതാരത്തിന്റെ അംഗവിക്ഷേപങ്ങള്‍ തന്നെ സഹിക്കുന്നതിനുമപ്പുറമാണ്…
അതിനിടയ്ക്കാണ്  ഇത്തരം അവതാരങ്ങള്‍….
ഈ ആഴ്ചയില്‍ പുതിയ അവതാരം- നടി റോമ…!
പോരേ പൂരം…!
നടി എന്ന്  പ്രത്യേകം എഴുതിക്കാണിക്കണം..നടിക്കാന്‍ കഴിയുന്നവര്‍ക്ക് അതിന്റെ ആവശ്യമില്ല…
അഭിനയിക്കാന്‍ അരിയില്ല എന്ന്  ടി കക്ഷി തെളിയിച്ചുകഴിഞ്ഞതാണല്ലോ…











You need to login or register to post comments.
Discuss...

ക്യാമ്പസിലെ പ്രണയങ്ങള്‍ക്ക്‌ ഭാവുകത്വ പരിണാമം …
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും അഭിരുചികള്‍ അടിമുടി മാറിയിരിക്കുന്നു..
രമണന്റെ  കാലം ഇനി വരില്ല…വരേണ്ടതുമില്ല…
പ്രണയത്തിന്റെ  മോഡേണ്‍ യുഗവും അവസാനിക്കുകയാണ്‌..
മിടുക്കന്‍മാരും മിടുക്കികളും തമ്മില്‍ പ്രണയിക്കുന്ന കാലവും മണ്‍മറഞ്ഞു..
ഇന്നായിരുന്നുവെങ്കില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ വിജയലക്ഷ്മിയെ പ്രണയിക്കുമായിരുന്നില്ല.. !
തീര്‍ച്ച…
പ്രണയത്തിന്റെ  പോസ്റ്റ്‌ മോഡേണ്‍ കാലമാണിത്‌…
നേരെചൊവ്വേ നടക്കുന്നവന്‍  …കുഞ്ഞനത്രെ…
താന്തോന്നികള്‍ വീരന്‍മാരാകുന്നു…
പഠനത്തിലും കലാ-കായിക രംഗങ്ങളിലും ശോഭിക്കുന്നവനൊക്കെ വെടക്കുകളത്രെ..










You need to login or register to post comments.
Discuss...

സാജു കൊടിയന്‍: പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖം കൊണ്ട് ജീവിതമായി. പണ്ട് വാര്‍ക്കപ്പണിക്കും പ്ളംബിങ്ങ് പണിക്കൊക്കെ ആശാന്‍മാരുടെ കൂടെ പോയിരുന്നു. ഇപ്പഴും അത്തരം പണികളൊക്കെ വീട്ടില്‍ ചെയ്യേണ്ടി വന്നാല്‍ ചെയ്യുന്നത് ഞാന്‍ തന്നെയാണ്. കോമഡി കൊണ്ടുള്ള മെച്ചം ജീവിതത്തെ കോമഡിയായി കാണാന്‍ പറ്റുന്നു എന്നതാണ്. നാലു വര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത് കാറപകടമുണ്ടായപ്പോള്‍ കൂട്ടുകാര്‍ക്ക് പന്തലിടാന്‍ ഏതാണ്ട് അവസരം വന്നതാണ്. ഭാഗ്യം കൊണ്ട് മൂക്കില്‍ വെക്കേണ്ട പഞ്ഞി കാലിലായി. ആലുവയ്ക്കടുത്ത് ചുണങ്ങംവേലിയിലെ വീട്ടില്‍ ആറു മാസം വെറുതെയിരുന്നു. അപകടം കൊണ്ട്
ഒരു ഗുണമുണ്ടായി. ജീവിതം ബോണസ്സായി കിട്ടിയതിനാല്‍ സാജു കുടിയന്‍ എന്ന അവസ്ഥ നിന്നു.


You need to login or register to post comments.
Discuss...

നിരപരാധം

Posted by: ajithswarrier in Stories

Tagged in: articles

ajithswarrier

ബസ്സ്‌ പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പുറകിലിരുന്ന സുന്ദര പുരുഷന്മാരുടെ ചര്‍ച്ച മുറിഞ്ഞു. ചിലരുടെ നെറ്റി മുന്നിലെ സീറ്റില്‍ മുട്ടി. മറ്റു ചിലരുടെ നടുവുളുക്കി. പുറത്തേക്കു തെറിച്ച തെറിവാക്കുകളെ അവര്‍ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ടാവണം പണിപ്പെട്ട്‌ പിടിച്ചു നിര്‍ത്തി.
അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയായിരുന്നു ആ പുരുഷപ്രജകളുടെ ആനന്ദപ്രദമായ ചര്‍ച്ചാവിഷയം.


You need to login or register to post comments.
Discuss...

ഒരു അച്ഛനും മകളും ...!!! അപകടത്തില്‍ പരുക്ക് പറ്റി ഗുരുതാവസ്ഥയില്‍ കഴിയുന്ന ഒരു സുഹൃത്തിനെ കാണാനാണ് ഞങ്ങള്‍ എല്ലാവരും അപ്പോള്‍ ആ ആശുപത്രിയില്‍ പോയത്. അവിടെയെത്തി അവനെ കണ്ടു മടങ്ങാന്‍ നേരത്താണ് മറ്റൊരു അപകടത്തില്‍ പരുക്കുപറ്റിയ നിരവധിപേരെ അങ്ങോട്ട്‌ കൊണ്ട് വന്നത്. അവരെ സഹായിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കെ, അവര്‍ക്ക് രക്തവും വേണമെന്ന് പറഞ്ഞു. പൊതു ഗ്രൂപ്പില്‍ പെട്ടതായതിനാല്‍ എന്റെ രക്തത്തിന് അങ്ങിനെ അത്യാവശ്യമൊന്നും വരാറില്ല. പക്ഷെ ആ സമയത്ത് ആശുപത്രി അധികൃധര്‍ ആവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ ഞാനും സുഹൃത്തുക്കളും രക്തവും നല്‍കി.




You need to login or register to post comments.
Discuss...

ശ്രികോവിലും 141 ഗുണ്ടകളും
നിയമസഭയിലെ വാച്ച്‌ ആൻഡ്‌ ഗാർഡിന്റെ ഓട്ടം കാണുമ്പോൾ പണ്ടെ എനിക്കു ഒരു സംശയമുണ്ട്‌, ഇതു നിയമസഭയോ അതൊ ഗുണ്ടാലയമോ. സ്വാമി വിവേകാനന്താ, അങ്ങു പറഞ്ഞതു കേരളം ഒരു ഭ്രാന്തലയം എന്നോ, കേരള നിയമസഭ ഒരു ഗുണ്ടാലയം എന്നോ, മറവി ഇത്തിരി കൂടുതലാണേ.... പണ്ട്‌ പണ്ട്‌, കൃത്യമായി പറഞ്ഞാൽ, എന്റെ വീട്ടിൽ ടിവി വരുന്നതിനു മുമ്പ്‌, ഞാൻ വള്ളി നിക്കർ ഇട്ടിരുന്ന കാലം. നിലത്തിരുന്നു, പത്രത്തിൽ കമ്രന്നു കിടന്നു വായിച്ചിരുന്ന കാലം.. കാലം എതുമാവട്ടെ;

പ്രതിപക്ഷം സ്പീക്കറുടെ ചേംബറിലേക്കു പാഞ്ഞടുത്തു, വാച്ച്‌ ആൻഡ്‌ ഗാർഡ്‌ സ്പീക്കറുടെ മുൻപിൽ വേലിക്കെട്ടു തീർത്തു (ഹാ കഷ്ടം, ചൈനാ അതിർത്തിയിൽ കെട്ടാമായിരുന്നില്ലേ ഈ വേലി) വാച്ച്‌ ആൻഡ്‌ ഗാർഡ്‌ ദൈവങ്ങളെ നിങ്ങളില്ലായിരുന്നുവെങ്ങിൽ നമ്മുടെ ശ്രീകോവിലിൽ ഒരു പാവം സ്പീക്കറുടെ രക്തം... ഏല്ലം കളഞ്ഞു കുളിച്ചല്ലോ.



You need to login or register to post comments.
Discuss...

"ഏയ്‌.."
"ഉം.. ?"
"എന്ത് പറ്റീ കാലില്‍? "
"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"
"ഒത്തിരി മുറിഞ്ഞോ?"
"ഓ.. ഇല്ലെന്നേ.. "
"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "
ഓ.. തുടങ്ങി അവള്‍ പരിഭവം! മമ്മി എങ്ങാനും കണ്ടാല്‍... ചുറ്റും നോക്കി ഉറപ്പുവരുത്തിയതിനുശേഷം അവന്‍ മതിലിന്‍റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.
"നിനക്കറിയാലോ.. എന്‍റെ മമ്മിക്കു നിന്നേം നിന്‍റെ അമ്മേം കാണുന്നതുതന്നെ ദേഷ്യമാ.. അപ്പോള്‍ പിന്നെ നമ്മുടെ ബന്ധമെങ്ങാനും അറിഞ്ഞാലുള്ള കാര്യമോന്നോര്‍ത്തു നോക്കിക്കേ.."
"അത് ശരി, അപ്പോള്‍ എന്നോട് കാണിച്ച സ്നേഹമൊക്കെയോ? അന്ന് വീട്ടിലാരുമില്ലാതിരുന്ന ദിവസം എന്നോട് ചേര്‍ന്നിരുന്ന് എന്നെ തലോടിക്കൊണ്ട് പറഞ്ഞതൊക്കെ മറന്നോ? നിന്റെയീ വെള്ളാരംകണ്ണും നടത്തോം ഒന്നും എത്രകണ്ടാലും മതിവരില്ലാന്നും മറ്റും.. വേണ്ട... എല്ലാം എത്ര പെട്ടെന്ന് മറന്നു? "









You need to login or register to post comments.
Discuss...

സ്വര്ഗഗത്തില് നിന്നുമ് ഞാന് നുന്നരി നിന്ദെ സ്വരരാഗ ഗീഥം കേട്ടു മയങ്ങി സ്വപ്നം ഉണര്ന്നേ എഴുന്നേറ്റപ്പോള് സത്യങ്ങളെന്നെ തോല്പിച്ചിരുന്നു
സ്വര്ണ്ണ മുഖി നീ എവിദെയായി നീ എവിദെയായി (സ്വര്ഗഗത്തില്)

ദാഹം തീര്പ്പിച്ഛ സരോവരം അല്ലേ
ധനുര്ന്നയനേ നിന്ദെ സ്വപ്നഗാനം
മാനസ വീണയില് മാഞതോര് രാഗം
തിരിച്ഛെദുക്കാതേ മരഞതെന്തേ അനുരാഗ പുഷ്പ്മേ അകലെയായോ നീ അകലെയായോ (സ്വര്ഗഗത്തില്)

ഗാന്ധര്വ ലോകത്തില് ഗാന മേളയിലേ
കല്ല്;യാണി പാദുന്ന കാള മേഘങ്ങളേ
സ്വരകന്യക മാരെ ന്രുത്ഥം ഛെയ്യിക്കുമെന്
സുരലോക സുന്നരിയെ കാണാനിദയായോ
കണ്ദാല് പരയാമോ
ഒന്നു പരയാമോ (സ്വര്ഗഗത്തില്)


You need to login or register to post comments.
Discuss...

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ നല്ല കിടിലന്‍ മഴയുള്ള ഒരു വെളുപ്പാങ്കാലത്ത്‌ മിച്ച ഉണ്ടാക്കി തന്ന ചൂടു ചായയും കുടിച്ച്‌ റ്റ്യൂഷനു പോകാന്‍ നില്‍കുമ്പോ മനസ്സില്‍ ഉണ്ടായിരുന്ന ഏക ചിന്ത..'ഇന്ന് എങ്ങനെങ്കിലും സ്കൂളില്‍ പോകാതിരുന്നാല്‍ ഇന്ത്യാ പാകിസ്താന്‍ ക്രിക്കറ്റ്‌ കാണാം..'എന്നതായിരുന്നു.. കമണ്റ്ററി കേള്‍ക്കാന്‍ ആകെയുണ്ടായിരുന്ന പോക്കറ്റ്‌ റേഡിയോ (അജ്മലിണ്റ്റെ) സാറു പൊക്കിയത്‌ കാരണം മറ്റു പോംവഴി ഒന്നുമില്ലായൂത്ത്‌ ഫെസ്റ്റിവല്‍ ഇനി ഉടനേയെങ്ങും ഇല്ലാത്തത്‌ കൊണ്ട്‌ ഗാനമെള പ്രാക്റ്റീസ്സ്‌ (?) എന്നു പറഞ്ഞ്‌ മുങ്ങാനും വകുപ്പില്ല...വയറു വേദന,സന്ധി വേദന,പുളിച്ചു തികട്ടല്‍,പല്ലു വേദന ആദി മുതലായ ലോക്ളാസ്സ്‌ നമ്പറുകള്‍ ഇനി ചിലവാകില്ല എന്നുറപ്പ്പ്പാണു...കാരണം ഈ സൈസ്‌ മകനെ വളര്‍ത്താനായ്‌ നിയോഗിക്കപ്പെട്ട നമ്മുടെ മാതാശ്രീക്കും പിതാശ്രീക്കും ആ നമ്പറുകള്‍ ഇറക്കിയാല്‍ തരാനുള്ള മറു മരുന്ന് പിടികിട്ടി..... 'ഹോസ്പിറ്റലില്‍ പോയി ഇഞ്ചക്ഷന്‍ഒരു ചീളു കൊതുകിനു പോലുംകുത്താന്‍ അവസരം നല്‍കാതെ ഞാന്‍ കാത്ത്‌ സൂക്ഷിക്കുന്ന എണ്റ്റെ സ്വന്തം പ്ര്‍ഷ്ടത്തില്‍ ....ഒരു നഴ്സ്‌..അതും മുന്‍പരിചയം പോലും ഇല്ലാത്തവര്‍...ഹും ...അവര്‍ക്കു കുത്താന്‍ കൊടുക്കുകേല ഞാന്‍ എന്ന ഉഗ്ര ശപഥമെടുത്തിരിക്കുകയാണു എന്ന സംഭവം അവര്‍ക്കറിയാം....


You need to login or register to post comments.
Discuss...

വി എസ് ,പിണറായി ,കോടിയേരി ,പാലോളി തുടങ്ങിയവര്ക് ഔദോഗിക പദവി തീരുന്നു .
സി പി എം , നല്ലനടപ്പ്‌ സമിതിയുടെ തിരുമാനങ്ങള്‍ നടപിലയാല്‍ ഇവരുടെ ഔദോഗിക പദവി തിരുകയും പാര്‍ട്ടിയിലെ വിഭാഗിയത യില്ലാതെ ആകും എന്ന് നിങള്‍ വിശ്വസികുന്നുടോ ?

Discuss (1 posts)
വി എസ് ,പിണറായി ,കോടിയേരി ,പാലോളി തുടങ്ങിയവര്ക് ഔദോഗിക പദവി തീരുന്നു
Oct 27 2009 13:50:11
കേരളം അല്ലെ നമുക്ക് കാണാം
#235

You need to login or register to post comments.
Discuss...

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  Next 
  •  End 
  • »

Hello Me

Video Search

Blog Tags

Latest Photos

You are here: Home | Blog